Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലോകകപ്പ്‌ : ഇറ്റലി, ഹോളണ്ട്‌, സ്വിറ്റ്സര്‍ലന്റ്‌, ജര്‍മ്മനി, ഇംഗ്ലണ്ട്‌ ടീമുകള്‍ക്ക്‌ ഇന്ന്‌ നിര്‍ണായകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2013, 09:13 pm IST
inFootball

ലണ്ടന്‍: യൂറോപ്പില്‍ ഇന്ന്‌ ലോകകപ്പ്‌ യോഗ്യതാ പോരാട്ടങ്ങള്‍. മുന്‍നിര ടീമുകളില്‍ സ്പെയിന്‍, പോര്‍ച്ചുഗല്‍ ഒഴികെയുള്ളവരെല്ലാം ഇന്ന്‌ പോരാട്ടത്തിനിറങ്ങും. ഇറ്റലി, ഫ്രാന്‍സ്‌, നെതര്‍ലന്റ്സ്‌, ഇംഗ്ലണ്ട്‌, ജര്‍മ്മനി തുടങ്ങി ലോക ഫുട്ബോളിലെ അതികായരെല്ലാം ഇന്നത്തെ നിര്‍ണായക പോരിനിറങ്ങും.

കഴിഞ്ഞ മത്സരങ്ങളില്‍ ഇംഗ്ലണ്ടും ജര്‍മ്മനിയും സ്വീഡനും ഇറ്റലിയും വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ നെതര്‍ലന്റ്സും ഫ്രാന്‍സും സമനില വഴങ്ങിയിരുന്നു. അതിനാല്‍ ഇന്ന്‌ നെതര്‍ലന്റ്സിനും ഫ്രാന്‍സിനും ഇന്ന്‌ വിജയം സ്വന്തമാക്കിയേ മതിയാവൂ. ഗ്രൂപ്പ്‌ എയില്‍ നടക്കുന്ന മത്സരങ്ങളില്‍ യോഗ്യതാ സാധ്യതയില്ലെങ്കിലും മാസിഡോണിയ സ്കോട്ട്ലന്റുമായും വെയ്‌ല്സ്‌ സെര്‍ബിയയുമായും ഏറ്റുമുട്ടും.

ഗ്രൂപ്പ്‌ ബിയില്‍ ഇറ്റലിക്ക്‌ എതിരാളികള്‍ കരുത്തരായ ചെക്ക്‌ റിപ്പബ്ലിക്കാണ്‌. കഴിഞ്ഞ മത്സരത്തില്‍ ചെക്ക്‌ റിപ്പബ്ലിക്ക്‌ അര്‍മേനിയയോട്‌ പരാജജയപ്പെടുകയും ഇറ്റലി കരുത്തരായ ബള്‍ഗേറിയയെ കീഴടക്കുകയും ചെയ്തിരുന്നു. ഇതോടെയാണ്‌ ഇന്നത്തെ എട്ടാം റൗണ്ട്‌ പോരാട്ടം നിര്‍ണായകമായത്‌. ഇന്ന്‌ ചെക്ക്‌ റിപ്പബ്ലിക്കിനെ പരാജയപ്പെടുത്താന്‍ അസൂറികള്‍ക്ക്‌ കഴിഞ്ഞാല്‍ അവര്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിലേക്ക്‌ യോഗ്യത നേടും. ഇന്ന്‌ ജയിച്ചാല്‍ ഇറ്റലിക്ക്‌ എട്ട്‌ മത്സരങ്ങളില്‍ നിന്ന്‌ 20 പോയിന്റാകും. പിന്നീട്‌ ബാക്കിയുള്ള രണ്ട്‌ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും ഇറ്റലിയായിരിക്കും ഗ്രൂപ്പ്‌ ചാമ്പ്യന്മാര്‍. മറ്റ്‌ മത്സരങ്ങളില്‍ ബള്‍ഗേറിയ മാള്‍ട്ടയെയും ഡെന്മാര്‍ക്ക്‌ അര്‍മേനിയയെയും നേരിടും.

