Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈറ്റില എമറാള്‍ഡ്‌ ഹോട്ടലിനെതിരെ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന്‌ കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2013, 09:24 pm IST
in Ernakulam

കൊച്ചി: വൈറ്റിലയില്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന എമറാള്‍ഡ്‌ ഹോട്ടലിനെതിരെ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന്‌ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. മൂന്ന്‌ വര്‍ഷമായി ഈ ഹോട്ടലിനെതിരെ നടപടിയെടുക്കാന്‍ സാധിച്ചില്ലെന്ന്‌ കൗണ്‍സിലര്‍ അനില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സംയുക്തമായി തീരുമാനം എടുക്കുന്നതിന്‌ മീറ്റിങ്‌ വിളിക്കുമെന്ന്‌ മേയര്‍ ടോണി ചമ്മണി അറിയിച്ചു. അനധികൃത കെട്ടിടം ആണെന്ന്‌ അറിഞ്ഞിട്ടും ഹോട്ടലിന്‌ അനുകൂല വിധി നല്‍കിയ ട്രൈബ്യൂണലിനെതിരെ ആക്ഷേപം ഉണ്ടെന്നും മേയര്‍ പറഞ്ഞു. എമറാള്‍ഡ്‌ ഹോട്ടലുമായി ബന്ധപ്പെട്ട വിഷയം ഗുരുതരമാണെന്നും ഉദ്യോഗസ്ഥരാണ്‌ ഇതിന്‌ കൂട്ടുനില്‍ക്കുന്നതെന്നും കൗണ്‍സിലര്‍ ടി.ജെ.വിനോദ്‌ അഭിപ്രായപ്പെട്ടു. ലോക്കല്‍ സെല്‍ഫ്‌ ഗവണ്‍മെന്റ്‌ സെക്രട്ടറിയോട്‌ അടിയന്തരമായി ലൈസന്‍സ്‌ റദ്ദാക്കാന്‍ ആവശ്യപ്പെടണമെന്ന്‌ കൗണ്‍സിലര്‍ മഹേഷ്‌ പറഞ്ഞു.

പച്ചാളം മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ സ്പെഷ്യല്‍ കൗണ്‍സില്‍ ചേരുമെന്ന്‌ അറിയിച്ചിരുന്നുവെങ്കിലും ചേര്‍ന്നില്ലെന്നും ജനങ്ങള്‍ ദുരിതത്തിലാണെന്നും കൗണ്‍സിലര്‍ ഡെലീന പിന്‍ ഹീറോ പറഞ്ഞു. പാലത്തിന്റെ അലൈന്‍മെന്റ്‌ തയ്യാറാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കൗണ്‍സിലിനെ തന്നെ വെല്ലുവിളിക്കുന്ന ഉദ്യോഗസ്ഥരാണ്‌ നഗരസഭയിലുള്ളതെന്ന്‌ കൗണ്‍സിലര്‍ സി.എ.ഷക്കീര്‍ പറഞ്ഞു. അഴിമതിക്ക്‌ കൂട്ടു നില്‍ക്കുന്ന വക്കീലിനെ മാറ്റണമെന്നും ഡപ്യൂട്ടി സെക്രട്ടറി, ഹെല്‍ത്ത്‌ ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കോര്‍പ്പറേഷന്‌ മുന്നില്‍ താന്‍ ഒറ്റയ്‌ക്ക്‌ സമരം നടത്തുമെന്നും ഷക്കീര്‍ പറഞ്ഞു.

