കാണ്‍പൂര്‍: ഇന്ത്യാ-വെസ്റ്റന്‍ഡീസ് അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. ഇതോടെ 2-1 ന് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് ഉയര്‍ത്തിയ 263 എന്ന വിജയ ലക്ഷ്യം മൂന്ന് ഓവറും അഞ്ച് പന്തും ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.
95 പന്തില്‍ 20 ബൗണ്ടറികള്‍ പറത്തിയ ധവാന് 119 റണ്‍സ് നേടി. യുവരാജ് സിംഗ് 55 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ധവാനും യുവരാജും ചേര്‍ന്ന് 21.3 ഓവറില്‍ നേടിയ 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. നാലാം ഓവറില്‍ രോഹിത് ശര്‍മ (4) രാംപാലിന്റെ പന്തില്‍ ബ്രാവോ പിടിച്ച് പുറത്തായി. ടീം സ്കോര്‍ 61ല്‍ നില്‍ക്കെ വിരാട് കോഹ്ലിയും (19) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന ധവാനും യുവരാജും ചേര്‍ന്ന് സ്കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. മുപ്പത്തിയേഴാം ഓവറില്‍ ധവാന് പുറത്താകുമ്പോള്‍ ഇന്ത്യ വിജയതീരത്ത് എത്തിയിരുന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ കുറഞ്ഞ സ്കോറിന് പുറത്തായ സുരേഷ് റെയ്ന(34) ഭേദപ്പെട്ട പ്രകടം കാഴ്ചവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: