Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ജയചന്ദ്രന്റെ ഗാനവുമായി വേലായുധന്‍ യാത്ര തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2013, 08:05 pm IST
in Varadyam

ആളു കൂടുന്ന കവലകളിലെല്ലാം തന്റെ ഇഷ്ട ഗായകന്‍ പി.ജയചന്ദ്രന്‍ പാടിയ പാട്ടുകള്‍ മാത്രം പാടി തെരുവ്‌ ഗായകന്‍ വേലായുധന്‍ തണ്ടിലം സഞ്ചാരം തുടരുന്നു.

പത്തുവര്‍ഷമായി തൃശൂര്‍ വേലൂര്‍ സ്വദേശിയായ വേലായുധന്‍ പാട്ട്‌ പാടാന്‍ തുടങ്ങിയിട്ട്‌. പാട്ട്‌ കേട്ട്‌ ഇഷ്ടപ്പെടുന്ന സുമനസ്സുകളുടെ സഹായമാണ്‌ ഈ തെരുവ്‌ ഗായകന്റെ ജീവിതമാര്‍ഗം. ജയചന്ദ്രന്റെ പഴയ പാട്ടുകളോടാണ്‌ വേലായുധന്‌ പ്രിയം. നീലക്കണ്ണുകള്‍ എന്ന സിനിമയില്‍ ജയചന്ദ്രന്‍ പാടിയ ‘കല്ലോലിനീ വനകല്ലോലിനീ’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ്‌ വേലായുധന്‍ തുടങ്ങുക. ആദ്യ പാട്ട്‌ ഇതായിരിക്കും. തുടര്‍ന്ന്‌ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ ‘കരിമുകില്‍ കാട്ടിലെ..’ ‘ഒന്നിനി ശ്രുതി താഴ്‌ത്തി…..’ ‘ഏകാന്ത പഥികന്‍ ഞാന്‍’….. ഇങ്ങനെ പോകും പട്ടിക. എന്തുകൊണ്ടാണ്‌ ജയചന്ദ്രന്റെ പാട്ടുകളോട്‌ ഇത്ര കമ്പം തോന്നിയത്‌ എന്നു ചോദിച്ചാല്‍ വേലായുധന്‌ ഉത്തരമില്ല. മൈക്ക്‌ സെറ്റുമായി ഓരോ കവലയിലും ചെന്ന്‌ കരോക്കെ ഗാനമേളയാണ്‌ ഇദ്ദേഹം നടത്തുന്നത്‌. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ്‌ പ്രധാനമായും പര്യടനം. ആലുവയില്‍ വച്ച്‌ ഏകാന്ത പഥികന്‍ ഞാന്‍….എന്ന പാട്ടുപാടുന്നത്‌ കേട്ട്‌ സംസ്ഥാന നിയമസഹായ സമിതി സംസ്ഥാന ചെയര്‍പേഴ്സണ്‍ ദിവ്യ ജി.വര്‍മ വേലായുധനെ പരിചയപ്പെട്ടു. സമ്മാനമായി ഒരു മൊബെയില്‍ ഫോണും നല്‍കി.
എറണാകുളം വൈപ്പിനില്‍ പാടിക്കൊണ്ടിരുന്നപ്പോള്‍ ദേശാടനം സിനിമയിലെ കളിവീടുറങ്ങിയല്ലോ എന്ന പാട്ട്‌ പാടാതെ ഇവിടെനിന്ന്‌ വിടില്ല എന്നായി നാട്ടുകാര്‍. അവസാനം യേശുദാസ്‌ പാടിയ ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍ എന്ന പാട്ട്‌ പാടി രക്ഷപ്പെടുകയായിരുന്നുവെന്ന്‌ വേലായുധന്‍ പറയുന്നു. ചില സ്ഥലങ്ങളില്‍ യേശുദാസിന്റെ പാട്ട്‌ പാടണമെന്ന നിര്‍ബന്ധമുണ്ടാകാറുണ്ട്‌. ഗത്യന്തരമില്ലാത്ത അത്തരം സന്ദര്‍ഭങ്ങളില്‍ പാടാന്‍ യേശുദാസിന്റെ കുറച്ച്‌ പാട്ടുകള്‍ റെഡിയാക്കി വെച്ചിരിക്കുകയാണ്‌. ആയിരം പാദസരങ്ങള്‍ കിലുങ്ങി….മഞ്ജു ഭാഷിണി മണിയറ വീണയില്‍…ദേവി ശ്രീദേവി…..

തന്റെ ഇഷ്ടഗായകനായ പി.ജയചന്ദ്രനെ കാണാനും ഒപ്പം പാടാനും വേലായുധന്‌ അവസരം ലഭിച്ചിട്ടുണ്ട്‌. ജയരാജ്‌ വാര്യരുടെ വീട്ടില്‍ ജയചന്ദ്രന്‍ വന്നപ്പോഴായിരുന്നു അത്‌. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതിരുന്നത്‌ വലിയൊരു നഷ്ടമായെന്ന്‌ വേലായുധന്‍ പറയുന്നു. മാടമ്പ്‌ കുഞ്ഞുക്കുട്ടന്റെ തറവാട്ടില്‍ അദ്ദേഹത്തിന്റെ അനുജന്റെ മകളുടെ വിവാഹാഘോഷത്തിനിടയില്‍ പാടാനായത്‌ ഒരു അനുഭവമായി ഇദ്ദേഹം കാത്തുസൂക്ഷിക്കുന്നു. സംഗീതം മാത്രമല്ല എഴുത്തിലും വേലായുധന്‌ താല്‍പ്പര്യമുണ്ട്‌. നീലച്ചിലമ്പ്‌ എന്ന നോവല്‍ എഴുതി മാടമ്പ്‌ കുഞ്ഞുക്കുട്ടന്‌ വായിക്കാന്‍ കൊടുത്തിട്ടുണ്ട്‌. അത്‌ ആരെങ്കിലും സിനിമയാക്കും എന്ന പ്രതീക്ഷയിലാണ്‌ വേലായുധന്‍. കാട്ടുകുരുവികള്‍ എന്ന പേരില്‍ മറ്റൊരു നോവലും എഴുതിയിട്ടുണ്ട്‌. തെരുവുകള്‍ തോറും പാട്ടുപാടി കേരളം മൊത്തം സഞ്ചരിക്കണമെന്നാണ്‌ ഈ 51 കാരന്റെ ആഗ്രഹം. അതിനുവേണ്ട ജീപ്പ്പും മൈക്ക്‌ സെറ്റും ആരെങ്കിലും നല്‍കണം. അവിവാഹിതനായ വേലായുധന്റെ ജീവിത സഖി പാട്ടാണ്‌.

ശ്രീമൂലം മോഹന്‍ദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Mollywood

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.