Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 336 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2013, 06:32 pm IST
in Samskriti

ചിദാത്മാ ബ്രഹ്മ സത്സത്യമൃതം ജ്ഞ ഇതി നാമഭിഃ

പ്രോച്യതേ സര്‍വഗം തത്ത്വം ചിന്മാത്രം ചേത്യവര്‍ജിതം

വസിഷ്ഠന്‍ തുടര്‍ന്നു: ‘സര്‍വവ്യാപിയായ സത്യം, വിഷയനിബദ്ധമല്ലാത്ത ശുദ്ധബോധമാണ്‌. അതുതന്നെയാണ്‌ ബോധം, ആത്മാവ്‌, സത്യം, അസ്തിത്വം, ക്രമം, ശുദ്ധജ്ഞാനം എന്നിങ്ങനെയെല്ലാം വിവിധ നാമങ്ങളാല്‍ അറിയപ്പെടുന്നത്‌.’ പരിശുദ്ധമായ അതിന്റെ പ്രകാശത്തിലാണ്‌ എല്ലാ ജീവികളും അവരവരുടെ ആത്മസത്തയെ തിരിച്ചറിയുന്നത്‌. ബോധത്തിന്റെ തന്നെ പ്രകടിത ഭാവങ്ങളായ മനോബുദ്ധിന്ദ്രിയാദികളെ നിരാകരിച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന ശുദ്ധബോധമായ ബ്രഹ്മമാണ്‌ ഞാന്‍. നാശമേതുമില്ലാത്ത ഈ ബ്രഹ്മത്തിന്റെ വെളിച്ചത്തിലാണ്‌ പഞ്ചഭൂതങ്ങളും വിശ്വമാകെയും പ്രോജ്ജ്വലത്താകുന്നത്‌.

വിശ്വം മുഴുവനും പരന്നു നിറയുന്ന ബോധപ്രതിഫലനത്തിനു കാരണമായ ജ്യോതിസ്ഫുരണം ഉണ്ടാകുന്നത്‌ കേവലബ്രഹ്മമായ എന്നില്‍നിന്നാണ്‌. ശുദ്ധമനസ്സുകൊണ്ട്‌ കാണുമ്പോഴും അതിനെ വ്യാഖ്യാനിക്കാന്‍ മൗനത്തിനു മാത്രമേ കഴിയൂ. എണ്ണമറ്റ ജീവജാലങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത അഹംകാരനിബദ്ധമായ അനുഭവങ്ങളുമായി ബന്ധമുണ്ടെന്നു തോന്നുമെങ്കിലും അവയെല്ലാം ബ്രഹ്മാനുഭവത്തിന്റെ ആനന്ദം അറിയുന്നുണ്ടെങ്കിലും ബ്രഹ്മം അവയ്‌ക്കൊന്നും പ്രാപ്യമല്ല. അവയ്‌ക്കൊന്നും ബ്രഹ്മത്തെ സ്പര്‍ശിക്കാനുമാകില്ല. എല്ലാ ആനന്ദത്തിന്റെയും പരമമായ അടിസ്ഥാനം അതാണെങ്കിലും ദീര്‍ഘസുഷുപ്തി അവസ്ഥയിലെന്നപോലെ വൈവിധ്യതകള്‍ ബാധിക്കാത്ത പ്രശാന്തനിര്‍മലമായ തലമാണത്‌.

വിഷയവിഷയീ ബന്ധങ്ങള്‍ നല്‍കുന്ന സുഖാനുഭവങ്ങളില്‍ ബ്രഹ്മാനന്ദം തുലോം തുച്ഛമായേ വേദ്യമാകൂ. സുഖദുഃഖങ്ങള്‍ മുതലായ ധാരണകള്‍ ഇല്ലാത്ത അനശ്വരമായ പരബ്രഹ്മമാണ്‌ ഞാന്‍. നിത്യശുദ്ധന്‍. ശുദ്ധസത്യമായ അനുഭവത്തിന്റെ ഇരിപ്പിടമായ ബോധമാണ്‌ ഞാന്‍. ചിന്താമാലിന്യങ്ങള്‍ ശല്യപ്പെടുത്താത്ത ശുദ്ധപ്രജ്ഞയുടെ ഇരിപ്പിടമാണ്‌ ഞാന്‍. എല്ലാ ഘടകങ്ങളിലും ജലം വായു മുതലായ പഞ്ചഭൂതങ്ങളിലും ഉള്ള ബുദ്ധിയും ചൈതന്യവും ഞാനാണ്‌.

ഫലവര്‍ഗങ്ങളുടെയും മറ്റും നൈസര്‍ഗിക ഗുണങ്ങളായ സ്വാദ്‌ മുതലായവയെ പ്രകടിപ്പിക്കുന്ന ശുദ്ധാവബോധം ഞാനാണ്‌. ഒരുവന്‍ എപ്പോഴാണോ വിലപിടിപ്പുള്ള നേട്ടങ്ങളില്‍ ഉണ്ടാകുന്ന അത്യാഹ്ലാദത്തിനും അവ നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന വിഷാദത്തിനും അതീതനായി വര്‍ത്തിക്കുന്നത്‌, അപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്ന മാറ്റങ്ങളേതുമില്ലാത്ത ബ്രഹ്മമാണ്‌ ഞാന്‍.

സൂര്യന്‍ വസ്തുക്കളില്‍ പ്രഭചൊരിഞ്ഞ്‌ അവയെ പ്രകാശിപ്പിക്കുമ്പോള്‍ അവയെ ദൃശ്യമാക്കി അനുഭവവേദ്യമാക്കുന്ന ശുദ്ധബോധമാണ്‌ ഞാന്‍. പ്രകാശത്തിന്റെ ആത്മാവും ശോഭായമാനമായ വസ്തുക്കളുടെ ആത്മസത്തയും ഞാന്‍ തന്നെയാണ്‌.

ജാഗ്രദ്സ്വപ്നസുഷുപ്തികളാകുന്ന മൂന്ന്‌ അവസ്ഥകളിലും അവിച്ഛിന്നമായി നിലനില്‍ക്കുന്നതാകയാല്‍ ബ്രഹ്മം നാലാമത്തെ അവസ്ഥയാകുന്നു. അതീന്ദ്രിയമായ സത്യം. നൂറുകണക്കിന്‌ കരിമ്പിന്‍തോട്ടങ്ങളില്‍ നിന്നുമുള്ള കരിമ്പുനീരിനെല്ലാം ഒരേതരം മധുരമുള്ളതുപോലെ എല്ലാ ജീവജാലങ്ങളിലും ഒരേപോലെ നിറഞ്ഞു വിളങ്ങുന്ന ബോധമാണ്‌ ഞാന്‍.

ഞാനാണ്‌ വിശ്വത്തെക്കാള്‍ സ്ഥൂലമായ ചിത്ശക്തി. എന്നാല്‍ ഞാന്‍ അണുവിനെക്കാള്‍ സൂക്ഷ്മതരവുമാണ്‌. ഒരേസമയം സ്ഥൂലവും സൂക്ഷ്മവുമാകയാല്‍ ഞാന്‍ അദൃശ്യനാണ്‌. പാലില്‍ വെണ്ണപോലെ ഞാന്‍ എല്ലായിടവും നിറഞ്ഞു നിലകൊള്ളുന്നു. അനുഭവവേദ്യതയാണെന്റെ പ്രകൃതി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.