Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യു.എസിലെ നാവിക കേന്ദ്രത്തില്‍ വെടിവയ്‌പ്പ്: 13 പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2013, 04:33 pm IST
in World

വാഷിംഗ്ടണ്‍: യു.എസിലെ നാവിക കേന്ദ്രത്തിലുണ്ടായ വെടിവയ്‌പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. വാഷിംഗ്ടണിലെ നേവി ഓഫീസ് മന്ദിരത്തിലാണ് തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് ആക്രമണമുണ്ടായത്.  നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ആരോണ്‍ അലക്‌സിയാണ് വെടിവെയ്‌പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.

പോലീസ് നടത്തിയ വെടിവെയ്‌പില്‍ ഇയാളും കൊല്ലപ്പെട്ടു.  ആഫ്രിക്കന്‍ വംശജനായ ഇയാള്‍ ടെക്‌സസിലെ ഫോര്‍ത്ത് വര്‍ത്ത് സ്വദേശിയാണ്. 2007 മുതല്‍ 2011 മുതല്‍ ഏവിയേഷന്‍ ഇലക്ട്രീഷ്യന്‍സ് മേറ്റ് തേഡ് ക്‌ലാസ് ഓഫീസറായി നേവിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് എഫ്ബിഐയും പെന്റഗണും അറിയിച്ചു. ആയുധം കൈവശം വച്ചതിന് മുന്‍പ് ടെക്‌സസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. മൂന്നു പേര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നാണ് പ്രാഥമിക വിവരം.

ഇവരില്‍ ഒരാള്‍ ആഫ്രിക്കന്‍ വംശജനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു. ഇന്ത്യക്കാരനായ വിഷ്ണു പണ്ഡിറ്റാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും സൈനിക കോണ്‍ട്രാക്ടര്‍മാരാണ്. അമേരിക്കന്‍ നാവികസേനയ്‌ക്കുവേണ്ടി കപ്പലുകളും അന്തര്‍വാഹിനികളും വാങ്ങുകയും നിര്‍മിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന നേവല്‍ സീ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്താണ് വെടിവയ്‌പുണ്ടായത്.

സുരക്ഷാ പരിശോധനകള്‍ മറികടന്ന് നാവിക കേന്ദ്രത്തിലെ കഫറ്റീരിയയിലെത്തിയ മൂന്നംഗസംഘം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനു തീവ്രവാദ സ്വഭാവമില്ലെന്ന് സ്ഥിരീകരിച്ച പോലീസ് വെടിവയ്‌പിന് അക്രമിയെ പ്രേരിപ്പിച്ച കാരണവും വ്യക്തമാക്കിയിട്ടില്ല.

വെടിവയ്‌പ് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പോലീസ് വാഷിംഗ്ടണിലെ സുപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അക്രമിസംഘത്തിലെ മറ്റു രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.

ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി. വെടിയൊച്ച കേട്ടയുടന്‍ കുതിച്ചെത്തിയ സുരക്ഷാ സൈനികര്‍ നാവികസേനാ താവളം വളഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നാവികസേന നിര്‍ദ്ദേശം നല്‍കി. പരിക്കേറ്റവരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

വെടിവെയ്‌പില്‍ മരിച്ചവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലും കാപ്പിറ്റോണ്‍ ഹില്ലിലും ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടാന്‍ പ്രസിഡന്റ് ഒബാമ നിര്‍ദേശിച്ചു. വൈറ്റ്ഹൗസില്‍ നിന്ന് നാല് മൈലും കാപ്പിറ്റോണില്‍ നിന്ന് കഷ്ടിച്ച് രണ്ട് മൈലും മാത്രം അകലെ നടന്ന വെടിവെയ്‌പ് അമേരിക്കന്‍ സുരക്ഷാ വിഭാഗത്തെ ഞെട്ടിച്ചു.

നാവികസേനയുടെ ഇന്റ്രാനെറ്റ് നെറ്റ് വര്‍ക്കിലെ കരാറുകാരന് കീഴിലാണ് അക്രമിയായ അലക്‌സി ജോലിചെയ്തിരുന്നത്. അതിനാല്‍ തന്നെ നാവികകേന്ദ്രത്തില്‍ പ്രവേശിക്കാന്‍ ഇയാള്‍ക്ക് പാസുമുണ്ടായിരുന്നു. മുമ്പ് രണ്ട് തവണ വെടിയുതിര്‍ത്തതിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. എന്‍ജിനിയര്‍മാര്‍ അടക്കം 3000 ത്തോളം പേരാണ് വാഷിങ്ടണിലെ നാവികസേനാ താവളത്തില്‍ ജോലിചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.