ദമാസ്‌കസ്: സിറിയയിലെ ദമാസ്‌കസിന് കിഴക്ക് അദ്ര നഗരത്തില്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 60 വിമതര്‍ കൊല്ലപ്പെട്ടു. മനുഷ്യാവകാശ സംഘടനകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം സിറിയയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ റിപ്പോര്‍ട്ട്
സിറിയയിലെ വടക്കന്‍ നഗരമായ അലപ്പോയിലും വിമതരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ശക്തമായ സ്‌ഫോടനമുണ്ടായതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
കഴിഞ്ഞ ദിവസം അലപ്പോയില്‍ വിമതര്‍ വ്യോമതാവളം പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. വ്യോമസേനയുടെ ഇന്റലിജന്‍സ് കെട്ടിടത്തിനു സമീപമാണ് ഏറ്റുമുട്ടല്‍. മുന്നൂറിലേറെ പോരാളികള്‍ വിമതപക്ഷത്തുണ്ട്
വിമതര്‍ നബൂല്‍ മേഖലയിലേക്ക് മുന്നേറുന്നതായാണ് സൂചനകള്‍. ഇവ ഷിയ ഭൂരിപക്ഷ മേഖലകളാണ്. പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പിന്തുണയ്‌ക്കുന്നവരാണ് ഇവിടെ കൂടുതലായി ഉള്ളത്.
















