Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്‌ നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2013, 08:57 pm IST
in Cricket

ഡര്‍ബന്‍: തോല്‍വിയുടെ വക്കില്‍ നിന്ന്‌ സമനില പിടിച്ചുവാങ്ങിയതിന്റെ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്‌ ഇറങ്ങുന്നു. അതേസമയം ദക്ഷിണാഫ്രിക്ക ഉറപ്പായ വിജയം കൈവിട്ടതിന്റെ നിരാശയിലാണ്‌ ഇറങ്ങുന്നത്‌.

ദക്ഷിണാഫ്രിക്കന്‍ പേസ്‌ ആക്രമണത്തിന്‌ മുന്നില്‍ ദയനീയമായി ഏകദിന പരമ്പര നഷ്ടപ്പെട്ട ശേഷം ജോഹന്നസ്ബര്‍ഗില്‍ ആദ്യ ടെസ്റ്റിനിറങ്ങിയ ടീം ഇന്ത്യ അവിശ്വസനീയമായ പ്രകടനമാണ്‌ നടത്തിയത്‌. വിരാട്‌ കോഹ്ലിയും ചേതേശ്വര്‍ പൂജാരയും ഈ ടെസ്റ്റില്‍ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ലീഡ്‌ സ്വന്തമാക്കാനും ഇന്ത്യക്ക്‌ കഴിഞ്ഞിരുന്നു. എന്നാല്‍ ഈ രണ്ട്‌ താരങ്ങളൊഴികെയുള്ളവര്‍ ഏകദിനത്തിലെന്നപോലെ ടെസ്റ്റിലും ബാറ്റിംഗില്‍ പരാജയപ്പെടുന്നതാണ്‌ ആദ്യ ടെസ്റ്റില്‍ കാണാന്‍ കഴിഞ്ഞത്‌. അജിന്‍ക്യ രഹാനെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ദക്ഷിണാഫ്രിക്കന്‍ പേസ്‌ ബൗളര്‍മാരുടെ വേഗതക്ക്‌ മുന്നില്‍ മുട്ടിടിച്ച മുരളി വിജയ്‌, ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ്മ, ധോണി തുടങ്ങിയ ഇന്ത്യന്‍ മുന്‍നിര ബാറ്റ്സ്മാന്മാര്‍ക്ക്‌ കാര്യമായൊന്നും ചെയ്യാന്‍ ആദ്യ ടെസ്റ്റില്‍ കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിംഗ്സില്‍ ആറ്‌ റണ്‍സിന്‌ പുറത്തായ മുരളി വിജയ്‌ രണ്ടാം ഇന്നിംഗ്സില്‍ 39 റണ്‍സെടുത്തിരുന്നു. എന്നാല്‍ മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന്‍ 13ഉം 15ഉം റണ്‍സാണ്‌ ആദ്യ ടെസ്റ്റില്‍ നേടിയത്‌. അതേസമയം രോഹിത്‌ ശര്‍മ്മ തീര്‍ത്തും പരാജയപ്പെടുകയും ചെയ്തു.

എന്നാല്‍ ദ്രാവിഡിന്റെ സ്ഥാനത്തിറങ്ങിയ ചേതേശ്വര്‍ പൂജാരയും സച്ചിന്റെ സ്ഥാനത്ത്‌ വിരാട്‌ കോഹ്ലിയും ഗംഭീര പ്രകടനം നടത്തിയതാണ്‌ ഇന്ത്യക്ക്‌ ഏറ്റവും ആശ്വാസം. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ കോഹ്ലി രണ്ടാം ഇന്നിംഗ്സില്‍ 96 റണ്‍സും നേടി. പൂജാര രണ്ടാം ഇന്നിംഗ്സിലാണ്‌ സെഞ്ച്വറി നേടി ഉജ്ജ്വല ഫോമിലേക്ക്‌ തിരിച്ചുവന്നത്‌. അതേസമയം ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍മാരായ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും മുഹമ്മദ്‌ ഷാമിയും ആദ്യ ടെസ്റ്റില്‍ മികച്ച രീതിയല്‍ പന്തെറിഞ്ഞത്‌ ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. ഏറെ നാളത്തെ ഇടവേളക്കുശേഷം ടീമില്‍ മടങ്ങിയെത്തിയ സഹീര്‍ ഉജ്ജ്വല ഫോമിലായിരുന്നു. മൂന്ന്‌ ഫാസ്റ്റ്‌ ബൗളര്‍മാരും ആദ്യ ടെസ്റ്റില്‍ അഞ്ച്‌ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

