Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രോഹിത നക്ഷത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2013, 09:52 pm IST
in Cricket

ബംഗളൂരു: ദീപാവലി ദിനത്തില്‍ ബംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ പതിനായിരക്കണക്കിന്‌ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ രോഹിത്‌ ശര്‍മ്മയുടെ വക റണ്ണുകളുടെ വെടിക്കെട്ട്‌. ഓസീസിനെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക്‌ ഇരട്ട സെഞ്ചുറി (158 പന്തില്‍ നിന്ന്‌ 209). ഈ നേട്ടം കരസ്ഥമാക്കുന്ന ലോകത്തിലെ മൂന്നാമത്തെ താരമാണ്‌ രോഹിത്‌. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേണ്ടര്‍ സെവാഗുമാണ്‌ ഇതിന്‌ മുന്‍പ്‌ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയത്‌.

ഓപ്പണറായിറങ്ങിയ രോഹിത്‌ സിക്സറുകളുടെയും ഫോറുകളുടെയും മാലപ്പടക്കത്തിന്‌ തിരികൊളുത്തിയപ്പോള്‍ സ്റ്റേഡിയം ശരിക്കുമൊരു ദീപാവലി ആഘോഷത്തിന്റെ പ്രതീതിയിലായിരുന്നു. ഗ്രൗണ്ടിന്റെ അതിര്‍ത്തിക്കപ്പുറത്തേക്ക്‌ രോഹിത്‌ ശര്‍മ്മയുടെ ബാറ്റില്‍ നിന്ന്‌ റണ്ണുകള്‍ പ്രവഹിച്ചപ്പോള്‍ ദീപാവലി ആഘോഷം കെങ്കേമമായ നിര്‍വൃതിയിലായി കാണികള്‍.

16 സിക്സറും 12 ബൗണ്ടറികളും അടങ്ങുന്നതാണ്‌ ഏകദിന ക്രിക്കറ്റ്‌ കണ്ട രോഹിത്‌ ശര്‍മ്മയുടെ ഈ മനോഹര ഇന്നിംഗ്സിലുണ്ടായിരുന്നത്‌. ഏകദിന ക്രിക്കറ്റിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സ്കോറാണിത്‌. കൂടാതെ ഏകദിനത്തില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ അടിച്ചതിന്റെ റെക്കോഡും റണ്‍വേട്ടയ്‌ക്കിടെ രോഹിത്‌ ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചു. 15 സിക്സറുകളടിച്ച ഓസ്ട്രേലിയയുടെ ഷെയ്ന്‍വാട്സന്റെ പേരിലുള്ള റെക്കോര്‍ഡാണ്‌ 16 കൂറ്റന്‍ സിക്സറുകള്‍ വര്‍ഷിച്ച്‌ രോഹിത്‌ സ്വന്തം പേരിലാക്കിയത്‌. സ്കോര്‍ 197 ല്‍ നില്‍ക്കെ മക്കായി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത്‌ സിക്സര്‍ പറത്തിയാണ്‌ രോഹിത്‌ 200 കടന്നത്‌. അടുത്ത പന്ത്‌ ഡീപ്‌ മിഡ്‌വിക്കറ്റിന്‌ മുകളിലൂടെ സിക്സറിലേക്ക്‌ പറന്നു. ബാക്കിയുള്ളത്‌ നാല്‌ പന്തുകള്‍. ഇതോടെ സെവാഗിന്റെ പേരിലുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (219റണ്‍സ്‌) തകരുമെന്ന്‌ സര്‍വ്വരും ഉറച്ചുവിശ്വസിച്ചു. എന്നാല്‍ മക്കയുടെ മൂന്നാം പന്തില്‍ ഫൈന്‍ ലെഗ്ഗില്‍ ഹെന്‍റിക്വസിന്‌ ക്യാച്ച്‌ നല്‍കിയതോടെ രോഹിത്തിന്റെ മഹത്തായ, സ്വപ്നസുന്ദരമായ ഇന്നിംഗ്സിന്‌ തിരശ്ശീല വീണു. എങ്കിലും സച്ചിനെ മറികടന്ന്‌ രോഹിത്‌ ശര്‍മ്മ രണ്ടാമതെത്തി.

