Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അറിയുമോ നിങ്ങള്‍ക്ക്‌ ഇവരുടെ തനിനിറം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2013, 08:45 pm IST
inVicharam

മാധ്യമങ്ങളെ ഭാരതീയര്‍ക്ക്‌ വലിയ വിശ്വാസമാണ്‌. അച്ചടിയായാലും ദൃശ്യശ്രാവ്യമാധ്യമങ്ങളാലായും അവയിലെല്ലാം വരുന്ന വാര്‍ത്തകള്‍ നൂറുശതമാനവും സത്യമാണെന്നാണ്‌ ജനങ്ങള്‍ കരുതുന്നത്‌. അതുകൊണ്ടുതന്നെ വാര്‍ത്താധിഷ്ഠിതമായ രാഷ്‌ട്രീയ വിശകലനങ്ങളേയും അങ്ങനെ തന്നെ കരുതുന്നു. തെരുവില്‍ പ്രസംഗിക്കുന്ന രാഷ്‌ട്രീയ നേതാക്കള്‍ സ്വന്തം കക്ഷിക്കുവേണ്ടിയാണ്‌ പ്രസംഗിക്കുന്നത്‌ എന്നറിയാവുന്ന ജനങ്ങള്‍ നിഷ്പക്ഷമായ രാഷ്‌ട്രീയ വിശകലനങ്ങള്‍ക്ക്‌ മാധ്യമങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. എന്നാല്‍ ഈ മാധ്യമങ്ങളില്‍ കൂടി രാഷ്‌ട്രീയ വിശകലനം നടത്തുന്ന മാന്യന്മാര്‍ കടുത്ത രാഷ്‌ട്രീയ പക്ഷപാതമുള്ളവരും മനുഷ്യമനസ്സുകളില്‍ വിഷം കലര്‍ത്തുന്നവരുമാണെന്നുള്ള യാഥാര്‍ത്ഥ്യം എത്രപേര്‍ക്കറിയാം. തീര്‍ച്ചയായും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ അറുപതുവര്‍ഷവും രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ (പ്രധാനമായും നെഹ്‌റു കുടുംബത്തിന്റെ) കുഴലൂത്തുകാരാണവര്‍. നമുക്ക്‌ പ്രധാന മീഡിയകളിലെ സ്ഥിരം മുഖങ്ങളെ പരിശോധിക്കാം.

ഒന്നാമതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌. അതിന്റെ ഉടമസ്ഥയും എഡിറ്റര്‍ ഇന്‍ ചീഫുമായ ശോഭന ഭാട്ടിയ രാജ്യസഭയിലെ ഒരു കോണ്‍ഗ്രസ്‌ എംപി ആണ്‌. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പൊളിറ്റിക്കല്‍ അഫയേഴ്സ്‌ (രാഷ്‌ട്രീയ കാര്യ)എഡിറ്റര്‍ ആയ വിനോദ്‌ ശര്‍മ്മ പ്രധാന ചാനലുകളില്‍ കോണ്‍ഗ്രസിനുവേണ്ടി സംസാരിക്കുന്നയാളാണ്‌. അതിന്‌ പ്രതിഫലമായി അടുത്ത കൊല്ലം ശോഭന ഭാട്ടിയ രാജ്യസഭയില്‍ നിന്നും വിരമിക്കുമ്പോള്‍ തനിക്ക്‌ ആ സ്ഥാനം ലഭിക്കുമെന്ന്‌ വിനോദ്‌ ശര്‍മ ആശിക്കുന്നു.

നീരാറാഡിയാ ടേപ്പ്‌ വിവാദത്തില്‍ തുറന്നുകാട്ടപ്പെട്ട രണ്ടു പ്രമുഖരാണല്ലോ ബര്‍ഖാദത്തും വീര്‍ സാംഘ്‌വിയും. ഇവര്‍ മീഡിയകളില്‍ കോണ്‍ഗ്രസിനുവേണ്ടി വായിട്ടലയ്‌ക്കുന്നതു കൂടാതെ ഹിന്ദുസ്ഥാന്‍ ടൈംസിലും മറ്റു പ്രധാന പത്രങ്ങളിലും കോളം എഴുതുന്നുമുണ്ട്‌. ഇതിനു പ്രതിഫലമായിട്ടാവണം കോണ്‍ഗ്രസ്‌ അവര്‍ക്ക്‌ പത്മശ്രീയും മറ്റാനുകൂല്യങ്ങളും കൊടുത്തിട്ടുമുണ്ട്‌.

