Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാഴക്കുളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ്‌ വില്‍പന സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 10:15 pm IST
inErnakulam

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ്‌ വില്‍പനയും ഉപഭോഗവും വ്യാപകമായിട്ടും പോലീസ്‌ ശക്തമായ നടപടികള്‍ എടുക്കുന്നില്ലെന്നു പരാതി.

ചെമ്പറക്കി, നടക്കാവ്‌, കാനാംപറമ്പ്‌, കൈപ്പൂരിക്കര, തടിയിട്ടപറമ്പ്‌, കീന്‍പടി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കഞ്ചാവ്‌ വില്‍പന സജീവമായി നടക്കുന്നത്‌. സ്കൂള്‍- കോളേജ്‌ വിദ്യാര്‍ത്ഥികള്‍ വരെ ഇതിന്റെ കണ്ണികളായി മാറിയിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

നാട്ടുകാരും അന്യസംസ്ഥാന തൊഴിലാളികളും കഞ്ചാവ്‌ ലോബിയില്‍ ഉണ്ടത്രെ വിദ്യാര്‍ത്ഥികളെ കഞ്ചാവിനു അടിമകളാക്കി ഇവയുടെ വില്‍പന അവരെ ഏല്‍പിക്കുന്ന തന്ത്രവും ഈ ഭാഗങ്ങളില്‍ വിജയം കണ്ടതായാണ്‌ വിവരം. സമൂഹത്തില്‍ മാന്യമായ സ്ഥാനം വഹിക്കുന്നവരുടെ മക്കളെയും ഈ ചതിക്കുഴിയില്‍ പെടുത്തിയിട്ടുണ്ടത്രെ.

മയക്ക്‌ മരുന്നിന്റെയും കഞ്ചാവിന്റെയും വില്‍പന സജീവമായിട്ടും പോലീസ്‌ നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ഒരു അളവു വരെ കഞ്ചാവു ലോബിക്ക്‌ അനുകൂലമായി അധികൃതര്‍ പ്രവര്‍ത്തിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

അടുത്തിടെ ചെമ്പറക്കി സ്വദേശിയുടെ മൊബെയില്‍ ഫോണിലേയ്‌ക്ക്‌ തുടരെ വന്ന ഫോണ്‍ കോളുകള്‍ സാധനം ശരിയായിട്ടുണ്ട്‌, എവിടെ എത്തിക്കണം എന്ന്‌ ചോദിച്ചായിരുന്നു. നമ്പര്‍ മാറി വന്ന കോളുകള്‍ അസഹ്യമായപ്പോള്‍ എന്ത്‌ സാധനമാണെന്ന്‌ ചോദിച്ചപ്പോള്‍ കഞ്ചാവാണെന്നും എവിടെ തമ്മില്‍ കാണുമെന്നും എന്ന മറുപടിയാണ്‌ കിട്ടിയത്‌.

ഈ വിവരം തടിയിട്ട പറമ്പ്‌ പോലീസ്‌ സ്റ്റേഷനില്‍ ഇദ്ദേഹം നേരിട്ടെത്തി അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്‌ പോലീസെത്തി ഈ ഫോണില്‍ നിന്നും സന്ദേശം വന്ന ഫോണിലേക്ക്‌ വിളിച്ച്‌ ചെമ്പറക്കിയില്‍ എത്തുവാന്‍ ആവശ്യപ്പെടുകയും കഞ്ചാവ്‌ നല്‍കാന്‍ വന്ന വ്യക്തിയെ തന്ത്രപൂര്‍വ്വം കുടുക്കുകയും ചെയ്തു. നിരവധി പേരുടെ സാന്നിധ്യത്തില്‍ പോലീസ്‌ ഇയാളുടെ ദേഹ പരിശോധന നടത്തുന്നതിനിടെ ഇയാള്‍ പോലീസിനെ തള്ളിയിട്ട്‌ ഓടി രക്ഷപ്പെട്ടതായും ഇതില്‍ ദുരുഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും ഹൈറേഞ്ച്‌ ഭാഗങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക്‌ കഞ്ചാവ്‌ വാങ്ങി ചെറിയ പൊതികളാക്കി വന്‍തുകക്ക്‌ വില്‍പന നടത്തുന്ന കഞ്ചാവ്‌ ലോബിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം മുഖവിലക്കെടുക്കാത്ത അധികൃതരുടെ നടപടിക്കെതിരെ ജനരോക്ഷമുയരുകയാണ്‌.

ഒഴിഞ്ഞ്‌ കിടക്കുന്ന കെട്ടിടങ്ങളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ്‌ പട്ടാപകലും പാതിരാത്രിയും കച്ചവടം പൊടിപൊടിക്കുന്നത്‌. ഇവരുടെ സ്വൈരവിഹാരത്തിന്‌ തടസ്സം നില്‍ക്കുന്നവരെ ഭീഷണിപെടുത്തുകയും നേരിടുകയും ചെയ്തതായും പരാതിയുണ്ട്‌.

കഞ്ചാവ്‌- മയക്ക്‌ മരുന്നു മാഫിയക്കെതിരെയുള്ള നടപടികളില്‍ എക്സൈസ്‌- പോലീസ്‌ വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനമില്ലാത്തതും ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള ശീതസമരവും കഞ്ചാവ്‌ ലോബിക്ക്‌ ഗുണകരമാകുന്നതായും പറയപ്പെടുന്നു.

തടിയിട്ടപറമ്പ്‌ പോലീസ്‌ സ്റ്റേഷന്‍ പരിധിക്കു പുറമേ ആലുവ, പെരുമ്പാവൂര്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയിലും കഞ്ചാവ്‌ മയക്ക്‌ മരുന്നു വില്‍പന വ്യാപകമായി നടക്കുന്നുണ്ട്‌. പകല്‍ സമയങ്ങളില്‍ സംശയകരമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കുവാനും രാത്രികാല പട്രോളിംഗ്‌ ശക്തമാക്കാനും പോലീസ്‌ തയ്യാറായാല്‍ ഒരു പരിധിവരെ ഇതിനു തടയിടാനാകുമെന്നാണ്‌ ജനാഭിപ്രായം.

വാഴക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കഞ്ചാവ്‌- മയക്കുമരുന്നു വില്‍പനയും വ്യാപനവും തടയുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുവതലമുറയെ നാശത്തിലേക്ക്‌ നയിക്കുന്ന മയക്കുമരുന്നിനെതിരെ സമ്പൂര്‍ണ്ണ ജാഗ്രത പാലിക്കണമെന്നും കുന്നത്തുനാട്‌ മണ്ഡലം മുസ്ലീം ലീഗ്‌ ജന.സെക്രട്ടറി എ.എം.ബഷീര്‍ , പഞ്ചായത്ത്‌ ലീഗ്‌ പ്രസിഡന്റ്‌ കെ.കെ.ഷാജഹാന്‍, ജന സെക്രട്ടറി ടി.എം.ഷാഹുല്‍, ഹമീദ്‌, മുസ്ലീം സോഷ്യലിസ്റ്റ്‌ അസോസിയേഷന്‍ ജില്ല ജന.സെക്രട്ടറി സിയാദ്‌ ചെമ്പറക്കി, യൂത്ത്‌ ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കബീര്‍ നാത്തേക്കാട്‌, ജനറല്‍ സെക്രട്ടറി സി.എം.അര്‍ഷാദ്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പോലീസ്‌ നിസംഗത തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.