ഗ്രൂപ്പ്‌ സിയില്‍ നടക്കുന്ന മത്സരത്തില്‍ ഫാറോ ദ്വീപുകള്‍ക്കെതിരെ ജര്‍മ്മനി വിജയം സ്വന്തമാക്കിയാല്‍ യോഗ്യത ഏറെക്കുറെ ഉറപ്പിക്കാം. ഇതോടെ അവര്‍ക്ക്‌ എട്ട്‌ മത്സരങ്ങളില്‍ നിന്ന്‌ 22 പോയിന്റാകും. പിന്നീട്‌ ശേഷിക്കുന്ന രണ്ട്‌ മത്സരങ്ങളില്‍ നിന്ന്‌ ഒരു പോയിന്റ്‌ മാത്രം നേടിയാല്‍ നിലവിലെ മൂന്നാം സ്ഥാനക്കാര്‍ക്ക്‌ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി യോഗ്യത നേടാം. 7 മത്സരങ്ങളില്‍ നിന്ന്‌ 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സ്വീഡന്‌ കസാക്കിസ്ഥാനാണ്‌ എതിരാളികള്‍. പ്ലേ ഓഫ്‌ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ സ്വീഡന്‌ ഇന്ന്‌ വിജയിച്ചേ മതിയാകൂ.

ഗ്രൂപ്പ്‌ ഡിയില്‍ നെതര്‍ലന്റ്സിന്‌ അന്‍ഡോറയെ കീഴടക്കാന്‍ കഴിഞ്ഞാല്‍ യോഗ്യത ഏറെക്കുറെ ഉറപ്പിക്കാം. അന്‍ഡോറെ കീഴടക്കിയാല്‍ ഡച്ച്‌ പടക്ക്‌ 8 മത്സരങ്ങളില്‍ നിന്ന്‌ 22 പോയിന്റാകും. 13 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള റുമാനിയക്ക്‌ തുര്‍ക്കിയാണ്‌ എതിരാളികള്‍. ഡച്ച്‌ പട ഇന്നത്തേതുള്‍പ്പടെ മൂന്ന്‌ മത്സരങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ റുമാനിയ നേരിട്ട്‌ യോഗ്യതനേടാനുള്ള സാധ്യതയുള്ളൂ. ഡച്ച്‌ ഇന്നത്തെ പോരാട്ടത്തില്‍ വിജയിക്കുകയും തുടര്‍ന്നുള്ള രണ്ട്‌ മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്താലും യോഗ്യത നേടാനാണ്‌ സാധ്യത. ഗോള്‍ വ്യത്യാസത്തില്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ്‌ ഡച്ച്‌ ടീം. 22 ഗോളുകള്‍ അടിച്ച ഡച്ച്‌ ടീം 4 ഗോളുകള്‍ മാത്രമാണ്‌ വഴങ്ങിയിട്ടുള്ളത്‌. അതേസമയം റുമാനിയ 13 എണ്ണം അടിച്ചപ്പോള്‍ 10 എണ്ണം തിരിച്ചുവാങ്ങുകയും ചെയ്തിട്ടുണ്ട്‌. മറ്റൊരു മത്സരത്തില്‍ ഹംഗറി എസ്തോണിയയുമായി ഏറ്റുമുട്ടും.

ഗ്രൂപ്പ്‌ ഇയില്‍ സ്വിറ്റ്സര്‍ലന്റ്‌ നോര്‍വേയെ തോല്‍പ്പിക്കുകയും അല്‍ബേനിയ-ഐസ്ലന്റ്‌ പോരാട്ടം സമനിലയില്‍ കലാശിക്കുകയും ചെയ്താല്‍ സ്വിറ്റ്സര്‍ലന്റ്‌ ഇന്ന്‌ യോഗ്യത സ്വന്തമാക്കും. ഇന്ന്‌ ജയിച്ചാല്‍ 8 മത്സരങ്ങളില്‍ നിന്ന്‌ 18 പോയിന്റാകും സ്വിറ്റ്സര്‍ലന്റിന്‌.