ഇനി എന്‍ഡിടിവിയുടെ കാര്യമെടുക്കാം. അതിന്റെ പ്രമോട്ടര്‍മാരാണ്‌ പ്രണയ്‌ റോയിയും രാധികാ റോയിയും. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഭാര്യയും പോളിറ്റ്‌ ബ്യൂറോ മെമ്പറുമായ വൃന്ദാകാരാട്ടിന്റെ സഹോദരിയാണ്‌ രാധിക. പ്രകാശ്‌ കാരാട്ട്‌ ബിജെപിക്കെതിരെ കോണ്‍ഗ്രസിനോട്‌ ചായ്‌വ്‌ പുലര്‍ത്തുന്നത്‌ പ്രസിദ്ധമണല്ലോ. മാവോയിസ്റ്റുകളെ പിന്താങ്ങുകയും കാശ്മീരിലെ ഇന്ത്യന്‍ സേനക്കെതിരെ ആഞ്ഞടിക്കുകയും ചെയ്യുന്ന അരുന്ധതി റോയ്‌ പ്രണയ്‌റോയിയുടെ കസിനാണ്‌.

എന്‍ഡിടിവിയുടെ പ്രശസ്ത അവതാരിക സോണിയാ സിംഗിന്റെ കാര്യമെടുക്കാം. ഉത്തര്‍പ്രദേശിലുള്ള കോണ്‍ഗ്രസ്‌ എംപിയും കേന്ദ്രമന്ത്രിയുമായ ആര്‍പിഎന്‍ സിംഗിന്റെ ഭാര്യയാണ്‌ സോണിയാ സിംഗ്‌. അവരുടെ ബിജെപി വിരുദ്ധത പ്രശസ്തമാണല്ലോ.

എന്‍ഡി ടിവിയുടെ മറ്റൊരു പ്രശസ്ത അവതാരകയാണ്‌ നിധി രസ്ദാന്‍. ഇവര്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഇപ്പോഴത്തെ ‘ഗേള്‍ ഫ്രണ്ടാണ്‌’. ഒമര്‍ അബ്ദുള്ള തന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ പായലിനെ ഉപേക്ഷിച്ചിരിക്കുന്നു. കോണ്‍ഗ്രസ്‌ പക്ഷപാതിത്വത്തിനും പ്രശസ്തയാണ്‌ നിധി രസ്ദാനും.

സിഎന്‍എന്‍, ഐബിഎന്നിന്റെ ഉടമസ്ഥനും എഡിറ്റര്‍ ഇന്‍ ചീഫുമായ രാജ്ദീപ്‌ സര്‍ദേശായിയുടെ ഭാര്യയും കോ പ്രമോട്ടറുമായ സാഗരികാഘോഷ്‌ ആണ്‌ “ഫേസ്‌ ദ നേഷന്‍” എന്ന പ്രശസ്ത പംക്തി അവതരിപ്പിക്കുന്നത്‌. രണ്ടുപേരും കോണ്‍ഗ്രസ്‌ പക്ഷപാതിത്വമുള്ളവര്‍. അതിന്‌ കാരണവുമുണ്ട്‌. സാഗരികയുടെ അച്ഛന്‍ ഭാസ്കര്‍ഘോഷ്‌ ഇന്ദിരാ രാജീവ്‌ കാലത്ത്‌ പ്രസാര്‍ഭാരതിയുടെ ചീഫ്‌ ആയിരുന്നു. അന്ന്‌ പ്രസാര്‍ ഭാരതിയിലൂടെ അച്ഛന്‍ നടത്തിയ നെഹ്‌റു കുടുംബ സ്തുതി ഇന്ന്‌ മക്കള്‍ സിഎന്‍എന്‍ ഐബിഎന്നിലൂടെ നിര്‍വഹിക്കുന്നു.

