Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

റഷ്യയെ കണ്ടു പഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2013, 08:07 pm IST
inVicharam

മുസ്ലീം ന്യൂനപക്ഷപ്രശ്ന പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ 2013 ഓഗസ്റ്റ്‌ 4 ന്‌ ചെയ്ത പ്രസംഗം ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വതന്ത്ര വിലയിരുത്തലിന്‌ വിധേയമാക്കേണ്ടതാണ്‌.

“റഷ്യയ്‌ക്ക്‌ തനതായ ഭാഷയും സംസ്ക്കാരവും ആചരാനുഷ്ഠാനങ്ങളുമുണ്ട്‌. ന്യൂനപക്ഷങ്ങള്‍, അവര്‍ ആരായാലും എവിടെ നിന്നുള്ളവരായാലും റഷ്യയില്‍ പുലരണമെങ്കില്‍ റഷ്യന്‍ ഭാഷ സംസാരിക്കുകയും റഷ്യന്‍ നിയമങ്ങള്‍ അനുസരിക്കുകയും വേണം. നമ്മുടെ ഭാഷയോടും ആചാരങ്ങളോടും സംസ്ക്കാരത്തോടും ഒരു വിധത്തിലുമുള്ള അവമതിയും പാടില്ല. മുസ്ലീം ന്യൂനപക്ഷങ്ങള്‍ പിന്‍തുടരാനാഗ്രഹിക്കുന്ന സംസ്ക്കാരരഹിതവും കാടത്തം നിറഞ്ഞതുമായ ഷിയാനിയമങ്ങള്‍ക്ക്‌ നമ്മുടെ സംസ്ക്കാരം, ആചാരാനുഷ്ഠാനങ്ങള്‍, നിയമസംഹിത എന്നിവയുമായി ഒത്തുപോകാനാകില്ല. പ്രസ്തുത നിയമങ്ങള്‍ പിന്‍തുടരണമെന്നുള്ളവര്‍ ആവക നിയമങ്ങള്‍ ഔദ്യോഗിക നിയമമായിട്ടുള്ള രാജ്യം തേടണം. റഷ്യക്ക്‌ മുസ്ലീം ന്യൂനപക്ഷങ്ങള്‍ ആവശ്യമില്ല, മറിച്ച്‌ അവര്‍ക്ക്‌ റഷ്യ ആവശ്യമായിരിക്കാം. ഉന്നതമായ ഈ പാര്‍ലമെന്റ്‌, റഷ്യന്‍ ദേശീയതാത്പര്യം മുന്നില്‍കണ്ടുകൊണ്ടുവേണം പുതിയ നിയമങ്ങള്‍ക്ക്‌ രൂപം നല്‍കാന്‍. മാത്രമല്ല മുസ്ലീം ന്യുനപക്ഷങ്ങള്‍ റഷ്യക്കാരല്ല എന്നതും പരിഗണിക്കണം. വിവേചനമെന്ന്‌ എത്ര ഉച്ചത്തില്‍ വിളിച്ചുകൂവിയാലും ശരി , മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രത്യക സൗജന്യങ്ങളോ, റഷ്യന്‍ നിയമത്തില്‍ അയവുകളോ വരുത്താന്‍ സാധ്യമല്ല. ഒരു രാഷ്‌ട്രമായി പുലരണമെങ്കില്‍, അമേരിക്ക, ഇംഗ്ലണ്ട്‌, ഹോളണ്ട്‌, ഫ്രാന്‍സ്‌ തുടങ്ങിയ രാഷ്‌ട്രങ്ങളുടെ അനുഭവങ്ങളില്‍ നിന്നും നമുക്ക്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്‌. മുസ്ലീങ്ങള്‍ക്ക്‌ പ്രസ്തുത രാഷ്‌ട്രങ്ങളെ വരുതിയിലാക്കാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ അവര്‍ക്ക്‌ ഒരിക്കലും റഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനാകില്ല.” വമ്പിച്ച കരഘോഷത്തോടെയാണ്‌ റഷ്യന്‍ പാര്‍ലമെന്റ്‌ പുടിന്റെ ഈ പ്രസംഗത്തെ സ്വീകരിച്ചത്‌.

