Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഇലക്ട്രോണിക്ക്‌ ടിക്കറ്റ്‌ മെഷീന്‍ ഇല്ല: കെഎസ്‌ആര്‍ടിസി സിറ്റി സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി ജോലിയെടുക്കാന്‍ കണ്ടക്ടര്‍മാരെ കിട്ടുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2013, 10:27 pm IST
inErnakulam

കൊച്ചി: കൊച്ചിസിറ്റിയില്‍ സര്‍വ്വീസ്‌ നടത്തുന്ന കെഎസ്‌ആര്‍ടിസുയുടെ ബസ്സുകള്‍ നിത്യേന ഷെഡ്യുളുകള്‍ റദ്ദാക്കുന്നതു മൂലം സിറ്റിയില്‍ യാത്രാ ദുരിതം ഏറുന്നു. ഗ്യാരണ്ടി കഴിഞ്ഞ ടിക്കറ്റ്‌ മെഷീനുകള്‍ക്ക്‌ പകരം പുതിയ മെഷീനുകള്‍ ലഭിക്കാത്തതാണ്‌ പ്രതിസന്ധിക്കുകാരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മെഷീനുകള്‍ വിതരണം ചെയ്തിരുന്നത്‌ സോഫ്റ്റ്ലാന്റ്‌, മൈക്രോഎക്സ്‌ എക്സ്‌ സര്‍വ്വീസുകളാണ്‌. ഇവരുമായുള്ള കെഎസ്‌ആര്‍ടിസിയുടെ കരാര്‍ കാലാവധി ഇതിനകം അവസാനിച്ചുകഴിഞ്ഞു. പുതിയ കമ്പനികളുമായി കരാര്‍ ഉണ്ടാക്കി ആവശ്യമുള്ള മെഷീനുകള്‍ എത്തിച്ചാല്‍ മാത്രമേ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നത്തിന്‌ പരിഹാരമാവുകയുള്ളൂ. കടുത്ത ഗതാഗത പ്രശ്നം നേരിടുന്ന കൊച്ചിസിറ്റിയില്‍ മുപ്പതോളം, സര്‍വ്വീസുകളാണ്‌ നിത്യവും മുടങ്ങുന്നത്‌. ഇലക്ട്രോണിക്ക്‌ മെഷീനുകള്‍ക്ക്‌ പകരം ടിക്കറ്റ്‌ റാക്കുകള്‍ അധികൃതര്‍ നല്‍കുന്നുണ്ടെങ്കിലും റാക്കുകളില്‍ നിന്നും ടിക്കറ്റ്‌ കൊടുക്കുന്നതിനുള്ള പരിചയക്കുറവ്‌ പുതിയ ജീവനക്കാരെ ജോലിയെടുക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുകയാണ്‌. കണ്ടക്ടര്‍മാര്‍ എത്താത്തതുകാരണം ജോലിക്കെത്തുന്ന ഡ്രൈവര്‍മാരും തിരിച്ചുപോകേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌. കടുത്ത പ്രതിസന്ധിനേരിടുന്ന കെഎസ്‌ആര്‍ടിസിക്ക്‌ പുതിയ പരീക്ഷണം വിനയായി മാറുമെന്ന്‌ പറയപ്പെടുന്നു. ദീര്‍ഘദൂരസര്‍വ്വീസുകളും, തിരുകൊച്ചി, ജനറം സര്‍വ്വീസുകളുമാണ്‌ നിലവില്‍ മുടങ്ങുന്നത്‌. കെഎസ്‌ആര്‍ടിസിയുടെ മുന്നറിയിപ്പില്ലാത്ത മുടക്കം നഗരവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്‌.

എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍നിന്നും 180 ഓളം സര്‍വ്വീസുകളാണ്‌ നിത്യവും ഉള്ളത്‌. പ്രവര്‍ത്തനയോഗ്യമായ 38 മെഷീനുകളാണ്‌ ഇത്രയും വണ്ടികള്‍ക്കായി നിലവിലുള്ളത്‌. ഉപയോഗച്ചുകൊണ്ടിരിക്കുന്ന മെഷീനുകളും തകരാറാണെന്നും ജീവനക്കാര്‍ പറയുന്നു. മെഷീനുകള്‍ക്ക്‌ പകരം ടിക്കറ്റ്‌ റാക്കുകള്‍ നല്‍കുന്നുണ്ടെന്ന്‌ കെഎസ്‌ആര്‍ടിസി അധികൃതര്‍ പറഞ്ഞു. റാക്കുകള്‍ എടുക്കുവാന്‍ കണ്ടക്ടര്‍മാര്‍ തയ്യാറാവാത്തതാണ്‌ ഷെഡ്യൂളുകള്‍ മുടങ്ങാന്‍ കാരണമെന്ന്‌ കെഎസ്‌ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. അതേസമയം ലക്ഷക്കണക്കിന്‌ രൂപയുടെ ടിക്കറ്റുകളാണ്‌ ഒരു കണ്ടക്ടര്‍ റാക്കുകളില്‍ കരുതുന്നത്‌. നിലവിലെ അവസ്ഥയില്‍ ടിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ ഇത്രയും തുകനല്‍കാന്‍ ജീവനക്കാര്‍ക്ക്‌ കഴിയില്ല. അധികൃതര്‍ക്ക്‌ ഇത്‌ നേരിട്ടുബോധ്യപ്പെടുത്തികൊടുത്തിട്ടുള്ളതാണെന്നും കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പറയുന്നു.

കെഎസ്‌ആര്‍ടിസിയില്‍ 3900 ജീവനക്കാരാണ്‌ പിഎസ്സി നിയമനത്തിലൂടെ ഈ വര്‍ഷം പുതുതായി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്‌. 114 പേര്‍ എറണാകുളം ഡിപ്പോയിന്‍ കീഴില്‍ എത്തി. ഒരു ജീവനക്കാരന്‍ പതിനഞ്ച്‌ ഡ്യൂട്ടിയെടുക്കണമെന്നാണ്‌ നിയമം, പത്തുഡ്യൂട്ടിയില്‍ കുറവായാല്‍ ഇവരുടെ ശമ്പളം നഷ്ടപ്പെടും. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക്‌ ഏഴുദിവസത്തെ ജോലിപോലും എടുക്കാന്‍ കഴിയുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു. നഗരത്തിലെ സാധാരണക്കാരുടെ ആശ്വാസ സര്‍വ്വീസായ കെഎസ്‌ആര്‍ടിസിയെ തകര്‍ത്ത്‌ സ്വകാര്യ സര്‍വ്വീസുകളെ സഹായിക്കുന്നതിനുള്ള ഗൂഢനീക്കമാണ്‌ നടക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്‌. ബസ്സുകളുടെ ട്രിപ്പ്‌ റദ്ദാക്കല്‍ മൂലം കെഎസ്‌ആര്‍ടിസിക്ക്‌ ദിനം പ്രതിയുണ്ടാകുന്ന ലക്ഷങ്ങളുടെ നഷ്ടത്തെക്കുറിച്ചും അധികൃതര്‍ക്ക്‌ മറുപടിയില്ല.

കെ.കെ.റോഷന്‍കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.