Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കധീന കാശ്മീരില്‍ ലോക്സഭാ സീറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 11:12 am IST
inWorld

ന്യൂദല്‍ഹി: പാക്കധീന കാശ്മീരില്‍ ലോക്സഭാ സീറ്റ്‌ രൂപീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു. ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി നിയമമന്ത്രാലയത്തിലേക്ക്‌ ആഭ്യന്തര വകുപ്പ്‌ പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്‌.

പ്രതിരോധത്തിലൂന്നിയുള്ള നയങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട്‌ നയതന്ത്ര രംഗത്തെ നിര്‍ണ്ണായക കാല്‍വെയ്‌പ്പാണ്‌ ഇന്ത്യ നടത്തിയിരിക്കുന്നത്‌. ജമ്മു കാശ്മീര്‍ സ്റ്റഡി സെന്റര്‍ ഉള്‍പ്പെടെ നിരവധി ദേശീയ സംഘടനകള്‍ നാളുകളായി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ വിദേശ നയത്തില്‍ സമഗ്രമായ മാറ്റമുണ്ടാകുന്നെന്ന സൂചനകളാണ്‌ ഇതോടെ വ്യക്തമാക്കുന്നത്‌. എന്നാല്‍ വിദേശനയം സംബന്ധിച്ച നിര്‍ണ്ണായക നിലപാടായതിനാല്‍ വാര്‍ത്ത സ്ഥിരീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പാക്കിസ്ഥാനെതിരായി ജനവികാരം ശക്തമായ ഗില്‍ജിത്‌-ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങളുള്‍പ്പെടുന്ന പിഓക്ക്യ്‌ക്കായി ലോക്സഭാ സീറ്റ്‌ രൂപീകരിക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തുന്നത്‌. എന്നാല്‍ ഭരണഘടനയിലെ 81-ാ‍ം അനുഛേദപ്രകാരം മറ്റൊരു രാജ്യത്തിന്റെ അധികാരത്തിലിരിക്കുന്ന പ്രദേശത്ത്‌ ലോക്സഭാ സീറ്റുകള്‍ അനുവദിക്കാന്‍ ഇന്ത്യയ്‌ക്ക്‌ അധികാരം നല്‍കുന്നില്ല. ഇതിനാല്‍ ഭരണഘടനാ ഭേദഗതിക്കുള്ള നിയമോപദേശം വേണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തര വകുപ്പ്‌ നിയമവകുപ്പിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ആഭ്യന്തര വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി ആര്‍.കെ ശ്രീവാസ്തവയാണ്‌ ഇതു സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്‌.

13,297 ചതുരശ്ര കിലോമീറ്റര്‍ ഉള്ള പാക്‌ അധിനിവേശ കാശ്മീരിലെ നിരവധി സംഘടനകള്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനും പട്ടാളത്തിനുമെതിരായ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ഇന്ത്യ മേഖലയില്‍ ഇടപെടല്‍ നടത്തണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാക്കിസ്ഥാനെതിരായ ഇത്തരം സംഘടനകളുടെ നിലപാടുകളെ ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കണമെന്ന്‌ ജമ്മുകാശ്മീര്‍ സ്റ്റഡിസെന്റര്‍ കേന്ദ്രസര്‍ക്കാരിലെ വിദേശകാര്യ-ആഭ്യന്തര വകുപ്പുകളോട്‌ നിരന്തരം ആവശ്യപ്പെടുകയും പ്രദേശത്തെ ജനങ്ങളുടെ ഇന്ത്യാഅനുകൂല നിലപാടു വ്യക്തമാക്കുന്ന നിരവധി രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ ഇന്ത്യയോട്‌ തുടരുന്ന ആക്രമണോത്സുകമായ നയതന്ത്ര നീക്കങ്ങള്‍ക്ക്‌ അതിലും ശക്തമായ നാണയത്തില്‍ തിരിച്ചടി നല്‍കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കമാണ്‌ പിഓക്ക്യിലെ ലോക്സഭാ സീറ്റ്‌. സ്വതന്ത്ര ഇന്ത്യയുടെ കീഴില്‍ വരുന്ന പ്രദേശമായതിനാല്‍ ഇവിടെ ലോക്സഭാ സീറ്റ്‌ രൂപീകരിക്കാന്‍ രാജ്യത്തിന്‌ അധികാരമുണ്ടെന്ന്‌ മുതിര്‍ന്ന ആഭ്യന്തരവകുപ്പ്‌ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിട്ടുണ്ട്‌.

ജമ്മുകാശ്മീര്‍ നിയമസഭയില്‍ നിലവില്‍ 24 സീറ്റുകള്‍ പാക്‌ അധിനിവേശ കശ്മീരിനായി നീക്കിവെച്ചിട്ടുണ്ടെങ്കിലും ഇവിടെ തെരഞ്ഞെടുപ്പ്‌ നടത്താന്‍ ഇന്ത്യ ശ്രമിക്കാറില്ല. പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായതിനാല്‍ സാങ്കല്‍പ്പികമായി അസംബ്ലിയില്‍ സീറ്റുകള്‍ ഒഴിച്ചിടാറാണ്‌ പതിവ്‌. ഭരണഘടനയിലെ 370-ാ‍ം വകുപ്പ്‌ പ്രകാരം പ്രത്യേക പദവി നല്‍കിയിരിക്കുന്ന ജമ്മുകാശ്മീരില്‍ പിഓക്ക്യ്‌ക്കായി 24 സീറ്റുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്‌ പിഓക്ക്യ്‌ക്കു മേലുള്ള ഇന്ത്യയുടെ അവകാശവാദം ഉപേക്ഷിക്കാന്‍ മനസ്സില്ലാത്തതിനാല്‍ മാത്രമായിരുന്നു. എന്നാല്‍ പിഓക്ക്യ്‌ക്കായി പുതിയ ലോക്സഭാ മണ്ഡലം രൂപീകരിക്കുമ്പോള്‍ മേഖലയാകെ ഇന്ത്യന്‍ യൂണിയനു കീഴില്‍ വരുന്നതാണെന്ന്‌ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന നടപടിയായി മാറും.

പാക്‌ അധീന കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന പാര്‍ലമെന്റ്‌ പ്രമേയങ്ങള്‍ക്കും മുന്‍ പ്രധാനമന്ത്രിമാരുടെ പ്രസ്താവനകള്‍ക്കും കൂടുതല്‍ കരുത്തു നല്‍കുന്നതാണ്‌ പുതിയ തീരുമാനം.

എസ്‌.സന്ദീപ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Kerala

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

Entertainment

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

Entertainment

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.