വ്ലാഡിമിര്‍ പുടിന്റെ വാക്കുകള്‍ക്ക്‌ സമാനമായി സ്വതന്ത്ര ഭാരതത്തിലെ ആദ്യ ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രി ആകേണ്ടിയിരുന്ന ആളുമായ വല്ലഭഭായിപട്ടേല്‍ പറഞ്ഞുവച്ചിട്ടുള്ളതെന്തെന്ന്‌ നോക്കാം. “രണ്ടു തോണിയില്‍ കാല്‍കുത്തുന്ന ഏര്‍പ്പാടിന്‌ അറുതി വരുത്താന്‍ കൂടിയാണ്‌ പാക്കിസ്ഥാന്‍ രൂപീകരിക്കാന്‍ നാം സമ്മതിച്ചത്‌. ഇന്ത്യയിലെ അമുസ്ലീങ്ങളുമായി സ്നേഹത്തോടും സാഹോദര്യത്തോടും സഹവര്‍ത്തിത്തത്തോടും പുലരാന്‍ തയ്യാറാള്ളുവര്‍ക്കുമാത്രമേ ഇവിടെ ഇടമുള്ളൂ. മറ്റുള്ളവര്‍ക്ക്‌ അവരുടെ വിശ്വാസപ്രമാണമനുസരിച്ച്‌ ജീവിക്കാന്‍ പറ്റിയ മറ്റൊരിടം കണ്ടെത്താം. അവര്‍ക്ക്‌ ഇവിടെ യാതൊരു സ്ഥാനവും ഉണ്ടായിരിക്കുന്നതല്ല.”

എന്നാല്‍ ഇന്ന്‌ ഭാരതത്തിന്റെ അവസ്ഥ എത്ര പരിതാപകരമാണ്‌. 15 മിനിട്ടുനേരം ഇന്ത്യന്‍ പോലീസിനേയും പട്ടാളക്കാരെയും മാറ്റിനിര്‍ത്താമെങ്കില്‍ തങ്ങള്‍ കാണിച്ചുതരാം, തങ്ങളുടെ കരുത്ത്‌ മറ്റുള്ളവരെ ബോധ്യപ്പെടുത്താം എന്ന ധാര്‍ഷ്ഠ്യം നിറഞ്ഞ വാക്കുകള്‍ പ്രയോഗിക്കാന്‍വരെ മുസ്ലീം നേതാക്കള്‍ മടിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ അവകാശാധികാരം കവര്‍ന്നെടുത്തുകൊണ്ട്‌ അഞ്ചാം മന്ത്രിയെ പ്രഖ്യാപിക്കാനും ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌ തങ്ങളാണെന്ന മുഷ്ക്ക്‌ പ്രകടിപ്പിക്കാനുംവരെ ഉയര്‍ന്ന സാംസ്ക്കാരിക നിലവാരം പുലര്‍ത്തപ്പെടുന്ന കേരളത്തില്‍പോലും അവര്‍ തയ്യാറാകുന്നു. ഭാരതത്തിന്റെ വിഭവങ്ങളുടെ പ്രാഥമിക അവകാശികള്‍ മുസ്ലീം ന്യൂനപക്ഷമാണെന്നുവരെ പ്രഖ്യാപിക്കാന്‍ മടിയില്ലാത്ത ഒരു പ്രധാനമന്ത്രിയാണല്ലോ ഇവിടെ അധികാരത്തിലുള്ളത്‌.

