Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ്‌ എംബസികള്‍ അടപ്പിച്ചത്‌ സവാഹിരിയുടെ രഹസ്യ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 09:33 pm IST
inWorld

വാഷിങ്ങ്ടണ്‍: വടക്കന്‍ ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയുംഉള്‍പ്പെടെ ലോകത്തെ വിവിധയിടങ്ങളിലെ എംബസികള്‍ അടയ്‌ക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്‌ അല്‍ഖ്വയ്ദ തലവന്‍ സവാഹിരി യെമനിലെ ചുമതലക്കാരനായ അനുയായിക്ക്‌ അയച്ച രഹസ്യസന്ദേശമെന്ന്‌ റിപ്പോര്‍ട്ട്‌. യുഎസ്‌ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ ചിലരാണ്‌ ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്‌.

അല്‍ഖ്വയ്ദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യെമനില്‍ നിന്ന്‌ മടങ്ങാന്‍ പൗരന്‍മാരോട്‌ അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്‌. 21 എംബസികള്‍ കഴിഞ്ഞദിവസം യുഎസ്‌ അടച്ചുപൂട്ടിയിരുന്നു. ഇതില്‍ ശക്തമായ സുരക്ഷയുള്ള കാബൂളിലെയും ബാഗ്ദാദിലെയും നയതന്ത്ര ഓഫീസുകള്‍ തുറന്നെങ്കിലും അവശേഷിച്ചവ ശനിയാഴ്‌ച്ചവരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. അതേസമയം, യെമനിലെ നയതന്ത്ര ഉദ്യോഗസ്ഥരെയെല്ലാം ബ്രിട്ടനും തിരിച്ചുവിളിച്ചു.

അറേബ്യന്‍ ഉപദ്വീപിലെ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന നസര്‍ അല്‍ വാഹിഷിക്ക്‌ ആഴ്‌ച്ചകള്‍ക്കു മുന്‍പാണ്‌ സവാഹിരി ഗൂഢ സന്ദേശം അയച്ചത്‌. യുഎസ്‌ രഹസ്യാന്വേഷണ ഏജന്‍സി അവരുടെ ആശയവ ി‍നിമയം ചോര്‍ത്തുകയായിരുന്നു. എത്രയുംവേഗം ആക്രമണങ്ങള്‍ നടത്താനായിരുന്നു സവാഹിരിയുടെ നിര്‍ദേശമത്രെ. കഴിഞ്ഞ ഞാറാഴ്‌ച്ചവരെ സവാഹിരി യെമന്‍ അല്‍ഖ്വയ്ദയ്‌ക്കു സമയ പരിധിയും നിശ്ചയിച്ചു നല്‍കിയെന്നും പറയുന്നു. എന്തെങ്കിലും ചെയ്യൂ.. വാഷിങ്ങ്ടണിലെയും യെമനിലെയും അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ ഭീതിവിതയ്‌ക്കുന്ന ആക്രമണം അനിവാര്യമായിരിക്കുന്നെന്ന്‌ സവാഹിരി വാഹിഷിയോട്‌ ആജ്ഞാപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്‌. അമേരിക്കയെ മാത്രമല്ല മറ്റു പാശ്ചാത്യ രാജ്യങ്ങളെയും അല്‍ഖ്വയ്ദ ഉന്നംവയ്‌ക്കുന്നു. ഏതെങ്കിലും ഒരു എംബസിയാവാം ഭീകരരുടെ ലക്ഷ്യം. അതല്ലെങ്കില്‍ സൈനിക പോസ്റ്റുകളോ നയതന്ത്ര സ്ഥാപനങ്ങളുള്ള മറ്റിടങ്ങളോ ആവാം, യുഎസ്‌ രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതിനിടെ, അല്‍ഖ്വയ്ദ ആക്രമണങ്ങള്‍ തെരഞ്ഞെടുത്ത സ്ഥാനങ്ങള്‍ കണ്ടെത്താന്‍ അമേരിക്ക ശ്രമം ഊര്‍ജിതമാക്കി. യെമനിലെ അല്‍ഖ്വയ്ദ ഭീകരരുടെ ഇ-മെയ്‌ലുകളും ഫോണ്‍ സംഭാഷണങ്ങളും തിങ്കളാഴ്‌ച്ച യുഎസ്‌ ചാരന്‍മാര്‍ സുക്ഷ്മ വിശകലനത്തിന്‌ വിധേയമാക്കിയതായാണ്‌ റിപ്പോര്‍ട്ട്‌.

പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും പോലെ സര്‍ക്കാരും സുരക്ഷാ സംവിധാനങ്ങളും ദുര്‍ബലമായ രാജ്യങ്ങളിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തകരുടെ നീക്കങ്ങളറിയാനും അമേരിക്ക ചാരശൃംഖലയെ ഉപയോഗിക്കുന്നുണ്ട്‌. തങ്ങളുടെ വാക്കുകളെ അത്ര കാര്യമാക്കാത്തതും ഭീകരവിരുദ്ധ നടപടി ശ്രമകരമായതുമായ സിറിയ, സൊമാലിയ, മാലി, ലിബിയ തുടങ്ങിയിടങ്ങളിലും അമേരിക്ക ചാരവലവീശിക്കഴിഞ്ഞു.

അല്‍ഖ്വയ്ദയുടെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ എഡ്വേര്‍ഡ്‌ സ്നോഡന്റെ വെളിപ്പെടുത്തലിലൂടെ വിവാദമായ പ്രിസം പദ്ധതിയും ഉപയോഗപ്പെടുത്തിയേക്കുമെന്നും വിവരമുണ്ട്‌.

അതിനിട, ഭീകരാക്രമണ പദ്ധതിക്കു പിന്നിലെ പ്രധാനികളെന്നു കരുതപ്പെടുന്ന 25 അല്‍ഖ്വയ്ദക്കാരുടെ പട്ടിക യെമന്‍ ഭരണകൂടം പുറത്തുവിട്ടു. യെമനില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Thiruvananthapuram

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.