നഗരത്തില്‍ പട്ടിശല്യം രൂക്ഷമാണെന്ന്‌ കൗണ്‍സിലര്‍ പ്രേം കുമാര്‍ പറഞ്ഞു. ഫോര്‍ട്ട്‌ കൊച്ചി ബീച്ചിലേക്ക്‌ വിനോദസഞ്ചാരികള്‍ കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലക്കാലത്ത്‌ ഭക്തര്‍ക്ക്‌ ക്ഷേത്ര ദര്‍ശനം നടത്താന്‍ പോലും സാധിക്കാത്ത സ്ഥിതിവിശേഷമാണ്‌ നായ ശല്യം കാരണം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

തേവരയില്‍ യുപി പാലത്തിനടിയില്‍ സെപ്റ്റിക്‌ മാലിന്യം കൊണ്ട്‌ നിക്ഷേപിക്കുന്നതായും പള്ളുരുത്തിയിലേക്കുള്ള കുടിവെള്ള ടാങ്കിന്റെ മുകളിലേക്കാണ്‌ ഇത്‌ ഇടുന്നതെന്നും കൗണ്‍സിലര്‍ റെനീഷ്‌ ആരോപിച്ചു. മാലിന്യ നിര്‍മാര്‍ജനത്തിന്‌ നടപടി സ്വീകരിക്കുണമെന്നും അദ്ദേഹം പറഞ്ഞു.

തെരുവ്‌ നായ്‌ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇവയെ പിടികൂടി വന്ധീകരണം നടത്താനുള്ള നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു. നായ്‌ക്കളെ പിടികൂടാന്‍ ആളെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നായശല്യം നിയമ വശം നോക്കാതെ പരിഹരിക്കാന്‍ സാധിക്കില്ലെന്ന്‌ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.കെ.അഷറഫ്‌ പറഞ്ഞു. ആനിമല്‍ ബര്‍ത്ത്‌ കണ്‍ട്രോളിംഗ്‌ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊതുക്‌ നിവാരണ പദ്ധതികള്‍ ഫലപ്രദമല്ലെന്ന്‌ കണ്‍സിലര്‍മാര്‍ പറഞ്ഞു. കൊതുക്‌ നിവാരണത്തിനായി വാര്‍ഡ്‌ തലത്തില്‍ 50,000 രൂപ നല്‍കുമെന്നും ഡിസംബറില്‍ തന്നെ വിതരണം ചെയ്യുമെന്നും മേയര്‍ പറഞ്ഞു.

പച്ചാളം മേല്‍പ്പാലം സംബന്ധിച്ച പ്രശ്നം ആലോചന യോഗങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ലെന്നും കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൗണ്‍സിലര്‍ മണികണ്ഠന്‍ പറഞ്ഞു.

ജനസേവ കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയിട്ടില്ലെന്ന്‌ കൗണ്‍സിലര്‍ എം.പി മഹേഷ്‌ കുമാര്‍ പറഞ്ഞു. എളംകുളം പാലത്തില്‍ അറ്റക്കുറ്റപ്പണികള്‍ എത്രയും വേഗം നടത്തണമെന്ന്‌ കൗണ്‍സിലര്‍ സോജന്‍ ആന്റണി ആവശ്യപ്പെട്ടു. നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്നും പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും ശ്യാമള എസ്‌.പ്രഭു ആവശ്യപ്പെട്ടു.

മെട്രോയുടെ കാര്യത്തില്‍ ചില സ്ഥാപിത താല്‍പര്യക്കാരുടെ ഇടപെടല്‍ മൂലം ഗതാഗത തടസ്സം ഉണ്ടാകുന്ന സ്ഥിതിവിശേഷമാണെന്ന്‌ കൗണ്‍സിലര്‍ റെനീഷ്‌ പറഞ്ഞു. ഇന്ദിര ഗാന്ധിസഹകരണ ആശുപത്രിയിലെ നഴ്സുമാര്‍ ദുരിതത്തിലാണ്‌. ഇവിടെ സംയുക്ത സമരം നടക്കുന്നു. വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്നും റെനീഷ്‌ ആവശ്യപ്പെട്ടു. ട്രാഫിക്‌ വാര്‍ഡന്‍ പത്മിനിയെ ആക്രമിച്ച കേസില്‍ മേയര്‍ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ കൗണ്‍സിലര്‍ ഷഫീഖ്‌ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Hockey

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്
Sports

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

പുതിയ വാര്‍ത്തകള്‍

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

പോലീസ് അസോസിയേഷന്‍ പുനസംഘടനയ്‌ക്ക് സ്റ്റേ

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.