Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭ ചെയര്‍മാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 10:16 pm IST
in Ernakulam

അങ്കമാലി: ചരിത്രം ആവര്‍ത്തിച്ചു. അങ്കമാലി നഗരസഭയില്‍ അവിശ്വാസപ്രമേയം പാസായി. ചെയര്‍മാന്‍ സി. കെ വര്‍ഗ്ഗീസിനെതിരെ 12 പ്രതിപക്ഷ അംഗങ്ങള്‍ ഒപ്പിട്ട്‌ നല്‍കിയ അവിശ്വാസപ്രമേയമാണ്‌ കോണ്‍ഗ്രസ്സിലെ വിമതപക്ഷമായ ഐ ഗ്രൂപ്പിലെ 8 അംഗങ്ങളുടെ സഹായത്തോടെ പാസായത്‌. 30 അംഗ കൗണ്‍സിലിലെ എ വിഭാഗത്തില്‍പ്പെട്ട ചെയര്‍മാനും വൈസ്‌ ചെയര്‍പേഴ്സണും ഉള്‍പെടെ 10 അംഗങ്ങള്‍ അവിശ്വാസപ്രമേയചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു. പങ്കെടുത്ത 20 പേരില്‍ ഒന്നിനെതിരെ 19 വോട്ടിനാണ്‌ അവിശ്വാസം പാസായത്‌.

ഐ ഗ്രൂപ്പിനെ നയിക്കുന്ന ലില്ലി രാജൂ മാത്രമാണ്‌ ചെയര്‍മാനനുകൂലമായി വോട്ട്‌ ചെയ്തത്‌. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനപ്രകാരമാണ്‌ ഇവര്‍വിട്ടുനിന്നത്‌. ഇന്ന്‌ രാവിലെ 10.30ന്‌ വൈസ്‌ ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസിനെതിരെയുമുള്ള അവിശ്വാസം ചര്‍ച്ചയ്‌ക്ക്‌ എടുക്കും. ഭരണകക്ഷിയിലെ ചേരിപോര്‌ മുതലെടുത്ത്‌ വിമത വിഭാഗത്തിന്റെ പിന്‍ന്തുണ്ണ ഉറപ്പിച്ചതിനുശേഷമാണ്‌ പ്രതിപക്ഷം അവിശ്വാസം നല്‍കിയത്‌. അവിശ്വാസപ്രമേയചര്‍ച്ചയില്‍ എടുക്കേണ്ട നിലപാടിനെ കുറിച്ച്‌ ആലോചിക്കുവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍നിന്നും വിമതപക്ഷത്തുനിന്നുള്ള 8 പേര്‍ വിട്ടുനിന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഇവര്‍ വിപ്പ്‌ കൈപ്പറ്റാതിരിക്കുവാന്‍ വേളാങ്കണ്ണിയില്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ്‌ ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്‌.

ഇവരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ലമെന്റി പാര്‍ട്ടി യോഗതീരുമാനങ്ങള്‍ അറിയിക്കുവാന്‍ ഫോണ്‍ വിളിച്ചിട്ട്‌ എടുക്കുവാന്‍ പോലും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗ തീരുമാനം സംബന്ധിച്ചുള്ള ഡിസിസി പ്രസിഡന്റിന്റെ വിപ്പ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ക്ക്‌ നേരിട്ടും പോസ്റ്റുവഴി വിതരണം ചെയ്തെങ്കിലും ഇത്‌ കൈപ്പറ്റാന്‍ ഇവര്‍ തയ്യാറായില്ല. പാര്‍ലിമെന്ററി യോഗത്തില്‍ പങ്കെടുക്കുവാനോ, നേരിട്ട്‌ വിപ്പ്‌ വാങ്ങുവാനോ വിമത കൗണ്‍സിലര്‍മാര്‍ തയ്യാറാകാത്തതുമൂലമാണ്‌ പോസ്റ്റുവഴി വിപ്പ്‌ അയയ്‌ക്കുവാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി തീരുമാനിച്ചത്‌. വിമത പക്ഷത്തിന്റെ താല്‍പര്യപ്രകാരം രാജിവയ്‌ക്കുവാന്‍ തയ്യാറാകാത്ത ചെയര്‍മാന്‍ സി. കെ. വര്‍ഗീസിനെയും വൈസ്‌ ചെയര്‍പേഴ്സണ്‍ മേരി വര്‍ഗീസിനെയും സ്ഥാനങ്ങളില്‍നിന്ന്‌ പുറത്താക്കിയതിനുശേഷം കോണ്‍ഗ്രസിലെ അംഗങ്ങളെ തന്നെ ചെയര്‍മാന്‍, വൈസ്‌ ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്ക്‌ കൊണ്ടുവരുന്നതിന്‌ വിമതപക്ഷം തയ്യാറാണെന്ന്‌ വിമത കൗണ്‍സലിര്‍മാര്‍ പറഞ്ഞു. അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുന്ന ദിവസങ്ങളില്‍ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത്‌ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോലീസ്‌ സംരക്ഷണം നല്‍കണമെന്ന്‌ ഹൈക്കോടതി ഉത്തരവ്‌ നല്‍കിയതുമൂലം വിമത കൗണ്‍സിലര്‍മാരെ പോലീസ്‌ വാനിലാണ്‌ കൊണ്ടുവന്നതും തിരിച്ച്‌ കൊണ്ടുപോയതും. വിമത വിഭാഗത്തെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചയ്‌ക്ക്‌ വരുന്ന കൗണ്‍സില്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്‌ പോലീസ്‌ സംരക്ഷണത്തിന്‌ ഹൈക്കോടതി അനുമതി നല്‍കിയത്‌.

ഇപ്പോഴത്തെ ഭരണസമിതിയുടെ തുടക്കം മുതല്‍ ഭരണകക്ഷിയില്‍ ഭിന്നത ഉണ്ടായിരുന്നു. ഈ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബഡ്ജറ്റ്‌ അവതരണം മുനിസിപ്പല്‍ സെക്രട്ടറിയാണ്‌ അവതരിപ്പിച്ചത്‌. ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണസമിതി നോക്കിനില്‍ക്കെ സെക്രട്ടറി അവതരിപ്പിച്ച ബഡ്ജറ്റ്‌ സമ്മേളനത്തില്‍ കോണ്‍ഗ്രസിലെ വിമത 8 അംഗങ്ങള്‍ പ്രതിപക്ഷത്തെ 12 അംഗങ്ങളോടൊപ്പം ചെയര്‍മാനെതിരെ നിന്നത്‌ ഏറെ വിവാദമാക്കിയിരുന്നു. ഐ ഗ്രൂപ്പില്‍പ്പെട്ട ലില്ലി രാജൂ, കെ. എ. പൗലോസ്‌, റോസിലി തോമസ്‌, ലിസി ബേബി, മീര അവറാച്ചന്‍, ജയ ജിബി, റോസിലി തോമസ്‌, എല്‍സി വര്‍ഗ്ഗീസ്‌ തുടങ്ങിയവരാണ്‌ പാര്‍ട്ടി വിപ്പ്‌ ലംഘിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌. അവിശ്വാസപ്രമേയ ചര്‍ച്ചക്കുശേഷം നഗര സഭ ഓഫീസിനു മുമ്പില്‍ എല്‍ഡിഎഫ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തിയത്‌ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അങ്കമാലി പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം നഗരസഭ ഓഫീസ്‌ പരിസരത്ത്‌ ഉണ്ടായതുമൂലം സംഘര്‍ഷാവസ്ഥ രൂക്ഷമായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

Kerala

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

India

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.