Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇടുക്കി ജലനിരപ്പ്‌: പെരിയാര്‍ തീരത്തെ താഴ്‌ന്ന പ്രദേശങ്ങളില്‍ മുന്‍കരുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:14 pm IST
inErnakulam

കൊച്ചി: ഇടുക്കി അണക്കെട്ട്‌ തുറന്നാല്‍ പെരിയാറിലെ ജലനിരപ്പുയരുന്ന സാഹചര്യം നേരിടാന്‍ ജില്ല ഭരണകൂടം അടിയന്തിര പദ്ധതിക്ക്‌ രൂപം നല്‍കി. ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്ക്‌ ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ നാളെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ്‌ മുന്നറിയിപ്പ്‌. മഴ മാറി നില്‍ക്കുകയാണെങ്കില്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹം ഉള്‍ക്കൊള്ളാന്‍ പെരിയാറിന്‌ കഴിയുമെന്നാണ്‌ വിലയിരുത്തലെന്നും ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ വ്യക്തമാക്കി.

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന്‌ ആറ്‌ മണിക്കൂര്‍ മുമ്പ്‌ കെ.എസ്‌.ഇ.ബി കണ്‍ട്രോള്‍ റൂമില്‍ നിന്നും ജില്ല ഭരണകൂടത്തിന്‌ വിവരം ലഭിക്കും. ചെറുതോണിയില്‍ നിന്നും തുറന്നുവിടുന്ന വെള്ളം ഇടമലയാര്‍, ഭൂതത്താന്‍കെട്ട്‌ അണക്കെട്ടുകള്‍ പിന്നിട്ട്‌ കോതമംഗലം, പെരുമ്പാവൂര്‍, ആലുവ ഭാഗങ്ങളിലെത്തുന്നതിന്‌ കുറഞ്ഞത്‌ ആറു മണിക്കൂറെടുക്കും. 12 മണിക്കൂര്‍ പ്രയോജനപ്പെടുത്തിയുള്ള മുന്‍കരുതല്‍ നടപടികളാണ്‌ സ്വീകരിക്കുന്നത്‌. ഇടുക്കിയില്‍ നിന്നുണ്ടാകാനിടയുള്ള ജലപ്രവാഹം മുന്‍നിര്‍ത്തി ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട്‌ ഷട്ടറുകള്‍ ഒരു മീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

പെരിയാറിന്റെ തീരത്തുള്ള താഴ്‌ന്ന പ്രദേശങ്ങളിലാണ്‌ വെള്ളപ്പൊക്ക ഭീഷണിയുള്ളത്‌. ജലനിരപ്പുയരുന്ന പക്ഷം തോടുകളിലൂടെ വെള്ളം കയറുന്ന സാഹചര്യമുണ്ടാകും. ഈ മേഖലകളില്‍ ഇത്‌ മുന്‍നിര്‍ത്തി ആളുകളെ ഒഴിപ്പിക്കും. ഈ മേഖലകളില്‍ ക്യാമ്പുകള്‍ തുറക്കുന്നതിന്‌ സ്കൂളുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക്‌ കളക്ടര്‍ നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കാന്‍ അനൗണ്‍സ്മെന്റ്‌ സ്ക്വാഡുകളെ നിയോഗിക്കും.

ഇടുക്കിയില്‍ ജലനിരപ്പ്‌ താഴ്‌ത്തുന്നതിനായി മൂലമറ്റത്ത്‌ വൈദ്യുതോല്‍പാദനം വര്‍ധിപ്പിക്കുന്നത്‌ മൂലം മലങ്കര അണക്കെട്ടിലൂടെ മൂവാറ്റുപുഴയിലേക്ക്‌ പ്രവഹിക്കുന്ന വെള്ളത്തിന്റെ തോതും കൂടിയിട്ടുണ്ട്‌. മൂവാറ്റുപുഴയാറില്‍ ഇനിയും ജലനിരപ്പുയരുന്നത്‌ മൂന്‍കൂട്ടി കണ്ട്‌ ഈ മേഖലയിലും മുന്‍കരുതല്‍ സ്വീകരിക്കും. റവന്യൂ, പോലീസ്‌, ഫയര്‍ ഫോഴ്സ്‌, ജലസേചനം വകുപ്പുകള്‍ക്ക്‌ പുറമെ ദേശീയ ദുരന്ത പ്രതികരണ സേന, നാവികസേന, കോസ്റ്റ്‌ ഗാര്‍ഡ്‌ എന്നിവയുടെ സേവനവും അടിയന്തിര സാഹചര്യത്തില്‍ പ്രയോജനപ്പെടുത്തുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ്‌ ബി. രാമചന്ദ്രന്‍, സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി. ജയിംസ്‌, ഫോര്‍ട്ടുകൊച്ചി സബ്‌ കളക്ടര്‍ സ്വാഗത്‌ ഭണ്ഡാരി രണ്‍വീര്‍ ചന്ദ്‌, അസിസ്റ്റന്റ്‌ കളക്ടര്‍ എസ്‌. സുഹാസ്‌, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.