Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അന്ധദിനത്തില്‍ കാഴ്ചയില്ലാത്തവരുടെ മെഗാഷോ ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2013, 10:25 pm IST
inErnakulam

കൊച്ചി: കാഴ്ചശക്തിയുള്ളവര്‍ കാണേണ്ട കാഴ്ചയാണ്‌ ഇന്നലെ ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ അരങ്ങേറിയത്‌. ലോക അന്ധദിനത്തില്‍ കാഴ്ചയില്ലായ്‌മയെ അതിജീവിച്ചവരുടെ ഗംഭീര മെഗാഷോ. വൈക്കം വിജയലക്ഷ്മിയും ഋതിക്‌ രാജനും കായങ്കുളം ബാബുവും ഗാനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കി. ബംഗളുരു ആസ്ഥാനമായ ശ്രീ രമണ മഹര്‍ഷി അക്കാദമി ഫോര്‍ ബ്ലൈന്‍ഡ്‌ അവതരിപ്പിച്ച ഭരതനാട്യം ഏറെ ശ്രദ്ധേയമായി.

ലോകഅന്ധദിനത്തോടനുബന്ധിച്ച്‌ പ്രത്യാശ ഫൗണ്ടേഷന്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെയാണ്‌ മെഗാഷോ സംഘടിപ്പിച്ചത്‌. അഞ്ചുമണിക്കൂര്‍ നീണ്ട പരിപാടി കൊച്ചി നിവാസികള്‍ക്ക്‌ വേറിട്ട ഒരനുഭൂതിയായി മാറി.

കീഴ്മാട്‌ അന്ധവിദ്യാലയത്തിലെ കലാകാരന്മാരുടെ ബാന്റ്‌ വാദ്യത്തോടെ ആരംഭിച്ച കലാപരിപാടിയില്‍ ഋതിക്‌ രാജന്റെ സിനോറിത്ത എന്ന ആദ്യഗാനത്തിലൂടെ തന്നെ ജനഹൃദയങ്ങള്‍ കീഴടക്കി. തുടര്‍ന്ന്‌ വന്ന ഭരതനാട്യം കണ്ണുള്ളവരെ പോലും അമ്പരപ്പിക്കുന്നതായി. മഹാദേവശിവ ശംഭോ എന്ന ഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായെത്തിയ രമണ മഹര്‍ഷി അക്കാദമിയംഗങ്ങള്‍ മൈതാനിയിലെത്തിയ ഓരോരുത്തരേയും അക്ഷരാര്‍ഥത്തില്‍ പുളകിതരാക്കി.

വൈക്കം വിജയലക്ഷ്മിയുടെ ‘ഏനുണ്ടോടീ അമ്പിളി ചന്തം’ എന്ന ഗാനം നഗരവാസികള്‍ ഹൃദയത്തോട്‌ ചേര്‍ത്തുവച്ചു. പിന്നാലെ വിജയലക്ഷ്മിയുടെ ഹിറ്റ്‌ ഗാനം ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തിലും’ ശ്രോതാക്കളെ തഴുകിയുണര്‍ത്തി കടന്നുപോയി. ഇതിനിടെ അക്കാദമി കലാകാരന്മാരുടെ കുച്ചുപ്പുടി വിശിഷ്ടാതിഥികള്‍ ഉള്‍പ്പെടെയുള്ള ഏവരെയും വിസ്മയിപ്പിച്ചു. ഓരോ നൃത്തച്ചുവടുകള്‍ക്കു ശേഷവും എഴുന്നേറ്റ്‌ നിന്ന്‌ കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ച കൊച്ചിയിലെ ജനങ്ങളും അവരോടുള്ള ഐക്യദാര്‍ഢ്യം മറച്ചുവച്ചില്ല.

നേരത്തെ കേന്ദ്രമന്ത്രി കെ.വി.തോമസ്‌, എക്സൈസ്‌ മന്ത്രി കെ.ബാബു, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്പരീത്‌, ഗായകരായ വൈക്കം വിജയലക്ഷ്മി, കായങ്കുളം ബാബു, ഋതിക്‌ രാജന്‍, അക്കാദമി വിദ്യാര്‍ഥികള്‍, പ്രത്യാശ ചെയര്‍മാര്‍ സൈമണ്‍ ജോര്‍ജ്‌ എന്നിവര്‍ ചേര്‍ന്ന്‌ ദീപം തെളിയിച്ച്‌ ഇന്‍സൈറ്റ്‌ 2013 ഉദ്ഘാടനം ചെയ്തു.

വൈക്കം വിജയലക്ഷ്മി, ഋതിക്‌ രാജന്‍, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര്‍, വിദേശങ്ങളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍, വിവിധ ഭാഷകളില്‍ ഗാനരംഗത്ത്‌ കഴിവ്‌ തെളിയിച്ചവര്‍ തുടങ്ങിയവര്‍ അണിനിരന്ന ഗാനമേള, നൃത്തനൃത്യങ്ങള്‍, ഭരതനാട്യം, സിനിമാറ്റിക്‌ ഡാന്‍സ്‌, നാടോടിനൃത്തം തുടങ്ങിയവ അരങ്ങേറി.

നൂറോളം കലാകാരന്മാരാണ്‌ മെഗാഷോയില്‍ അണിനിരന്നത്‌. കേരളത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു കലാവിരുന്ന്‌. ബംഗളൂരു ആസ്ഥാനമായ ശ്രീരാമ മഹര്‍ഷി അക്കാദമി ഫോര്‍ ദ ബ്ലൈന്‍ഡ്‌, ദല്‍ഹിയില്‍ നിന്നുള്ള ടി.വി.ഷോ അവതാരകനും ഗായകനുമായ ദിവാകര്‍ ശര്‍മ, തമിഴ്‌നാട്ടില്‍ നിന്നുള്ള അരുണ, കെ.കാശി, ടി.മാധവന്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ മെഗാഷോയെ ധന്യമാക്കി. സംഗീതജ്ഞന്‍ ജെര്‍സന്‍ ആന്റണി ഓര്‍ക്കസ്ട്ര നയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.