Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊച്ചിയില്‍ ഇന്ന്‌ ക്രിക്കറ്റ്‌ പൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2013, 11:15 am IST
in Cricket

കൊച്ചി: അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ഇന്ന്‌ ഏകദിന പൂരം. വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിനപരമ്പരയിലെ ആദ്യ പോരാട്ടമാണ്‌ ഇന്ന്‌ അരങ്ങേറുന്നത്‌. ഉച്ചക്ക്‌ 1.30 മുതല്‍ പകലും രാത്രിയുമായാണ്‌ മല്‍സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ കളി തത്സമയം കാണാം.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ത്രസിപ്പിക്കുന്ന വിജയവും വെസ്റ്റിന്‍ഡീസിനെതിരായ രണ്ട്‌ ടെസ്റ്റുകളിലെ തകര്‍പ്പന്‍ വിജയവും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ ധോണിപ്പട ആദ്യ അങ്കത്തിന്‌ കച്ചമുറുക്കുന്നത്‌. അതേസമയം ടെസ്റ്റില്‍ നിന്ന്‌ വിഭിന്നമായി ഡ്വെയ്ന്‍ ബ്രാവോയാണ്‌ ഏകദിനത്തില്‍ വീന്‍ഡീസ്‌ നായകന്‍.

ഏകദിനത്തില്‍ നിന്ന്‌ നേരത്തെ വിരമിച്ചെങ്കിലും ക്രിക്കറ്റ്‌ ക്രീസിനോട്‌ സച്ചിന്‍ പൂര്‍ണ്ണമായും വിടപറഞ്ഞശേഷമുള്ള ആദ്യ അങ്കത്തിനാണ്‌ ഭാഗ്യഗ്രൗണ്ടുകളില്‍ ഒന്നായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ടീം ഇന്ത്യ ഇന്ന്‌ ഇറങ്ങുന്നത്‌. സച്ചിന്റെ അഭാവം ഒരു തരത്തിലും ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ്‌ ഇന്ത്യന്‍ ക്യാമ്പ്‌. റണ്ണൊഴുകുന്ന പിച്ചില്‍ ടോസ്‌ നേടിയ ടീം ബാറ്റിംഗ്‌ തെരഞ്ഞെടുക്കാനാണ്‌ സാധ്യത.

ഇന്നലെ ഇരുടീമുകളും ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ കഠിന പരിശീലനത്തിലേര്‍പ്പെട്ടു. രാവിലെ ഇന്ത്യയും ഉച്ചക്ക്‌ വെസ്റ്റിന്‍ഡീസുമാണ്‌ പരിശീലനം നടത്തിയത്‌. ഇന്ന്‌ രാവിലെയും ടീമുകള്‍ പരിശീലനത്തിനിറങ്ങും.

