Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നഗരം ഊരാക്കുടുക്കില്‍; പദ്ധതികള്‍ക്ക്‌ പഞ്ഞമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2013, 06:10 pm IST
inKollam

കൊല്ലം: നല്ല റോഡില്ല, ഗതാഗതക്കുരുക്കഴിക്കാന്‍ പദ്ധതികളില്ല, കൊല്ലത്തെ ലോകസമക്ഷമെത്തിക്കാന്‍ കെട്ടിയെഴുന്നെള്ളിച്ച ഫെസ്റ്റിന്റെ കണക്കുകള്‍ ഇനിയും എങ്ങുമെത്തിയില്ല. ചുവന്ന ബീക്കണ്‍ ലൈറ്റ്‌ പാര്‍ട്ടിയുടെ കൊടിയാണെന്ന്‌ തെറ്റിദ്ധരിച്ച മേയറും കുറേ കൗണ്‍സിലര്‍മാരും ചേര്‍ന്ന്‌ വീണ്ടും കോടികളുടെ പദ്ധതിയുമായി പ്രചാരണത്തിന്‌ ഒരുങ്ങുന്നു. ഇക്കുറി ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര പുനരുദ്ധാരണ മിഷന്‍ രണ്ടാംഘട്ട പദ്ധതിയാണ്‌ ഉന്നം. 3750 കോടി രൂപയുടെ വിവിധ പ്രോജക്ടുകള്‍ക്കാണ്‌ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്‌. പദ്ധതിയുടെ വിശദമായ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കി ഉടന്‍ കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിക്കും. അടുത്ത അന്‍പത്‌ വര്‍ഷത്തേക്ക്‌ വേണ്ടിവരുന്ന വികസനം മുന്‍നിര്‍ത്തിയാണ്‌ പദ്ധതികള്‍ക്ക്‌ രൂപം നല്‍കിയിട്ടുള്ളതെന്ന്‌ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അവകാശവാദം.

വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷത്തിന്‌ സമയമില്ല. പങ്കിടലാകുമ്പോള്‍ എന്തിന്‌ പ്രതിഷേധം. നടപ്പാക്കാനൊരുങ്ങിയ പദ്ധതികളുടെ ഇപ്പോഴത്തെ നിലവാരം ആര്‍ക്കുമറിയില്ല. ശ്മശാനപ്രശ്നം, കുരീപ്പുഴ ചണ്ടിഡിപ്പോ, മാലിന്യപ്രശ്നം, തുടങ്ങിയവയൊന്നും ചോദ്യങ്ങള്‍ പോലുമാകുന്നില്ല. അതിനിടയിലാണ്‌ ജന്റം പദ്ധതിയുടെ മറവില്‍ വീണ്ടും കോടികളുടെ കണക്ക്‌ കൗണ്‍സില്‍യോഗം നിരത്തുന്നത്‌.

അടിസ്ഥാനസൗകര്യവികസനം, ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കല്‍, ടൂറിസം വികസനം, സാമൂഹികാവശ്യങ്ങള്‍ നിറവേറ്റല്‍, പരിസ്ഥിതി, ചേരി നിര്‍മ്മാര്‍ജ്ജനം, ഡ്രെയിനേജ്‌ സൗകര്യം വികസിപ്പിക്കല്‍ എന്നിങ്ങനെയാണ്‌ പദ്ധതികള്‍ തരംതിരിച്ചിട്ടുള്ളത്‌. ഏറ്റവും കുടുതല്‍ തുക വകയിരുത്തിയിട്ടുള്ളത്‌ ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടിയാണ്‌- 2504 കോടി രൂപ. ഇതില്‍ പോളയത്തോട്ടില്‍ നിന്നും ആനന്ദവല്ലീശ്വരം വരെ എസ്‌എംപി പാലസിന്‌ മുകളിലൂടെ പാത നിര്‍മ്മിക്കാന്‍ (എലിവേറ്റഡ്‌ കോറിഡോര്‍) 1390.11 കോടി രൂപയുടെ ബൃഹദ്പദ്ധതിയും ഉള്‍പ്പെടുന്നു. ആകെയുള്ള പ്രോജക്ടുകളില്‍ ഏറ്റവും കൂടുതല്‍ തുക വകയിരിത്തിയിട്ടുള്ളതും എലിവേറ്റഡ്‌ കോറിഡോര്‍ പദ്ധതിക്കാണ്‌. എസി ബസുകളുള്‍പ്പെടെ കൊല്ലം കോര്‍പ്പറേഷന്‍ അനുവദിച്ചിട്ടുള്ള ബസുകള്‍ക്കായി 107.5 കോടി രൂപ ചെലവഴിക്കും.