അതേസമയം ദക്ഷിണാഫ്രിക്കയാകട്ടെ കനത്ത സമ്മര്‍ദ്ദത്തിലാണ്‌ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്‌. ആദ്യ ടെസ്റ്റില്‍ വിജയത്തിന്‌ വേണ്ടി കളിച്ചില്ല എന്ന ആരോപണം അവരെ കുറച്ചൊന്നുമല്ല തളര്‍ത്തുന്നത്‌. ഉജ്ജ്വല ഫോമിലുമാണ്‌. പരാജയത്തിന്റെ വക്കില്‍ നിന്ന്‌ ഡുപ്ലെസിസും ഡിവില്ലിയേഴ്സും ചേര്‍ന്ന്‌ ദക്ഷിണാഫ്രിക്കയെ വിജയത്തിന്റെ വക്കിലെത്തിച്ചെങ്കിലും ഇരുവരും പുറത്തായതോടെയാണ്‌ മത്സരം സമനിലയില്‍ കലാശിച്ചത്‌. അവസാന 19 പന്തില്‍ 16 റണ്‍സ്‌ മതിയെന്ന നിലയില്‍ വിജയത്തിനു ശ്രമിക്കുന്നതിനുപകരം മെയ്ഡന്‍ വഴങ്ങി സമനിലകൊണ്ട്‌ തൃപ്തിപ്പെടാന്‍ കാട്ടിയ മനോഭാവമാണ്‌ മുഖ്യമായും വിമര്‍ശിക്കപ്പെട്ടത്‌. വെസ്റ്റിന്‍ഡീസിലെ ആന്റിഗ്വയില്‍ 2003ല്‍ 418 റണ്‍സ്‌ പിന്തുടര്‍ന്ന്‌ വെസ്റ്റിന്‍ഡീസ്‌ ഓസ്ട്രേലിയയെ തോല്‍പ്പിച്ച റെക്കോര്‍ഡ്‌ മറികടക്കാന്‍ ഈ മത്സരത്തിലൂടെ ദക്ഷിണാഫ്രിക്കക്ക്‌ അവസരമുണ്ടായിരുന്നു. ഉജ്ജ്വലമായ റെക്കോര്‍ഡും വിജയവുമാണ്‌ ദക്ഷിണാഫ്രിക്ക കൈവിട്ടുകളഞ്ഞത്‌. വിജയത്തിന്‌ ശ്രമിക്കാതെ സമനിലക്കായി കളിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ കനത്ത വിമര്‍ശനമാണ്‌ ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നത്‌. അതുപോലെ ഏകദിനത്തില്‍ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ സ്റ്റെയിന്‌ ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ്‌ മാത്രമാണ്‌ നേടാന്‍ കഴിഞ്ഞത്‌. ഇതിനിടെ മറ്റൊരു ഫാസ്റ്റ്‌ ബൗളറായ മോണി മോര്‍ക്കലിന്‌ പരിക്കേറ്റതും അവര്‍ക്ക്‌ തിരിച്ചടിയായി. ആദ്യ ഇന്നിംഗ്സില്‍ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ മോര്‍ക്കലിന്‌ രണ്ടാം ഇന്നിംഗ്സില്‍ രണ്ട്‌ ഓവര്‍ മാത്രമാണ്‌ ബൗള്‍ ചെയ്യാന്‍ കഴിഞ്ഞത്‌. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ്‌ പുറത്തുപോയ മോര്‍ക്കല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല എന്നതും ആതിഥേയര്‍ക്ക്‌ തിരിച്ചടിയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

പുതിയ വാര്‍ത്തകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.