Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മഴക്കളിയില്‍ പാക്കിസ്ഥാന്‌ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 09:00 pm IST
in Cricket

സെന്റ്‌ ലൂസിയ: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ പാക്കിസ്ഥാന്‌ വിജയം. മഴ മൂലം 31 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 6 വിക്കറ്റിനാണ്‌ പാക്കിസ്ഥാന്‍ വിജയിച്ചത്‌. ഇതോടെ അഞ്ച്‌ മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന്‍ 2-1ന്‌ മുന്നിലെത്തി. മൂന്നാം മത്സരം ടൈയില്‍ കലാശിച്ചിരുന്നു. ആദ്യം ബാറ്റ്‌ ചെയ്ത വെസ്റ്റിന്‍ഡീസ്‌ നിശ്ചിത 49 ഓവറില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 261 റണ്‍സെടുത്തു. 106 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സിന്റെ സെഞ്ച്വറിയാണ്‌ വിന്‍ഡീസ്‌ ഇന്നിംഗ്സിലെ സവിശേഷത. സാമുവല്‍സിന്‌ പുറമെ സിമണ്‍സ്‌ 46ഉം ചാള്‍സ്‌ 32ഉം ഗെയില്‍ 30ഉം റണ്‍സ്‌ നേടി.

പാക്കിസ്ഥാന്‍ ഇന്നിംഗ്സ്‌ ആരംഭിച്ച്‌ സ്കോര്‍ 17 ഓവറില്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 68-ല്‍ എത്തിയപ്പോള്‍ മഴയെത്തി. മഴയ്‌ക്ക്‌ ശേഷം കളി പുനരാരംഭിക്കുമ്പോഴേക്കും പാകിസ്ഥാന്റെ വിജയലക്ഷ്യം 31 ഓവറില്‍ 189 റണ്‍സ്‌ ആക്കി ചുരുക്കിയിരുന്നു. 59 റണ്‍സെടുത്ത മുഹമ്മദ്‌ ഹഫീസിന്റെയം 53 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിസ്ബയുടെയും 18 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളോടെ പുറത്താകാതെ 29 റണ്‍സെടുത്ത ഉമര്‍ അക്മലിന്റെയും കരുത്തിലാണ്‌ പാക്കിസ്ഥാന്‍ ഒരു ഓവര്‍ ബാക്കിനില്‍ക്കേ 189 റണ്‍സെടുത്ത്‌ വിജയം സ്വന്തമാക്കിയത്‌. സെഞ്ച്വറി നേടിയ വിന്‍ഡീസ്‌ താരം സാമുവല്‍സാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തെ ടോസ്‌ നേടിയ പാക്ക്‌ ക്യാപ്റ്റന്‍ വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരങ്ങളിലെപ്പോലെ ഓപ്പണിംഗ്‌ കൂട്ടുകെട്ട്‌ പരാജയപ്പെട്ടു. പതിവിന്‌ വിപരീതമായി ഗെയിലിന്‌ പകരം ഡ്വെയ്ന്‍ സ്മിത്താണ്‌ ചാള്‍സിനൊപ്പം ഓപ്പണറായി ഇറങ്ങിയത്‌. സ്കോര്‍ 20-ല്‍ നില്‍ക്കെ 8 റണ്‍സെടുത്ത ഡ്വെയ്ന്‍ സമിത്ത്‌ പുറത്തായി. മുഹമ്മദ്‌ ഇര്‍ഫാനായിരുന്നു വിക്കറ്റ്‌. തുടര്‍ന്ന്‌ 63 റണ്‍സ്‌ എടുക്കുന്നതിനിടെ വിന്‍ഡീസിന്റെ മൂന്ന്‌ വിക്കറ്റുകള്‍ നഷ്ടമായി. 9 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയും 32 റണ്‍സെടുത്ത ചാള്‍സുമാണ്‌ വഹബ്‌ റിയാസിന്റെയും ജുനൈദ്‌ ഖാന്റെയും പന്തില്‍ മടങ്ങിയത്‌. പിന്നീട്‌ ക്രീസിലൊന്നിച്ച ഗെയ്‌ലും സാമുവല്‍സും ചേര്‍ന്നായിരുന്നു വിന്‍ഡീസ്‌ സ്കോര്‍ ഉയര്‍ത്തിയത്‌. സ്കോര്‍ 120-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത ഗെയില്‍ പുറത്തായി. തുടര്‍ന്ന്‌ സാമുവല്‍സും സിമണ്‍സും ചേര്‍ന്ന്‌ സ്കോര്‍ 200 കടത്തിവിട്ടു. എന്നാല്‍ 215-ല്‍ എത്തിയപ്പോള്‍ 44 പന്തില്‍ നിന്ന്‌ 46 റണ്‍സെടുത്ത സിമണ്‍സ്‌ അജ്മലിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നീട്‌ സാമുവല്‍സിന്റെ ഒറ്റയാള്‍ പോരാട്ടമാണ്‌ വിന്‍ഡീസ്‌ സ്കോര്‍ 261-ല്‍ എത്തിച്ചത്‌. പാക്കിസ്ഥാന്‌ വേണ്ടി മുഹമ്മദ്‌ ഇര്‍ഫാന്‍ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തി.

മറുപടി ബാറ്റിംഗ്‌ ആരംഭിച്ച പാക്കിസ്ഥാന്റെ തുടക്കവും മെച്ചപ്പെട്ടതായിരുന്നില്ല. സ്കോര്‍ബോര്‍ഡില്‍ 20 റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. 14 റണ്‍സെടുത്ത അഹമ്മദ്‌ ഷെഹ്സാദിനെ ഹോള്‍ഡര്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. സ്കോര്‍ 60-ല്‍ എത്തിയപ്പോള്‍ നസിര്‍ ജംഷാദിനെയും നഷ്ടമായി. 22 റണ്‍സെടുത്ത ജംഷാദ്‌ റണ്ണൗട്ടാവുകയായിരുന്നു. 17 ഓവറില്‍ സ്കോര്‍ 68-ല്‍ നില്‍ക്കേ മഴയെത്തി. പിന്നീട്‌ മഴമാറി മത്സരം പുനരാരംഭിച്ചപ്പോള്‍ 31 ഓവറായി ചുരുക്കി. ഇതോടെശേഷിക്കുന്ന 14 ഓവറില്‍ 121 റണ്‍സായി പാക്കിസ്ഥാന്റെ വിജയലക്ഷ്യം. മുഹമ്മദ്‌ ഹഫീസും മിസ്ബയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പാക്കിസ്ഥാനെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ 59 റണ്‍സെടുത്ത മുഹമ്മദ്‌ ഹഫീസിനെ റോച്ചിന്റെ പന്തില്‍ ഡാരന്‍ ബ്രാവോ പിടികൂടി. തൊട്ടുപിന്നാലെ 7 റണ്‍സെടുത്ത അഫ്രീദിയും മടങ്ങി. എന്നാല്‍ ക്യാപ്റ്റന്‍ മിസ്ബയും ഉമര്‍ അക്മലും ചേര്‍ന്ന്‌ ഒരു ഓവര്‍ ബാക്കിനില്‍ക്കേ പാക്കിസ്ഥാനെ വിജയത്തിലേക്ക്‌ നയിച്ചു. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

India

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.