ന്യൂനപക്ഷക്ഷേമത്തിന്‌ പ്രത്യേകവകുപ്പ്‌, മുസ്ലീം സമുദായ അംഗമായ വകുപ്പ്‌ മന്ത്രി, ഇസ്ലാമിക ബാങ്ക്‌, പൊതുമേഖലാബാങ്കുകളില്‍ നിന്നും സൗജന്യനിരക്കില്‍ വായ്‌പ,ഹജ്ജ്‌ കര്‍മത്തിന്‌ പോകാന്‍ പൊതുഖജനാവില്‍ നിന്നും സാമ്പത്തിക സഹായം, ഉര്‍ദ്ദു സര്‍വ്വകലാശാല, നാടുനീളെ അറബികോളേജുകള്‍, വിദ്യാലയ പ്രവേശനത്തിനും ജോലിക്കും സംവരണം, ഡ്യൂട്ടി സമയത്ത്‌ വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങിനുവേണ്ടി ഇറങ്ങിപ്പോകാനുള്ള അവകാശം, പഠനത്തിന്‌ സ്ക്കോളര്‍ഷിപ്പ്‌, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ സൗജന്യ പഠനോപകരണങ്ങള്‍, മുല്ലാക്കമാര്‍ക്കും മുന്‍ഷിമാര്‍ക്കും പൊതുഖജനാവില്‍നിന്നും ശമ്പളവും പെന്‍ഷനും, പൊതുനിയമങ്ങളില്‍ നിന്നും ഇളവ്‌, നാലുകെട്ടാനും ഇഷ്ടംപോലെ മൊഴിചൊല്ലാനും ഉള്ള അവകാശം, ശരിയത്ത്‌ കോടതികള്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തേയും ബാലികാ വിവാഹനിരോധനനിയമത്തേയും നോക്കുകുത്തികളാക്കിക്കൊണ്ട്‌ മുട്ടാക്കല്യാണത്തിനുള്ള അവകാശങ്ങള്‍, ലൗജിഹാദ്‌ നടത്തി മതംമാറ്റി പീഡിപ്പിക്കാനുമുള്ള അവസരം, കള്ളക്കടത്ത്‌, കള്ളനോട്ടുവിതരണം തുടങ്ങി എന്തൊക്കെ സൗകര്യങ്ങളാണ്‌ അവര്‍ അനുഭവിച്ചുപോരുന്നത്‌. ഇങ്ങനെ പൊതുസമൂഹത്തിനില്ലാത്ത പലസൗകര്യങ്ങള്‍ അനുഭവിക്കുമ്പോള്‍പോലും മനസ്സാക്ഷിയില്ലാതെ സമുദായ ലഹളകളും ബോംബുസ്ഫോടനങ്ങളും നടത്തുക, മറ്റുള്ളവരുടെ ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തുക, എല്ലാത്തിനുമപരി പിറന്ന നാടിനെതിരെ ശത്രുപക്ഷംചേര്‍ന്ന്‌ യുദ്ധംചെയ്യുക എന്ന അതിഹീനമായ നടപടികള്‍വരെ മുസ്ലീം ന്യൂനപക്ഷങ്ങളില്‍പ്പെട്ട ചിലര്‍ ഇവിടെ ചെയ്യുന്നുണ്ട്‌. സ്വന്തം പൈതൃകത്തെത്തള്ളി, ആക്രമണകാരിയുടെ വിശ്വാസപ്രമാണങ്ങള്‍ക്ക്‌ കീഴ്പ്പെട്ട്‌ അവന്റെ അടയാടങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രത മാത്രമല്ല തങ്ങള്‍ ഏതോ അന്യഗ്രഹജീവികളാണെന്ന കണക്കെ പൊതുസമൂഹത്തില്‍ നിന്നും വേറിട്ടുനില്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം. ഇതൊക്കെയാണ്‌ മുസ്ലീം ന്യൂനപക്ഷത്തിന്റെ മുഖമുദ്ര.

തങ്ങളുടെ സ്ഥാപിതതാല്‍പര്യത്തിനുവേണ്ടി ഭരണഘടനയെ ആശ്രയിക്കുമ്പോള്‍തന്നെ ഏകീകൃത സിവില്‍കോഡുപോലുള്ള ഭരണഘടനാവ്യവസ്ഥകളെ തള്ളിപ്പറഞ്ഞുകൊണ്ട്‌ ഭരണഘടനയോട്‌ അനാദരവ്‌ കാണിക്കാന്‍വരെ ചില മുസ്ലിങ്ങള്‍ മടിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്‌. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ മാത്രമേ ഇവിടെ വസിക്കാവൂ. ഭരണഘടനയ്‌ക്ക്‌ മുകളില്‍ മറ്റ്‌ വിശ്വാസ പ്രമാണങ്ങള്‍ക്ക്‌ സ്ഥാനം നല്‍കിയിട്ടുള്ളവര്‍ക്ക്‌ ഇവിടെ ഇടം ഉണ്ടാകരുത്‌. ഭരണഘടനയെ ധിക്കരിച്ചുകൊണ്ട്‌ ആര്‍ക്കുംതന്നെ ഇവിടെ പുലരാനുള്ള അവസരം കൊടുക്കരുത്‌. മറിച്ചായാല്‍ പറ്റിയ സന്ദര്‍ഭത്തിനു കാത്തിരുന്ന്‌, പതിയിരുന്ന്‌ തിരിച്ചടിക്കാന്‍ അവര്‍ മുതിരുക തന്നെ ചെയ്യും. 1947 സെപ്തംബര്‍ 10ന്‌ ചെങ്കോട്ടയില്‍ പാക്കിസ്ഥാന്‍ പതാക പാറിക്കാന്‍ ശ്രമിച്ചതുപോലെയോ കുറഞ്ഞപക്ഷം 1946 ഓഗസ്റ്റില്‍ ഡയറക്ട്‌ ആക്ഷന്‍ എന്നപേരില്‍ കല്‍ക്കട്ടയില്‍ തുടങ്ങിവച്ച സാമുദായിക ലഹളപോലെയോ ലഹള നടത്താനോ അവര്‍ തയ്യാറായി എന്നുവരാം. ഒരുപക്ഷേ അതിന്റെ പ്രഭവകേന്ദ്രം കല്‍ക്കട്ടക്കുപകരം ഹൈദ്രാബാദാകാനാണ്‌ സാധ്യത. 1946-ലെ കല്‍ക്കട്ടാ സമ്മേളന തീരുനമാനമനുസരിച്ച്‌ അണികള്‍ക്ക്‌ നല്‍കിയ ഡയറക്ട്‌ ആക്ഷന്‍ ഉത്തരവുകളും പാക്കിസ്ഥാന്‍ രൂപീകരണത്തോടനുബന്ധിച്ചുള്ള ജിന്നയുടെ പ്രതികരണവും മുസ്ലീം ലീഗുമായി കോണ്‍ഗ്രസ്‌ പാര്‍ട്ടിയുണ്ടാക്കിയ അവിഹിത ബാന്ധവത്തെ ജിന്നയുടെ ലീഗല്ല ഇന്നത്തെ ഇന്ത്യന്‍ മുസ്ലീംലീഗ്‌ എന്ന്‌ പറഞ്ഞ്‌ വെള്ളപൂശാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമത്തിന്‌ ജിന്നയുടെ ലീഗിന്റെ പിന്‍ഗാമികള്‍തന്നെയാണ്‌ ഇന്ത്യന്‍ മുസ്ലിംലീഗെന്ന്‌ ലീഗ്‌ നേതാക്കള്‍ മറുപടി നല്‍കുകയുണ്ടായി.

