Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മന്‍മോഹന്‍-ഷെരീഫ്‌ കൂടിക്കാഴ്‌ച്ച: വ്യത്യസ്ത പ്രതികരണങ്ങളുമായി പാക്‌ പത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2013, 09:47 pm IST
inWorld

ഇസ്ലാമാബാദ്‌: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫും തമ്മില്‍ ന്യൂയോര്‍ക്കില്‍ നടത്തിയ കൂടിക്കാഴ്‌ച്ചയെക്കുറിച്ച്‌ പാക്‌ മാധ്യമങ്ങളില്‍ വ്യത്യസ്ത പ്രതികരണങ്ങള്‍. കാശ്മീരിലെ ഭീകരാക്രമണവും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സങ്കീര്‍ണ്ണമാക്കിയ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്‌ച്ച. ചെറിയ ഒരു മാജിക്ക്‌ എന്നാണ്‌ പാക്കിസ്ഥാനിലെ ദി ന്യൂസ്‌ ഇന്റര്‍ നാഷണല്‍ ഇതിനെ വിശേഷിപ്പിച്ചത്‌.

കൂടിക്കാഴ്‌ച്ചക്ക്‌ മുമ്പുള്ള ആമുഖം ദൗര്‍ഭാഗ്യകരമായിരുന്നെങ്കിലും ചെറിയ ഒരു മാജിക്ക്‌ പോലെ ആ കൂടിക്കാഴ്‌ച്ച നടക്കുകയായിരുന്നു എന്നാണ്‌ ദി ന്യൂസ്‌ ഇന്റര്‍ നാഷണലിന്റെ എഡിറ്റോറിയല്‍ വിവരിക്കുന്നത്‌. പ്രയോജനകരവും ക്രിയാത്മകവും എന്നാണ്‌ ഇരുരാജ്യങ്ങളും ഈ കൂടിക്കാഴ്‌ച്ചയെ വിശേഷിപ്പിച്ചതെന്ന കാര്യവും പത്രം എടുത്തുപറയുന്നു. ഒരു പ്രതീക്ഷയുമില്ലാതെ നടന്ന കൂടിക്കാഴ്‌ച്ച ആക്സ്മികമായെങ്കിലും ഇരുരാജ്യങ്ങളുടെയും വിജയമായി മാറിയെന്നാണ്‌ ഡോണ്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌. സമാധാനദൗത്യങ്ങളും ചര്‍ച്ചകളും തുടരാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്‌ പ്രോത്സാഹജനകമെന്ന്‌ ഡെയ്‌ലിം ടൈംസും ചൂണ്ടിക്കാട്ടുന്നു. ‘വേഡ്സ്‌ നോ ആക്ഷന്‍’ എന്ന പേരില്‍ ഡോണ്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ചര്‍ച്ചക്ക്‌ സന്നദ്ധനായ മന്‍മോഹന്‍ സിംഗിനെ പുകഴ്‌ത്തുന്നു.

യുഎന്‍ പൊതുസമ്മേളനത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇന്ത്യ-പാക്‌ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്‌ച്ച. കൂടിക്കാഴ്‌ച്ചക്ക്‌ മുമ്പ്‌ അമേരിക്ക ഭീകരതയുടെ പ്രഭവസ്ഥാനമായി ഇപ്പോഴും തുടരുന്ന കാര്യം മന്‍മോഹന്‍ സിംഗ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കാശ്മീരിലെ ഇരട്ട ഭീകരാക്രമണവും ഒബാമയും മന്‍മോഹനും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയില്‍ ചര്‍ച്ചാ വിഷയമായി.

അതേസമയം ഗ്രാമീണ സ്ത്രീയെപ്പോലെ മന്‍മോഹന്‍ സിംഗ്‌ തങ്ങള്‍ക്കെതിരെ പരാതിയുമായി ഒബാമയെ സമീപിക്കുകയാണെന്ന്‌ നവാസ്‌ ഷെരീഫ്‌ പറഞ്ഞതായി പാക്‌ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തത്‌ ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇരുപ്രധാനമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്‌ച്ച ഏറെ ആകാംക്ഷയോടെയാണ്‌ ഇന്ത്യയും പാക്കിസ്ഥാനും വീക്ഷിച്ചത്‌.

എന്നാല്‍ വളരെ ചുരുങ്ങിയ സമയം മാത്രം നടന്ന കൂടിക്കാഴ്‌ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കാലുഷ്യത്തിന്‌ അയവു വരുത്താനുതകുന്ന നിലപാടുകള്‍ മന്‍മോഹന്‍ സിംഗും നവാസ്‌ ഷെരീഫും കൈകൊണ്ടത്‌ ആശ്വാസജനകമായാണ്‌ നയതന്ത്ര വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്‌. കശ്മീര്‍ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്‌ക്കാമെന്ന്‌ മന്‍മോഹന്‍- ഷെരീഫ്‌ ചര്‍ച്ചയില്‍ ധാരണയായിരുന്നു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിക്കുന്നതിന്‌ വ്യക്തമായ രൂപരേഖയുണ്ടാക്കാന്‍ രണ്ടുരാജ്യങ്ങളുടെയും സേനാകാര്യങ്ങളുടെ ചുമതലയുള്ള ഡിജിഎംഒമാരോട്‌ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

Kerala

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.