Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 243-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2013, 07:30 pm IST
inSamskriti

ഘൃതം യഥാന്തഃ പയസോ രസശക്തിര്‍യഥാ ജലേ

ചിച്ഛക്തി: സര്‍വഭാവേഷു തഥാന്തരഹമാസ്ഥിത:

പ്രഹ്ലാദന്‍ തന്റെ ധ്യാനം തുടര്‍ന്നു: ജീവികളുടെ എല്ലാം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആത്മാവ്‌ ഒന്നാണ്‌. അതാണ്‌ എല്ലാം അനുഭവിക്കുന്നത്‌. അതിനാല്‍ ആത്മാവിന്‌ ആയിരം കൈകളും കണ്ണുകളുമുണ്ടെന്നു പറയപ്പെടുന്നു. സൂര്യന്റെ സ്ഭഗശരീരമായും വായുവായും മേറ്റ്ല്ലാമായും ആത്മാവ്‌ ‘ഞാന്‍’ ആയി ആകാശം മുഴുവന്‍ വ്യാപരിക്കുന്നു. ശംഖചക്രഗദാ പങ്കജ ധാരിയായ ദേവതയായി (വിഷ്ണു) ഈ ജഗത്തിനെ അലങ്കരിക്കുന്നതും ആത്മാവത്രേ. ഇതേ ആത്മാവാണ്‌ താമരയില്‍ ഇരുന്നു സൃഷ്ടി ചെയ്യുന്ന ബ്രഹ്മദേവന്‍. ഈ ലോകചക്രത്തിന്റെ അന്ത്യത്തില്‍ എല്ലാറ്റിനെയും വിലയനം ചെയ്യിക്കുന്ന സംഹാരദേവതയും (മഹേശ്വരന്‍) ആത്മാവ്‌ തന്നെ.

ഇന്ദ്രനാല്‍ മൂര്‍ത്തീകരിക്കപ്പെട്ട, ‘ഞാന്‍’ എന്നറിയപ്പെടുന്ന ആത്മാവാണ്‌ ലോകത്തെ സംരക്ഷിക്കുന്നത്‌. ഞാന്‍ ആണാണ്‌. പെണ്ണാണ്‌. യുവാവാണ്‌. ജരാനര ബാധിച്ച വൃദ്ധനാണ്‌. ദേഹമെടുത്തതുകൊണ്ട്‌ ‘ഞാനി’വിടെ ജനിച്ചവനായി തോന്നുകയാണ്‌. ഞാന്‍ സര്‍വ്വവ്യാപിയാണ്‌. അനന്താവബോധത്തിന്റെ ഭൂമിയില്‍ ഞാന്‍ മരങ്ങളായും ചെടികളായും അവയിലെ അന്ത:സത്തയായും നിലകൊള്ളുന്നു. കൊച്ചുകുട്ടിയുടെ കയ്യിലെ കളിമണ്ണുപോലെ എന്റെ തന്നെ പ്രഭാവത്താല്‍ പ്രത്യക്ഷലോകം മുഴുവന്‍ ഞാന്‍ നിറഞ്ഞിരിക്കുന്നു. ഈ ലോകത്തിന്റെ ഉണ്മ എന്നില്‍ , ആത്മാവില്‍ , നിക്ഷിപ്തമാണ്‌. അതെന്നില്‍ എന്നിലൂടെ വര്‍ത്തിക്കുന്നു. എന്നാല്‍ ഞാനതിനെ നിരാകരിക്കുമ്പോള്‍ അല്ലെങ്കില്‍ ഉപേക്ഷിക്കുമ്പോള്‍ അതിനു മൂല്യമില്ലാതാവുന്നു. ലോകത്തിനുണ്ടെന്നു അതുവരെ തോന്നിയിരുന്ന ആപേക്ഷികമായ ഉണ്മ ഇല്ലാതെയാവുന്നു.

കണ്ണാടിയില്‍ കാണുന്ന പ്രതിഫലനമെന്നപോലെ ഈ ലോകം എന്നില്‍ , ആത്മാവില്‍ , അനന്താവബോധത്തില്‍ , നിലകൊള്ളുന്നു. പൂക്കളിലെ സ്രഭം ഞാനാണ്‌. പ്രകാശത്തിലെ ഭാസുരത ഞാനാണ്‌. അവകളിലെ അനുഭവവേദ്യതയും ഞാനാണ്‌. സര്‍വ്വചരാചരങ്ങളുടേയും പരമസത്ത ഞാനാണ്‌. എല്ലാ ഉപാധികളുമൊഴിഞ്ഞ ബോധമാണ്‌ ഞാന്‍. വിശ്വപ്രപഞ്ചത്തിലെ എല്ലാറ്റിന്റെയും അന്ത:സത്ത ഞാനാണ്‌.

‘പാലില്‍ വെണ്ണപോലെ, ജലത്തിന്റെ ദ്രാവകാവസ്ഥപോലെ, ബോധത്തിലെ ചൈതന്യം പോലെ അസ്തിത്വമുള്ള എല്ലാറ്റിന്റെയും ഉണ്മ ഞാനാണ്‌.’

ഭൂതഭാവി വര്‍ത്തമാന അവസ്ഥകളില്‍ ഉള്ള ഈ ലോകം അനന്താവബോധത്തില്‍ നിലകൊള്ളുന്നത്‌ യാതൊരുവിധ വിഷയഭിന്നതകളും കൂടാതെയാണ്‌. സര്‍വ്വവ്യാപിയും സര്‍വ്വശക്തനുമായ വിശ്വപുരുഷനാണ്‌ ആത്മാവ്‌, അല്ലെങ്കില്‍ ഞാന്‍ എന്നറിയപ്പെടുന്നത്‌. ഈ വിശ്വം യദൃഛയാ എന്നില്‍ വന്നു നിറഞ്ഞു. എന്നാല്‍ത്തന്നെ പരക്കെ വ്യാപരിക്കപ്പെട്ടു. ഞാന്‍ ആത്മാവായി, പരമാവബോധമായി, പ്രളയശേഷവും വിശ്വം മുഴുവന്‍ പ്രപഞ്ചസമുദ്രമെന്നതുപോലെ നിറഞ്ഞിരിക്കുന്നു. വികലാംഗങ്ങളോടു കൂടിയ ജലജീവികള്‍പോലും സമുദ്രത്തിന്റെ അനന്തതയെ അറിയുന്നതുപോലെ ഞാനും എന്റെ സഹജ സ്വരൂപമായ അപാരതയെ, അളക്കാന്‍ കഴിയാത്ത അനന്തതയായി മാത്രം അറിയുന്നു.

അനന്താവബോധത്തില്‍ ഈ ലോകമെന്നത്‌ വെറുമൊരു ധൂളീകണം മാത്രം. അതെന്നെ സംതൃപ്തനാക്കാന്‍ പോന്നതല്ല. ആനയുടെ വിശപ്പടക്കാന്‍ ചെറിയൊരു പഴത്തിനെങ്ങിനെ സാധിക്കും? ബ്രഹ്മാവിന്റെ ഗൃഹത്തില്‍ നിന്നും വികാസം തുടങ്ങിയ നാമരൂപങ്ങള്‍ ഇപ്പോഴും അനവരതം ഉണ്ടായി വളര്‍ന്നു വികാസം പ്രാപിച്ചുകൊണ്ടേയിരിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

Kerala

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

Kerala

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.