1946 ഓഗസ്റ്റ്‌ 16 ന്‌ കല്‍ക്കട്ടയില്‍ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ബി.സി.റോയുടെ വീടുപോലും അഗ്നിക്കിരയാക്കിയ കല്‍ക്കട്ടാ ലഹള പ്രസ്തുത ഡയറക്ട്‌ ആക്ഷന്‍ പദ്ധതിപ്രകാരം മുസ്ലിംലീഗ്‌ നടത്തിയതാണ്‌. അക്കാലത്ത്‌ ദല്‍ഹിയിലെ ഭംഗികോളനിയില്‍ താമസമാക്കിയിരുന്ന മഹാത്മജിയെപ്പോലും വീടുവളഞ്ഞ്‌ ഭീഷണിപ്പെടുത്തി അസഭ്യവര്‍ഷം നടത്താന്‍വരെ ലീഗ്‌ അണികള്‍ മടിച്ചില്ല എന്നോര്‍ക്കണം. 1947 സെപ്തംബര്‍ 10ന്‌ ദേശീയനേതാക്കളെ കൊന്നൊടുക്കിക്കൊണ്ട്‌ ചെങ്കോട്ടയില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്താനുള്ള ലീഗിന്റെ ഗൂഢാലോചന നടക്കാതിരുന്നത്‌ ആര്‍എസ്‌എസിന്റെ ചുണക്കുട്ടികളുടെ സമയോചിതമായ ഇടപെടലുകള്‍ക്കൊണ്ടായിരുന്നവെന്ന്‌ ഭാരതരത്നപുരസ്ക്കാര ജേതാവായ ഡോ.ഭഗവാന്‍ദാസ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. എന്തിനും ഏതിനും ആര്‍എസ്‌എസിനെ കൊഞ്ഞനം കാണിക്കുന്ന വഴിപിഴച്ച മനസ്സുകള്‍ ഈ വസ്തുത മനസ്സിലാക്കണം. ആര്‍എസ്‌എസ്‌ എന്ന സംഘടനയില്ലായിരുന്നുവെങ്കില്‍ കട്ടുമുടിക്കാന്‍ ഭാരതഭൂമി ഇന്ന്‌ അവശേഷിക്കില്ലായിരുന്നു. പാക്കിസ്ഥാന്‍ വെള്ളിത്തളികയില്‍ വെച്ചുതന്നു. ഇനി ഹിന്ദുസ്ഥാന്‍ നാം വെട്ടിപ്പിടിച്ചു സ്വന്തമാക്കും. ഇതായിരുന്നു പാക്കിസ്ഥാന്‍ രൂപീകരണത്തോടനുബന്ധിച്ചുള്ള ജിന്നയുടെ പ്രതികരണം. ഇതും ജിന്നാലീഗിന്റെ പിന്‍ഗാമികള്‍തന്നെയാണ്‌ തങ്ങളെന്ന ഇന്ത്യന്‍ മുസ്ലീംലീഗ്‌ നേതാക്കളുടെ പ്രസ്താവനയും ഇസ്ലാമിക ചരിത്രവും കൂട്ടിവായിച്ചാല്‍ നമ്മെ കാത്തിരിക്കുന്ന അപകടം ആര്‍ക്കും മനസ്സിലാവും.

അര്‍ജ്ജുനന്‍ പണിക്കര്‍ താണപ്പന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Varadyam

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Health

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

കൊളസ്‌ട്രോൾ കുറക്കാൻ വെറും അഞ്ചു മിനിറ്റ് കൊണ്ടൊരു ജ്യൂസ്

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.