Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 09:59 pm IST
in Ernakulam

നെടുമ്പാശ്ശേരി: ശക്തമായ കാലവര്‍ഷത്തില്‍ റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ അടച്ചിട്ട കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം തുറന്നു. വിമാനത്താവളം അടച്ചിട്ടതുമൂലം റദ്ദാക്കിയതു ഉള്‍പ്പെടെയുള്ള വിമാനങ്ങളുടെ സര്‍വ്വീസുകള്‍ ഇന്നലെ ഉച്ചതിരിഞ്ഞ്‌ 3.30 തോടെ പുനഃരാരംഭിച്ചു.

ആഭ്യന്തര സര്‍വ്വീസുകള്‍ ഇന്നലെ ഉച്ചയോടെ തന്നെ ആരംഭിച്ചിരുന്നു. അര്‍ദ്ധരാത്രി 12 മണിയോടെ സര്‍വ്വീസുകള്‍ സാധാരണനിലയിലാകുമെന്ന്‌ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി മാനേജിംഗ്‌ ഡയറക്ടര്‍ വി. ജെ. കുര്യന്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ റണ്‍വേയില്‍ വെള്ളം കയറിയതോടെയാണ്‌ വിമാനത്താവളം അടച്ചത്‌. തുടര്‍ന്ന്‌ വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാരുടെ സഹകരണത്തോടെ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്‌ ഇന്നലെ ഉച്ചതിരിഞ്ഞ്‌ 3.30 തോടെ വിമാനത്താവളം തുറന്ന്‌ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞത്‌. പതിമൂന്ന്‌ മണിക്കൂര്‍കൊണ്ടാണ്‌ റണ്‍വേ വെള്ളം നീക്കം ചെയ്ത്‌ വിമാനങ്ങള്‍ സര്‍വ്വീസ്‌ നടത്തുവാന്‍ സാധ്യമാക്കിയത്‌. റണ്‍വേയിലെ വെള്ളം പൂര്‍ണ്ണമായി ഇന്നലെ രാവിലെ തന്നെ നീക്കം ചെയ്തെങ്കിലും സുരക്ഷ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചതിന്‌ ശേഷമാണ്‌ വിമാനത്താവളം തുറന്നതെന്നും നഷ്ടമെത്രയെന്ന്‌ തിട്ടപ്പെടുത്തിയിട്ടില്ലെന്നും വി. ജെ. കുര്യന്‍ വ്യക്തമാക്കി. പെരിയാറിലേക്ക്‌ വെള്ളം ഒഴുകുന്ന നെടുമ്പാശേരി മേഖലയിലെ കൈത്തോടായ ചെങ്ങല്‍ത്തോടിലേക്ക്‌ വെള്ളം കയറുകയായിരുന്നു. ഇത്‌ മൂലമാണ്‌ റണ്‍വേയിലേക്കും വെള്ളം കയറിതെന്നും പെരിയാറിലെ ജലനിരപ്പ്‌ താഴ്‌ന്നതോടെ ഭയപ്പെടെണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങല്‍തോട്‌ പെരിയാറുമായി ബന്ധപ്പെടുന്ന സ്ഥലത്ത്‌ വെള്ളം കയറുന്നത്‌ തടയാന്‍ ഇറിഗേഷന്‍ വകുപ്പുമായി സഹകരിച്ച്‌ നടപ്പിലാക്കാന്‍ പദ്ധതിയുണ്ടെന്ന്‌ കുര്യന്‍ വ്യക്തമാക്കി.

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന്‌ ഗള്‍ഫ്‌ നാടുകളില്‍നിന്ന്‌ കൊച്ചിയിലേക്ക്‌ വരേണ്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട്‌ വിമാനത്താവളങ്ങളിലേക്ക്‌ തിരിച്ചുവിട്ടിരുന്നു. ജെറ്റ്‌ എയര്‍വേയ്സിന്റെ മസ്കറ്റ്‌-കൊച്ചി, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മസ്കറ്റ്‌-കൊച്ചി, എയര്‍ ഇന്ത്യ വിമാനങ്ങളായ സലാല-കൊച്ചി, ഷാര്‍ജ-കൊച്ചി, ദുബായ്‌-കൊച്ചി എന്നീ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും എയര്‍ ഇന്ത്യയുടെ ഷാര്‍ജ-കൊച്ചി വിമാനം കോഴിക്കോട്‌ വിമാനത്താവളത്തിലേക്കുമാണ്‌ വഴി മാറ്റിയത്‌. പെരിയാറില്‍നിന്നും ചെങ്ങല്‍തോട്‌ വഴി മാഞ്ഞാലിതോട്‌ വരെയുള്ള തോടിന്റെ കുറച്ചുഭാഗം വിമാനത്താവളത്തിന്റെ നിര്‍മ്മാണകാലത്ത്‌ അടച്ച്‌ റണ്‍വേ നിര്‍മ്മിച്ചതുമൂലമാണ്‌ കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന്‌ പെരിയാറില്‍നിന്നും ചെങ്ങല്‍തോടിലേക്ക്‌ കയറിയ വെള്ളം എയര്‍പോര്‍ട്ടിന്റെ മതില്‍ തകര്‍ത്ത്‌ റണ്‍വേയിലേക്ക്‌ കയറാന്‍ കാരണമായത്‌. ചെങ്ങല്‍തോടിന്റെ മൂടിയ ഭാഗത്തിന്‌ പകരം കൈത്തോട്‌ നിര്‍മ്മിക്കാന്‍ വിമാനത്താവളകമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ഇത്‌ പണിയുവാന്‍ കാലതാമസം ഉണ്ടായതും എയര്‍പോര്‍ട്ടിന്‌ വിനയായി.

വിമാനത്താവളം തുറന്നതിനുശേഷമാണ്‌ എയര്‍ ഇന്ത്യയുടെയും സൗദി എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ ലാന്റ്‌ ചെയ്തത്‌. പരിശോധനാവിഭാഗങ്ങളുടെ കൂടുതല്‍ കൗണ്ടറുകള്‍ തുറന്ന്‌ യാത്രക്കാരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതുമൂലം സര്‍വ്വീസുകള്‍ സുഗമമായി ആരംഭിക്കുവാന്‍ കഴിഞ്ഞു. അര്‍ദ്ധരാത്രിയോടെ സര്‍വ്വീസുകള്‍ പൂര്‍ണ്ണതോതില്‍ ആകുമെന്നു പറയുന്നുണ്ടെങ്കിലും സാധാരണനിലയില്‍ ആകുവാന്‍ രണ്ടു ദിവസമെങ്കിലും എടുക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.