Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനധികൃത മണ്ണെടുപ്പ്‌ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2013, 07:43 pm IST
inErnakulam

കൊച്ചി: പൂത്തൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളിലെ പരിയാരം, കൊടകുത്തി, മീമ്പാറ, മലേക്കുരിശ്‌, കക്കാട്ടുപാറ, പുതുപ്പനം പ്രദേശങ്ങളിലാണ്‌ വന്‍ മാഫിയകളുടെ നേതൃത്വത്തില്‍ മലകള്‍ തുരന്ന്‌ മണ്ണെടുപ്പ്‌ നടത്തുന്നത്‌. ദിനം പ്രതി 150 മുതല്‍ 200 വരെ മസ്ദ ടിപ്പറില്‍ കടത്തുന്ന മണ്ണ്‌ കൊച്ചിയുടെ അരൂര്‍, വല്ലാര്‍പാടം ഭാഗങ്ങളിലേക്കാണ്‌ കടത്തുന്നത്‌. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടത്തുന്ന മണ്ണെടുപ്പ്‌ പഞ്ചായത്തിന്റെയും, റവന്യുവിന്റെയും അനുവാദത്തോടെയാണെന്ന്‌ മണ്ണെടുപ്പ്‌ നടത്തുന്നവര്‍ തന്നെ സമ്മതിക്കുന്നു.

പൂത്തൃക്ക-കൊടകുത്തി റോഡില്‍ വേളാംകുഴിമലയുടെ പുറകുവശത്തെ തട്ടുതട്ടായി കിടക്കുന്ന അറുപത്‌ സെന്റ്‌ ഭൂമിയില്‍ ഹിറ്റാച്ചി ഉപയോഗിച്ച്‌ നടത്തുന്ന മണ്ണെടുപ്പ്‌ വന്‍ തുക ഈടാക്കി വില്‍ക്കുന്നതിനും തുടര്‍ന്ന്‌ നിരപ്പാക്കുന്ന ഭൂമിയില്‍ വില്ലകള്‍ പണിത്‌ വില്‍ക്കുന്നതിനുമാണെന്ന്‌ മണ്ണെടുപ്പ്‌ നടത്തുവാന്‍ സഹായിയായ ഒരാള്‍ ജന്മഭൂമിയോട്‌ പറഞ്ഞു. ഇത്തരത്തില്‍ മണ്ണെടുത്ത്‌ മാറ്റി മുപ്പതോളം വില്ലകള്‍ പൂത്തൃക്ക പഞ്ചായത്തില്‍ മാത്രമായി പണിതിട്ടുണ്ടെന്നും, ഇതിനൊക്കെ അനുവാദം വാങ്ങല്‍ എളുപ്പമല്ലെന്നും കാണേണ്ടവരെ ഞങ്ങള്‍ വേണ്ടപോലെ കണ്ടിട്ടുണ്ടെന്നും പറയുവാനും അയാള്‍ മടികാണിച്ചില്ലെന്നത്‌ മണ്ണ്‌ മാഫിയയുടെ കൈകള്‍ എവിടെ വരെ നീണ്ടിട്ടുണ്ടെന്നതിന്‌ തെളിവായി.

സ്ഥല ഉടമസ്ഥന്‌ ലോഡ്‌ ഒന്നിന്‌ ആയിരം രൂപയും കമ്മീഷനും ഡീസല്‍ തുകയയുമടക്കം മണ്ണ്‌ ഇടനിലക്കാരന്‌ ആയിരത്തി അഞ്ഞൂറുരൂപ മുടക്കേണ്ടി വരുമ്പോള്‍ വില്‍ക്കുന്നത്‌ മൂവായിരത്തി അഞ്ഞൂറ്‌ മുതല്‍ നാലായിരം രൂപയ്‌ക്ക്‌ വരെയാണ്‌. വ്യാപകമായി മണ്ണെടുക്കല്‍ നടന്നു തുടങ്ങിയതോടെ പ്രദേശത്ത്‌ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും പൊടിശല്യം മൂലം പ്രദേശവാസികള്‍ക്ക്‌ ജീവിതം ദുസ്സഹമാവുകയും ചെയ്തു.

എട്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പൂത്തൃക്ക, തിരുവാണിയൂര്‍ പഞ്ചായത്ത്‌ ഭരണ സമിതികള്‍ മണ്ണെടുപ്പ്‌ നിരോധിച്ചുവെങ്കിലും അനധികൃത മണ്ണെടുപ്പ്‌ തുടരുകയാണ്‌. തുടര്‍ന്ന്‌ വിവരം പലകുറി പഞ്ചായത്ത്‌, പൊലീസ്‌, റവന്യു അധികാരികളെ അറിയിച്ചുവെങ്കിലും ചെറുവിരലനക്കുവാന്‍ അവര്‍ തയ്യാറായിട്ടില്ല. മഴ കുറഞ്ഞ്‌ വെയില്‍ തെളിഞ്ഞതോടെ പൂര്‍വ്വാധികം ശക്തമായി മണ്ണെടുപ്പ്‌ ആരംഭിച്ചു. കഴിഞ്ഞ ദിവസം കൊടകുത്തി, കക്കാട്ടുപാറ പ്രദേശത്തെ മണ്ണെടുപ്പ്‌ വിവരം പൂത്തൃക്ക പഞ്ചായത്ത്‌ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച്‌ അറിയിച്ചുവെങ്കിലും പരാതി എഴുതി തരാതെ നടപടി സ്വീകരിക്കുവാന്‍ പറ്റില്ലെന്ന നിലപാടാണ്‌ പ്രസിഡന്റ്‌ സ്വീകരിച്ചതെന്ന്‌ പറയുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട്‌ നിരവധി തവണ ആര്‍ ഡി ഒയ്‌ക്ക്‌ മസ്ദയുടെ നമ്പര്‍ അടക്കം പരാതി നല്‍കിയെങ്കിലും ഇതേ മസ്ദകള്‍ തന്നെയാണ്‌ ഇപ്പോഴും മണ്ണ്‌ കടത്തുവാന്‍ ഉപയോഗിക്കുന്നതെന്നത്‌ മണ്ണ്‌ മാഫിയയുമായുള്ള ബന്ധമാണ്‌ വെളിവാക്കുന്നത്‌.

കക്ഷി രാഷ്‌ട്രീയ ഭേദമന്യെ മണ്ണ മാഫിയയെ സഹായിക്കുന്ന രീതി ആയതിനാല്‍ പുത്തന്‍കുരിശ്‌ പൊലീസ്‌ സ്റ്റേഷനില്‍ വിവരമറിയിച്ചാല്‍ പോലും വേണ്ട നടപടികള്‍ സ്വീകരിക്കാറില്ലെന്ന്‌ മാത്രമല്ല പരാതി പറയുന്നവരെ മാഫിയക്ക്‌ ഒറ്റികൊടുത്ത്‌ ഇവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയാണ്‌ ചെയ്യുന്നത്‌.

മലയിടിച്ച്‌ മണ്ണ്‌ കടത്തുന്നതിനൊപ്പം പാടം നികത്തലും പ്രദേശത്ത്‌ തകൃതിയായി നടക്കുന്നുണ്ട്‌. . പുഴകളും ചിറകളും നിറഞ്ഞ ഇരു പഞ്ചായത്തുകളിലും കഴിഞ്ഞ വേനല്‍ ആരംഭിക്കും മുമ്പ്‌ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായതിന്‌ കാരണം അനധികൃതമായി മല ഇടിച്ചുള്ള മണ്ണെടുപ്പും അനധികൃത പാടം നികത്തലുമാണെന്ന്‌ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.