ബിസിസിഐയുടെ വൈസ്‌ ചെയര്‍മാനും രാജ്യസഭാ എംപിയുമായ രാജീവ്‌ ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ്‌ ന്യൂസ്‌ 24 എന്ന ഹിന്ദി ചാനലെന്ന്‌ എത്രപേര്‍ക്കറിയാം?

ഔട്ട്‌ ലുക്കിന്റെ എഡിറ്റര്‍ വിനോദ്‌ മേത്തയും തന്റെ കോണ്‍ഗ്രസ്‌ പക്ഷപാതിത്വംകൊണ്ട്‌ പ്രസിദ്ധനാണ്‌. ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്‌. വലിയൊരു വിഭാഗം മാധ്യമങ്ങളും അവയിലെ ജീവനക്കാരും കോണ്‍ഗ്രസ്‌ ജിഹ്വകളാണ്‌. മലയാളത്തിലെ മലയാള മനോരമയും മാതൃഭൂമിയും വ്യത്യസ്തമല്ല. കോണ്‍ഗ്രസ്‌ അതില്‍ തന്നെ നെഹ്‌റു കുടുംബവും തുടര്‍ച്ചയായ അറുപത്‌ വര്‍ഷത്തെ ഭരണംകൊണ്ട്‌ നേടിയെടുത്തിട്ടുള്ള വ്യക്തിബന്ധങ്ങള്‍പോലെ വിപുലമാണ്‌ അവരുടെ ബ്ലാക്ക്‌ മെയിലിങ്ങും ഭീഷണികളും. അനുകൂലികള്‍ക്ക്‌ സമ്മാനങ്ങള്‍. എതിര്‍ക്കുന്നവര്‍ക്ക്‌ ഇന്ത്യന്‍ എക്സ്പ്രസിന്റെ രാമനാഥ്‌ ഗോയങ്കയുടെ അനുഭവം വരും.

അറുപതുകളിലും എഴുപതുകളിലും ഇന്ത്യയിലെ പ്രമുഖ പത്രമായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ്‌. ഗോയങ്ക ഉടമസ്ഥനും അരുണ്‍ ഷൂരി പത്രാധിപരും ഗുരുമൂര്‍ത്തി പംക്തികാരനുമായിരുന്ന അക്കാലത്ത്‌ ഇന്ദിരാഗാന്ധിയെപ്പോലും വിറപ്പിക്കുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നു. പക്ഷേ ഭരണകൂടം ആഞ്ഞടിച്ചു. തുടര്‍ച്ചയായ ഇന്‍കം ടാക്സ്‌ റെയ്ഡുകളും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സമ്മര്‍ദ്ദവുമെല്ലാം രാമനാഥ്‌ ഗോയങ്കയെ വീര്‍പ്പുമുട്ടിച്ചു. അവസാനം അരുണ്‍ ഷൂരിയെ പിരിച്ചു വിടീക്കുന്നതില്‍ കോണ്‍ഗ്രസ്‌ വിജയിച്ചു. അങ്ങനെ എതിര്‍ക്കുന്നവരെ പീഡിപ്പിച്ചും അനുകൂലിക്കുന്നവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ വാരിവിതറിയും ഭാരതത്തിലെ മാധ്യമങ്ങളെ വശത്താക്കാന്‍ കോണ്‍ഗ്രസിന്‌ കഴിഞ്ഞു.

ഈ കോണ്‍ഗ്രസ്‌ പക്ഷക്കാര്‍ അവതരിപ്പിക്കുന്ന വാര്‍ത്തകളും രാഷ്‌ട്രീയ വിശകലനങ്ങളുമാണ്‌ ഇന്ത്യയിലെ ജനങ്ങള്‍ ദിവസവും കേള്‍ക്കുന്നത്‌.

നെടുമ്പാശ്ശേരി രവി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.