Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എല്‍പിജി സിലിണ്ടര്‍ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന്‌ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2013, 09:49 pm IST
inErnakulam

കൊച്ചി: ജില്ലയില്‍ ഇന്‍ഡേന്‍ ഗ്യാസ്‌ സിലിണ്ടര്‍ ലഭ്യതയിലുണ്ടായിരിക്കുന്ന കുറവ്‌ 15 ദിവസത്തിനകം പരിഹരിക്കുമെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉറപ്പ്‌ നല്‍കിയതായി ജില്ല കളക്്ടാര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌. ഇതോടെ സിലിണ്ടര്‍ ലഭിക്കാനുള്ള ഇടവേള 25-30 ദിവസത്തിലധികം നീളില്ല. ഭാരത്‌ പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ ഡീലര്‍മാരുടെ കൈവശം ആവശ്യത്തിന്‌ സിലിണ്ടറുകള്‍ സ്റ്റോക്കുണ്ട്‌.

വിതരണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ്‌ ഉപഭോക്താക്കള്‍ക്ക്‌ സിലിണ്ടര്‍ കിട്ടാന്‍ താമസമുണ്ടാക്കുന്നതെന്നും ഇത്‌ ഉടനെ പരിഹരിക്കുമെന്നും ഭാരത്‌ പെട്രോളിയം അറിയിച്ചതായി കളക്്ടാര്‍ വ്യക്തമാക്കി.

കാക്കനാട്‌ മേഖലയില്‍ ഗ്യാസ്‌ സിലിണ്ടര്‍ വിതരണത്തിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന്‌ ഏജന്‍സികളെ നിയമിക്കാന്‍ ഐഒസി നടപടി സ്വീകരിക്കുന്നുണ്ട്‌. കാക്കനാട്‌, വാഴക്കാല, ഇന്‍ഫോപാര്‍ക്ക്‌ എന്നീ ഭാഗങ്ങളിലാണ്‌ പുതിയ ഏജന്‍സികള്‍. അതുവരെ നിലവിലുള്ള സംവിധാനം തുടരും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പുതിയ ഏജന്‍സികള്‍ ആലുവയിലും തൃപ്പൂണിത്തുറയിലും ഉടനെ വിതരണം തുടങ്ങും. ഏജന്‍സികള്‍ നല്‍കാന്‍ ഓയില്‍ കമ്പനികള്‍ തയാറാണെങ്കിലും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകരില്ലാത്തതാണ്‌ പ്രശ്നമെന്ന്‌ കളക്്ടാര്‍ പറഞ്ഞു.

ആവശ്യത്തിന്‌ സിലിണ്ടറുകള്‍ സ്റ്റോക്കുള്ള ഭാരത്‌ പെട്രോളിയത്തിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഏജന്‍സികളിലേക്ക്‌ ഉപഭോക്താക്കള്‍ക്ക്‌ മാറുന്നതിന്‌ സൗകര്യമുണ്ട്‌. ഇതിന്‌ ഏജന്‍സിയുമായി ബന്ധപ്പെട്ടാല്‍ മതി.

ആധാര്‍ ബന്ധിത ബാങ്ക്‌ അക്കൗണ്ടുമായി ലിങ്ക്‌ ചെയ്തിട്ടില്ലാത്ത എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക്‌ 993.50 രൂപ വിലയുള്ള സിലിണ്ടര്‍ സബ്സിഡി കിഴിച്ച്‌ 440.50 രൂപ നിരക്കിലാണ്‌ നല്‍കുന്നത്‌. ആധാര്‍ നമ്പര്‍ നല്‍കിയ ഉപഭോക്താക്കള്‍ സിലിണ്ടറിന്‌ മുഴുവന്‍ നിരക്കും നല്‍കുമ്പോള്‍ സബ്്സിഡിയായി 525.92 രൂപ അവരുടെ ആധാര്‍ ബന്ധിത ബാങ്ക്‌ അക്കൗണ്ടിലെത്തും. അഞ്ച്‌ ശതമാനം വില്‍പന നികുതി ഈടാക്കുന്നത്‌ മൂലമാണ്‌ ഉപഭോക്താക്കള്‍ 27.08 രൂപ അധികമായി നല്‍കേണ്ടി വരുന്നത്‌. ഇത്‌ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ ഓയില്‍ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്‌. ആധാര്‍ ബന്ധിത ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ ഏറ്റവുമാദ്യം മുന്‍കൂറായി നല്‍കുന്നത്‌ 435 രൂപയാണ്‌. ഇത്‌ അഡ്വാന്‍സാണ്‌. സിലിണ്ടര്‍ ലഭിച്ച്‌ 48 മണിക്കൂറിനുള്ളില്‍ അക്കൗണ്ടിലേക്ക്‌ സബ്സിഡിത്തുക എത്തുന്ന സംവിധാനമാണ്‌ ഓയില്‍ കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. എല്‍.പി.ജി നിരക്കില്‍ വരുന്ന വ്യത്യാസമനുസരിച്ച്‌ സബ്്സിഡി നിരക്കിലും വ്യത്യാസമുണ്ടാകുമെന്ന്‌ കളക്്ടാര്‍ പറഞ്ഞു.

മെട്രോ നഗരങ്ങളില്‍ അഞ്ച്‌ കിലോഗ്രാം എല്‍.പി.ജി സിലിണ്ടര്‍ സബ്്സിഡിയില്ലാതെ നല്‍കുന്ന പദ്ധതിയിലേക്ക്‌ കൊച്ചിയേയും തിരഞ്ഞെടുത്തിട്ടുണ്ട്‌. അടുത്ത വര്‍ഷം പകുതിയോടെ പദ്ധതി നടപ്പാകും. മൂവായിരം രൂപ നല്‍കി എടുക്കുന്ന സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന്‌ ഇന്നത്തെ നിരക്കില്‍ 450 രൂപയോളം വരും. കമ്പനികള്‍ നേരിട്ടു നടത്തുന്ന പെട്രോള്‍ – ഡീസല്‍ പമ്പുകളിലൂടെയാണ്‌ അഞ്ച്‌ കിലോഗ്രാം സിലിണ്ടറിന്റെ വിതരണം. എല്‍.പി.ജി വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ ചേര്‍ന്ന ഓപ്പണ്‍ ഫോറത്തില്‍ ജില്ല കളക്്ടാര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം ബി. രാമചന്ദ്രന്‍, ജില്ല സപ്ലൈ ഓഫീസര്‍ കെ. സുരേഷ്‌ കുമാര്‍, റസിഡന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളായ പി. രംഗദാസപ്രഭു, എ. അജിത്കുമാര്‍, എം.എസ്‌. അനില്‍കുമാര്‍, കെ.എം. അബ്ബാസ്‌, ജലീല്‍ താനത്ത്‌, ഓയില്‍ കമ്പനികളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

India

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.