ബാങ്കോക്ക്: തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ തായ് എയര്‍വേയ്‌സ് യാത്രാവിമാനം റണ്‍വേയില്‍ നിന്നു തെന്നി നീങ്ങി 14 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലാണ് സംഭവം.
ഗുവാംഗ്ഷുവില്‍ നിന്നു വന്ന എയര്‍ബസ് 330-300 വിമാനമാണ് അപകടത്തില്‍പെട്ടത്. 287 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ നോസ് ടയര്‍ തകര്‍ന്നതാണ് വിമാനം തെന്നിനീങ്ങാന്‍ കാരണമെന്ന് തായ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു.
















