തിരുവനന്തപുരം: സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ അണിനിരക്കുന്ന എസ്ബിടി-ജെപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് അരങ്ങുണരും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകീട്ട് 4.30ന് ജെപിഎല്‍ ലോഗോ പ്രകാശനം ചെയ്യുന്നതോടൊപ്പം ബാറ്റ് ചെയ്തുകൊണ്ട് ടൂര്‍ണമെന്റിന് ആരംഭം കുറിക്കും. നാളെ വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി ശശി തരൂരാണ് ഔദ്യോഗികമായി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുക.
ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയുടെയും പ്രശസ്ത സിനിമാതാരം ശ്വേത മേനോന്റെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന ടൂര്‍ണമെന്റില്‍ ഒരുലക്ഷം രൂപയാണ് സമ്മാനത്തുക.
രണ്ടാം സ്ഥാനക്കാര്‍ക്ക് അരലക്ഷം രൂപയും മാന്‍ഓഫ് ദി സീരീസിന് ശ്വേതമേനോന് മകള്‍ സബാനയുടെ പേരില്‍ നല്കുന്ന 25,000 രൂപയും അവാര്‍ഡുകള്‍ ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രസ്ക്ലബുകളും പങ്കെടുക്കുന്ന ടൂര്‍ണമെന്റ് തിരുവനന്തപുരം പ്രസ് ക്ലബാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നത്. കല്യാണ്‍ ജ്വല്ലേഴ്സാണ് സഹ സ്പോണ്സര്. 30ന് രാവിലെ സെമി ഫൈനലുകളും ഉച്ചയ്ക്ക് ഫൈനലും അരങ്ങേറും.
സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും അണിനിരക്കുന്ന സെലിബ്രിറ്റി ടീമും ആതിഥേയരായ തിരുവനന്തപുരം പ്രസ്ക്ലബ് ടീമും തമ്മില്‍ 28ന് ഉച്ചയ്ക്ക് മൂന്നിന് ഏറ്റുമുട്ടും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കേസരി-കെഎന്‍ഇഎഫ് ടീമുകളും, മൂന്നിന് പ്രസ്ക്ലബ്-സീനിയര്‍ ജേര്‍ണലിസ്റ്റ് ടീമുകളും മത്സരിക്കും. മന്ത്രി വി.എസ്. ശിവകുമാറാണ് മുഖ്യാതിഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: