Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ടാറിങ്ങിന്‌ പ്ലാസ്റ്റിക്‌: സംസ്ഥാനതല പദ്ധതിക്ക്‌ കൊച്ചിയില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2013, 09:38 pm IST
inErnakulam

കൊച്ചി: മാലിന്യനിര്‍മാര്‍ജനം മുന്‍നിര്‍ത്തി റോഡ്‌ ടാറിങ്ങിന്‌ പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്ന രീതി വ്യാപകമാക്കുമെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌. തദ്ദേശസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്‌ ഷ്രെഡിങ്‌ യൂണിറ്റുകള്‍ക്ക്‌ സബ്സിഡി നല്‍കി നാമമാത്രമായ നിരക്കില്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ പ്ലാസ്റ്റിക്‌ ലഭ്യമാക്കിയാല്‍ മാത്രമേ മാലിന്യസംസ്കരണത്തിന്‌ മുന്‍തൂക്കം നല്‍കുന്ന ഈ പദ്ധതി ഫലപ്രദമാകുകയുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

റോഡ്‌ ടാറിങ്ങിന്‌ പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാക്കനാട്‌ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പാലച്ചുവട്‌ – നിലംപതിഞ്ഞിമുകള്‍ റോഡാണ്‌ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്‌.

വികസനത്തിനൊപ്പം മാലിന്യനിര്‍മാര്‍ജനത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ്‌ ഈ പദ്ധതി ആവിഷ്കരിച്ചത്‌. ക്ലീന്‍ കേരള എന്ന പേരില്‍ രൂപീകരിച്ചിട്ടുള്ള കമ്പനിയുടെ ആഭിമുഖ്യത്തിലാണ്‌ ഈ രംഗത്ത്‌ പരിപാടികള്‍ക്ക്‌ രൂപം നല്‍കുന്നത്‌. 300ലേറെ പ്ലാസ്റ്റിക്‌ ഷ്രെഡിങ്‌ യൂണിറ്റുകള്‍ ഉടനെ സംസ്ഥാനത്ത്‌ പ്രവര്‍ത്തനസജ്ജമാകും. പ്ലാസ്റ്റിക്‌ ഉപയോഗിച്ച്‌ ടാറിങ്ങിന്‌ ഉപയോഗിക്കുന്ന ബിറ്റുമിനില്‍ കുറവു വരുത്താനാകുമോ എന്നത്‌ സംബന്ധിച്ച്‌ കേരള ഹൈവ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടും നാഷണല്‍ റോഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടും പഠനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക്‌ കൂടി ഉപയോഗിച്ചുള്ള റോഡ്‌ ടാറിങ്‌ സംസ്ഥാനത്തിന്റെ മാലിന്യ സംസ്കരണ ചരിത്രത്തില്‍ പുതിയൊരേടാണെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഏഴ്‌ വര്‍ഷം മുമ്പ്‌ ഈ പദ്ധതിക്ക്‌ രൂപം നല്‍കിയിരുന്നെങ്കിലും മാലിന്യ പ്രശ്നം മുന്‍ നിര്‍ത്തി സജീവമായി നടപ്പാക്കാന്‍ തീരുമാനിച്ചത്‌ ഇപ്പോഴാണ്‌. ടാറിങ്ങിനുള്ള ഒരു കിലോഗ്രാം പ്ലാസ്റ്റിക്‌ തരികള്‍ ഉല്‍പാദിപ്പിക്കുന്നതിന്‌ ആയിരം പ്ലാസ്റ്റിക്‌ കവറുകള്‍ വേണം. പ്രതിദിനം 300 കിലോഗ്രാം തരികള്‍ വരെ ഒരു യൂണിറ്റില്‍ ഉല്‍പാദിപ്പിക്കാനാകും. വാളയാറിലെ മലബാര്‍ സിമന്റ്സ്‌ ഫാക്ടറിയില്‍ ഇന്ധനാവശ്യത്തിന്‌ പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നതു കൂടിയാകുമ്പോള്‍ അധികം വൈകാതെ മാലിന്യപ്രശ്നത്തിന്‌ ശാശ്വത പരിഹാരമാകുമെന്ന്‌ മന്ത്രി പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷന്‍ ക്രെഡായി ക്ലീന്‍ സിറ്റി മൂവ്മെന്റുമായി സഹകരിച്ച്‌ സ്ഥാപിച്ച പ്ലാസ്റ്റിക്‌ ഷ്രെഡിങ്‌ യൂണിറ്റില്‍ നിന്നുള്ള 48 ടണ്‍ പ്ലാസ്റ്റിക്കാണ്‌ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റോഡ്‌ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്‌. തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുള്ള റോഡുകളുടെ ടാറിങ്ങിനാണ്‌ പ്ലാസ്റ്റിക്‌ പ്രയോജനപ്പെടുത്തുക. നിലവില്‍ 15 നഗരസഭകളിലാണ്‌ ഷ്രെഡിങ്‌ യൂണിറ്റുകളുള്ളത്‌. മറ്റു നഗരസഭകളിലും ഉടനെ ഇവ നിലവില്‍ വരും. ശുചിത്വ മിഷനാണ്‌ യൂണിറ്റുകള്‍ക്കുള്ള ചെലവ്‌ വഹിക്കുന്നത്‌. യൂണിറ്റുകളില്‍ ആറായിരത്തോളം പേര്‍ക്ക്‌ തൊഴില്‍ ലഭിക്കും.

ആയിരം ചതുരശ്ര അടി സ്ഥലമാണ്‌ പ്ലാസ്റ്റിക്‌ ഷ്രെഡിങ്‌ യൂണിറ്റ്‌ സ്ഥാപിക്കാന്‍ വേണ്ടത്‌. എട്ടു മണിക്കൂര്‍ കൊണ്ട്‌ 250 കിലോഗ്രാം പ്ലാസ്റ്റിക്‌ ഷ്രെഡ്‌ ചെയ്ത്‌ തരികളാക്കാന്‍ സാധിക്കും. പ്ലാസ്റ്റിക്‌ ശേഖരിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ 978 കളക്ഷന്‍ സെന്ററുകളും ആരംഭിക്കും. ഒരു കിലോമീറ്റര്‍ റോഡ്‌ ടാര്‍ ചെയ്യാന്‍ ഒരു ടണ്‍ പ്ലാസ്റ്റിക്‌ തരികള്‍ വേണം. പത്തു ലക്ഷം ബാഗുകള്‍ സംസ്കരിച്ചാലാണ്‌ ഒരു ടണ്‍ തരി ലഭിക്കുക. റോഡ്‌ നിര്‍മിക്കുന്നതിന്‌ ഉപയോഗിക്കുന്ന കരിങ്കല്‍ ചീളുകള്‍ (മെറ്റല്‍) 160 ഡിഗ്രിയില്‍ ചൂടാക്കി അതിലേക്ക്‌ ചേര്‍ക്കേണ്ട ടാറിന്റെ അളവിന്റെ എട്ടു മുതല്‍ പത്ത്‌ ശതമാനം വരെ പ്ലാസ്റ്റിക്‌ തരികള്‍ ചേര്‍ക്കുകയും ഈ മിശ്രിതത്തിലേക്ക്‌ ടാര്‍ ചേര്‍ത്ത ശേഷം റോഡ്‌ നിര്‍മാണത്തിന്‌ ഉപയോഗിക്കുകയുമാണ്‌ ചെയ്യുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.