Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൈതോട്‌ നാഗര്‍ കാവില്‍ ആയില്യപൂജ തടയാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2013, 07:05 pm IST
inKollam

ചടയമംഗലം: നിലമേല്‍ കൈതോട്‌ മഹാദേവര്‍ ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള നാഗര്‍ കാവില്‍ ശുദ്ധികലശവും ആയില്യം പൂജയും തടയാനുള്ള ശ്രമം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം ക്ഷേത്ര ഭരണസമിതിയും പൂജാരിയും എത്തിയപ്പോഴാണ്‌ മുസ്ലീം വിഭാഗത്തില്‍പ്പെട്ട നൂറ്റിയമ്പതോളം ആളുകള്‍ സംഘടിച്ചെത്തി പൂജ തടയാന്‍ ശ്രമിച്ചത്‌.

മഹാദേവര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള പരമ്പരാഗതമായി പൂജ നടന്നുവന്ന നാഗര്‍ കാവിനോട്‌ ചേര്‍ന്ന്‌ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട്‌ തൈക്കാവും മൂത്രപ്പുരകളും നിര്‍മ്മിച്ചത്‌ കളക്ടര്‍ നേരത്തെ തടഞ്ഞിരുന്നു. കാവ്‌ ഭൂമിയില്‍ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ ഒഴുക്കാനുള്ള ശ്രമത്തിനെതിരെ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു.

പുനലൂര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനിടയിലാണ്‌ നാഗര്‍ കാവിലെ വിഗ്രഹങ്ങള്‍ നശിപ്പിച്ചത്‌. നാഗര്‍ കാവിലെ പൂജ തടസപ്പെടുത്തി ഭൂമി കൈയ്യേറാനും സ്വന്തമാക്കാനുമുള്ള മതമൗലികവാദികളുടെ ശ്രമമാണ്‌ നിയമപോരാട്ടത്തിലൂടെ ക്ഷേത്ര ഭരണസമിതി തകര്‍ത്തത്‌. ശുദ്ധികലശവും പൂജയും നടത്താന്‍ കഴിഞ്ഞ ആയില്യം ദിവസം എത്തിയവരെ തടയാന്‍ പ്രദേശത്തെ മതമൗലികവാദ സംഘടനയില്‍പ്പെട്ട ആളുകളുടെ നേതൃത്വത്തില്‍ വന്‍ സംഘം എത്തിയത്‌ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന്‌ ഹിന്ദുഐക്യവേദി നേതാക്കള്‍ പുനലൂര്‍ ഡിവൈഎസ്പിയുമായി ബന്ധപ്പെട്ട്‌ പോലീസ്‌ സംരക്ഷണത്തില്‍ പൂജകള്‍ നടക്കുകയായിരുന്നു.

ചടയമംഗലം കേന്ദ്രീകരിച്ച്‌ മതമൗലികവാദികള്‍ നടത്തുന്ന ക്ഷേത്രധ്വംസനങ്ങള്‍ അമര്‍ച്ചചെയ്യണമെന്ന്‌ വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു. നിലമേല്‍ കൈതോട്‌ മഹാദേവര്‍ ക്ഷേത്രം വക നാഗര്‍ കാവിനോട്‌ ചേര്‍ന്ന്‌ കക്കൂസ്‌ നിര്‍മ്മിക്കുകയും ആരാധനാകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഹിന്ദു സമൂഹത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ സെക്രട്ടറി പി.എം രവികുമാര്‍ കുറ്റപ്പെടുത്തി.

കൈതോട്‌ നാഗര്‍ കാവ്‌, ചെറിയ വെളിനല്ലൂര്‍, ആയിരവില്ലപ്പാറ, ജഡായുപ്പാറ, കോദണ്ഡരാമക്ഷേത്രം ഇവിടങ്ങളില്‍ സമീപ സമയത്ത്‌ ഉണ്ടായ ആക്രമണങ്ങളില്‍ പങ്കുള്ളത്‌ ഒരേ ശക്തികള്‍ക്കാണെന്നും ക്ഷേത്രാക്രമണങ്ങള്‍ തടയുന്നതില്‍ പോലീസ്‌ നിഷ്ക്രിയമാണെന്നും ഹിന്ദുഐക്യവേദി ജില്ലാ സഹസംഘനാ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്‌ പറഞ്ഞു.

മേഖലയിലെ ക്ഷേത്രാക്രമണങ്ങള്‍ കരുതിക്കൂട്ടിയുള്ളതായതുകൊണ്ട്‌ പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട്‌ കേസ്‌ അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധി തവണ ആരാധനാലയങ്ങളില്‍ ആക്രമണമുണ്ടായിട്ടും ഒരാളെപ്പോലും പിടികൂടാനാവാത്തതാണ്‌ വീണ്ടും വീണ്ടും അക്രമങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും യോഗം കുറ്റപ്പെടുത്തി.

അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്ന്‌ നേതാക്കള്‍ അറിയിച്ചു. എം. വന്‍സന്റെ, ആയൂര്‍ കൃഷ്ണകുമാര്‍, വിനീത്‌, ശശിധരന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.