2010 ഫെബ്രുവരി 24ന്‌ ദക്ഷിണാഫ്രിക്കക്കെതിരെ ഗ്വാളിയോറില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ പുറത്താകാതെ 200 റണ്‍സ്‌ തികച്ചപ്പോള്‍ ക്രിക്കറ്റില്‍ അത്‌ പുതിയ ചരിത്രമായി മാറിയിരുന്നു. 147 പന്തുകളില്‍ നിന്ന്‌ 25 ബൗണ്ടറികളും മൂന്ന്‌ സിക്സറുമടങ്ങിയതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്‌. തന്റെ റെക്കോഡ്‌ തകര്‍ക്കുന്നത്‌ സെവാഗായിരിക്കുമെന്ന്‌ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞത്‌ തന്നെ വൈകാതെ സംഭവിച്ചു. 2011 ഡിസംബര്‍ എട്ടിന്‌ ഇന്‍ഡോറില്‍ സെവാഗ്‌ തന്നെ ആ റെക്കോഡ്‌ ഭേദിച്ചു. വിന്‍ഡീസിനെതിരെ 219 റണ്‍സ്‌ അടിച്ച്‌ സെവാഗ്‌ റെക്കോഡ്‌ തിരുത്തി. 149 പന്തില്‍ നിന്ന്‌ 25 ബൗണ്ടറികളും 7 സിക്സറുകളുമാണ്‌ അന്ന്‌ സെവാഗിന്റെ ബാറ്റില്‍ നിന്നൊഴുകിയത്‌. ഇന്നലെ ഓസീസിനെതിരെ രോഹിത്‌ ശര്‍മ്മയും ഇരട്ട ശതകം തികച്ചതോടെ ഏകദിന ക്രിക്കറ്റില്‍ 200 കടന്ന മൂന്നുപേരും ഇന്ത്യക്കാര്‍ തന്നെയായി.

ക്ഷമയോടെ തുടങ്ങി 50 തികച്ച ശേഷം ആക്രമണവഴിയിലേക്ക്‌ മാറിയ രോഹിത്‌ ശര്‍മ്മയ്‌ക്ക്‌ മുന്നില്‍ ഓസീസ്‌ ബൗളര്‍മാരെല്ലാം കാഴ്ചക്കാരായി. 114 പന്തുകളില്‍ നിന്ന്‌ സെഞ്ച്വറി തികച്ച രോഹിത്‌ പിന്നെ അടിച്ചുതകര്‍ക്കുകയായിരുന്നു. അതിവേഗം 150 ലെത്തിയ മുംബൈ താരം സ്പിന്നര്‍ ദോഹര്‍ട്ടി എറിഞ്ഞ 47-ാ‍ം ഓവറില്‍ വാരിയത്‌ 26 റണ്‍സാണ്‌. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന്‌ നടന്നത്‌ രോഹിത്‌ ശര്‍മ്മ ഷോ തന്നെയായിരുന്നു. നായകന്‍ ധോണിയും (62) ശിഖര്‍ ധവാനും (60) രോഹിത്‌ ശര്‍മ്മയ്‌ക്ക്‌ മികച്ച പിന്തുണ നല്‍കി. 100-ല്‍ നിന്ന്‌ 200ലേക്കെത്താന്‍ രോഹിത്‌ ശര്‍മ്മ എടുത്തത്‌ 42 പന്തുകള്‍ മാത്രമാണ്‌. ഇതിനിടെ കലണ്ടര്‍ വര്‍ഷത്തില്‍ രോഹിത്‌ ശര്‍മ്മ 1000 റണ്‍സും പിന്നിട്ടു. ഒടുവില്‍ 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ഇന്നിങ്ങ്സ്‌ ആറ്‌ വിക്കറ്റിന്‌ 383 എന്ന കൂറ്റന്‍ സ്കോറിലെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ്‌ ഇന്ത്യ ഇന്ന്‌ കുറിച്ചത്‌.

റെക്കോഡുകളുടെ പരമ്പര തന്നെയായി ഇന്ത്യ-ഓസീസ്‌ പരമ്പര മാറുകയാണ്‌ ചരിത്രത്തില്‍. പിന്തുര്‍ന്ന്‌ ജയിക്കുന്ന രണ്ടാമത്തെ സ്കോര്‍, കുറഞ്ഞ പന്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനായി കോലി മാറിയത്‌. രോഹിത്‌ ശര്‍മ്മയുടെ ഏകദിനത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍. ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പിറന്ന ഇന്നിംഗ്സ്‌, ഏറ്റവും കൂടുതല്‍ റണ്‍സ്‌ പിറന്ന പരമ്പര… അങ്ങനെ റെക്കോഡുകളുടെ ഒഴുക്കാണ്‌ ഈ പരമ്പരയില്‍ ഉണ്ടായത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.