ഇന്നലെ രാവിലെ 9.40 ഓടെ ഇന്ത്യന്‍ പേസര്‍മാരാണ്‌ ആദ്യം സ്റ്റേഡിയത്തിലെത്തിയത്‌. ‘ബൗളിംഗ്‌ മെഷീന്‍’ പരിഹാസം വീണ്ടുമെത്താതിരിക്കാന്‍ മുഹമ്മദ്‌ ഷാമിയും ഭുവനേശ്വര്‍ കുമാറും മോഹിത്ത്‌ ശര്‍മയും ജയദേവ്‌ ഉണ്ട്കതും വിനയ്‌കുമാറും നെറ്റില്‍ ശരിക്കും വിയര്‍പ്പൊക്കി. കഴിഞ്ഞ ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ കൊച്ചിയില്‍ അരങ്ങേറിയ മുഹമ്മദ്‌ ഷാമി ഇന്നും മികച്ച പ്രകടനം നടത്താന്‍ ഉദ്ദേശിച്ച്‌ ഏറെ സമയം ബൗളിംഗ്‌ പരിശീലനം നടത്തി. 10.20 ഓടെ മറ്റ്‌ ഇന്ത്യന്‍ താരങ്ങളും സ്റ്റേഡിയത്തിലെത്തി വ്യായാമം ആരംഭിച്ചു. സച്ചിന്‍ പവലിയന്റെ ഉദ്ഘാടനത്തിന്‌ ശേഷം ക്യാപ്റ്റന്‍ എം.എസ്‌. ധോണി മൈതാനത്തെത്തിയതോടെ ടീം രണ്ടായി തിരിഞ്ഞ്‌ അരമണിക്കൂറോളം ഫുട്ബാള്‍ കളിച്ചു. ഫോം കിട്ടാതെ വലയുന്ന യുവരാജ്‌ തകര്‍പ്പന്‍ കളിയാണ്‌ പുറത്തെടുത്തത്‌. നിരവധി തവണ യുവി എതിര്‍ടീമിന്റെ വലകുലുക്കി. ധോണിയും മികച്ച ഷോട്ടുകളിലൂടെ കാണികളുടെ കൈയടി നേടി. ധോണി ധോണി വിളികളുമുയര്‍ന്നു. അതിനുശേഷം ബാറ്റിങ്ങിലായി ടീമിന്റെ ശ്രദ്ധ. വിരാട്‌ കോഹ്ലിയും ശിഖര്‍ ധവാനും ധോണിയും രോഹിത്‌ ശര്‍മ്മയും എറെ നേരം നെറ്റ്സില്‍ ചെലവിട്ടു. ഫോമില്ലായ്‌മയില്‍ വലയുന്ന യുവരാജ്‌ സിംഗും സുരേഷ്‌ റെയ്നയും കുറേനേരം ബാറ്റിംഗ്‌ പരിശീലനം നടത്തിയെങ്കിലും പല തവണ ഇരുവരുടെയും കുറ്റിതെറിച്ചു. കൂറ്റന്‍ അടികളോടെ ധവാനാണ്‌ കാണികളുടെ ഓമനയായത്‌. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ വിജയശില്‍പി രവീന്ദ്ര ജഡേജയും ഏറെനേരം ബാറ്റും ബോളുമായി നെറ്റ്സില്‍ ചിലവഴിച്ചു. 12.30 പരിശീലനം അവസാനിപ്പിച്ച്‌ ടീം മടങ്ങി. ഇതിനുപിന്നാലെ പോലീസ്‌ അകമ്പടിയില്‍ വെസ്റ്റിന്‍ഡീസ്‌ ടീം എത്തി. ക്രിസ്‌ ഗെയിലാണ്‌ ഏറ്റവും അവസാനം മൈതാനത്തെത്തിയത്‌. തുടര്‍ന്ന്‌ രണ്ട്‌ ടീമുകളായി തിരഞ്ഞ്‌ ഫുട്ബാള്‍ കളിച്ചു. തുടര്‍ന്ന്‌ 20 മിനിറ്റോളം ഫീല്‍ഡിങ്ങ്‌ പരിശീലനത്തിനായി ഇവര്‍ ചെലവിട്ടു. സാമുവല്‍സും ബ്രാവോയും ക്രിസ്‌ ഗെയിലുമെല്ലാം ഏറെ നേരം ബാറ്റിംഗില്‍ പരിശീലനം നടത്തുകയും ചെയ്തു. ലോകോത്തര സ്പിന്നറായ സുനില്‍ നരേയ്ന്‍ ഏറെ നേരം നെറ്റ്സില്‍ പന്തെറിഞ്ഞു.

ഇന്നലെ ടിക്കറ്റ്‌ കൗണ്ടറുകളിലും വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. ഇന്ന്‌ ടിക്കറ്‌ വില്‍പ്പനയുണ്ടാകില്ല. അതേസമയം ആവേശത്തിരയിലും മഴ വില്ലനാവരുതേയെന്ന പ്രാര്‍ഥനയിലാണ്‌ കൊച്ചിയും ആരാധകരും.

വിനോദ്‌ ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

India

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.