ഗ്രൂപ്പ്‌ എഫില്‍ റഷ്യയും ഇസ്രയേലും തമ്മിലാണ്‌ പോരാട്ടം. എട്ട്‌ മത്സരങ്ങളില്‍നിന്ന്‌ 17 പോയിന്റുമായി പോര്‍ച്ചുഗലാണ്‌ ഗ്രൂപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ റഷ്യ വിജയിച്ചാല്‍ അവര്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തും. ഗ്രൂപ്പിലെ അപ്രധാനമായ മത്സരത്തില്‍ ലക്സംബര്‍ഗ്‌ വടക്കന്‍ അയര്‍ലന്റുമായി ഏറ്റുമുട്ടും.

ഗ്രൂപ്പ്‌ ജിയില്‍ ഒന്നാം സ്ഥാനത്തുള്ള ബോസ്നിയക്ക്‌ സ്ലോവാക്യയാണ്‌ എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ഗ്രീസ്‌ ലാത്‌വിയയുമായും ഏറ്റുമുട്ടും. ബോസ്നിയക്കും ഗ്രീസിനും 7 മത്സരങ്ങളില്‍ നിന്ന്‌ 16 പോയിന്റാണുള്ളതെങ്കിലും ഗോള്‍ ആവറേജിന്റെ കരുത്തില്‍ ഗ്രീസാണ്‌ മുന്നില്‍.

ഗ്രൂപ്പ്‌ എച്ചില്‍ ഇംഗ്ലണ്ടിന്‌ കനത്ത വെല്ലുവിളിയാണ്‌ ഇന്ന്‌ കാത്തിരിക്കുന്നത്‌. കരുത്തരായ ഉക്രെയിനാണ്‌ എവേ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. യോഗ്യതാ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇംഗ്ലണ്ടിന്‌ ഇന്ന്‌ ഉക്രെയിനെ കീഴടക്കിയേ മതിയാവൂ. ഇന്ന്‌ ഇംഗ്ലണ്ട്‌ പരാജയപ്പെട്ടാല്‍ ഉക്രെയിന്‍ ഗ്രൂപ്പില്‍ മുന്നിലെത്തും. മറ്റൊരു മത്സരത്തില്‍ സാന്‍മരിനോ പോളണ്ടുമായും ഏറ്റുമുട്ടും.

ഗ്രൂപ്പ്‌ ഐയില്‍ കരുത്തരായ ഫ്രാന്‍സിന്‌ ബലാറസാണ്‌ എതിരാളികള്‍. 6 മത്സരങ്ങളില്‍ നിന്ന്‌ 14 പോയിന്റുമായി നിലവിലെ ലോക ചാമ്പ്യന്മാരായ സ്പെയിനാണ്‌ മുന്നില്‍. ഫ്രാന്‍സിന്‌ 6 മത്സരങ്ങളില്‍ നിന്ന്‌ 11 പോയിന്റാണുള്ളത്‌. ഇന്ന്‌ ജയിച്ചാല്‍ 7 മത്സരങ്ങളില്‍ നിന്ന്‌ ഫ്രാന്‍സിനും 14 പോയിന്റാകും. ഇതോടെ ഗ്രൂപ്പിലെ അവസാന പോരാട്ടം നിര്‍ണായകമാകും.

യോഗ്യതാ പോരാട്ടങ്ങള്‍ക്ക്‌ പുറമെ നാല്‌ സൗഹൃദ മത്സരങ്ങളും ഇന്ന്‌ അരങ്ങേറും. ലോക ചാമ്പ്യന്മാരായ സ്പെയിന്‍ ചിലിയുമായും ചൈന മലേഷ്യയുമായും ജപ്പാന്‍ ഘാനയുമായും ദക്ഷിണ കൊറിയ ക്രൊയേഷ്യയുമായും ഏറ്റുമുട്ടും. നാളെ നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ പോര്‍ച്ചുഗലുമായും ഏറ്റുമുട്ടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.