കല്ലുപാലം, മുക്കാട്‌ പള്ളി-അരുളപ്പന്‍ തുരുത്ത്‌ പാലം, കോയിക്കല്‍ പാലം, ഈഴപാലം, കൊണ്ടേത്ത്‌ പാലം എന്നിവയ്‌ക്കും കരിക്കോട്‌, കല്ലുംതാഴം, വെള്ളയിട്ടമ്പലം, അയത്തില്‍ ബൈപാസ്‌, മേവറം ജംഗ്ഷന്‍ വികസിപ്പിക്കല്‍, കോയിക്കല്‍ റയില്‍വേ മേല്‍പ്പാലം എന്നിവയ്‌ക്കായി 400 കോടി രൂപയും മള്‍ട്ടിലവല്‍ കാര്‍ പാര്‍ക്കിംഗ്‌ നിര്‍മ്മാണത്തിനായി 162.93 കോടി രൂപയുമാണ്‌ വകയിരുത്തിയിട്ടുള്ളത്‌.

ടൂറിസം വികസനത്തിന്‌ 200 കോടി രൂപ ചെലവഴിക്കും. താന്നി-മണ്‍റോതുരുത്ത്‌ ജലപാതയില്‍ ഹൗസ്ബോട്ട്‌, മീനത്തുചേരി ഡിവിഷനിലെ ഒന്‍പത്‌ തുരുത്തുകള്‍ ബന്ധിപ്പിച്ചുകൊണ്ട്‌ ജലഗതാഗതം മെച്ചപ്പെടുത്തല്‍, വിശ്രമകേന്ദ്രം, ആയൂര്‍വേദ ചികിത്സാകേന്ദ്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചേരിനിര്‍മ്മാര്‍ജ്ജനത്തിന്‌ 50 കോടി രൂപയും സ്റ്റോംവാട്ടര്‍ ഡ്രെയിനേജിനായി 250 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്‌.

അന്തരീക്ഷമലിനീകരണം, ജലമലിനീകരണം എന്നിവ തടയുന്നതിന്‌ 200 കോടി രൂപയും ദുരന്തനിവാരണ പദ്ധതികള്‍ക്കായി 300 കോടി രൂപയുടെ പ്രോജക്ടുകളും ഉള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിന്‌ 440 കോടി രൂപ ചെലവഴിക്കും. കുടിവെള്ള വിതരണത്തിന്‌ 350 കോടി, സ്വീവേജ്‌ പദ്ധതികള്‍ക്ക്‌ 25 കോടി രൂപ, അറവുശാലയ്‌ക്ക്‌ 15.5 കോടി രൂപ, ഖരമാലിന്യ സഹകരണത്തിന്‌ 50 കോടി എന്നിങ്ങനെയാണ്‌ ഇനംതിരിച്ചുള്ള കണക്ക്‌.

പദ്ധതിയുടെ വിശദമായ പ്രോജക്ട്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിന്‌ നാറ്റ്പാക്കിനെ ചുമതലപ്പെടുത്താനാണ്‌ തീരുമാനിച്ചതെങ്കിലും സമയബന്ധിതമായി തയ്യാറാക്കേണ്ടതുള്ളതുകൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള ആന്‍സണ്‍സ്‌ ഗ്രൂപ്പിനെ കണ്‍സള്‍ട്ടന്റായി നിശ്ചയിക്കുന്നതിനും കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്‌. പഞ്ഞമില്ലാതെ പദ്ധതികള്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കപ്പെടുമ്പോഴും മൂക്കുപൊത്താതെ പൊതുജനത്തിന്‌ വഴി നടക്കാനാകാത്ത സാഹചര്യമാണ്‌ നഗരത്തില്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Kerala

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.