Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേന്ദ്രസംഘം പര്യടനം തുടങ്ങി; ജില്ലയില്‍ 25 കോടിയുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2013, 08:51 pm IST
inErnakulam

കൊച്ചി: മഴക്കെടുതികള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘം സംസ്ഥാനത്ത്‌ പര്യടനം തുടങ്ങി. ഒരു സംഘം ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും രണ്ടാമതൊരു സംഘം എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ ജില്ലകളിലുമാണ്‌ പര്യടനം നടത്തുന്നത്‌. രണ്ടു സംഘത്തിന്റെയും സംയുക്തയോഗം ഇന്നലെ രാവിലെ എറണാകുളം ലേ-മെറിഡിയന്‍ ഹോട്ടലില്‍ നടന്നു. ജില്ലയില്‍ കൃഷി, വീട്‌, റോഡ്‌ എന്നിവയുടെ നാശനഷ്ടമുള്‍പ്പടെ 25.89 കോടി രൂപയുടെ നഷ്ടമുള്ളതായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്‌ പരീത്‌ സംഘത്തെ അറിയിച്ചു. രണ്ടുസംഘവും 23-ന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

കുടിവെള്ള-ശുചിത്വ മന്ത്രാലയത്തിലെ ജി. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള വടക്കന്‍ സംഘത്തില്‍ ഹൈവേ-റോഡ്‌ മന്ത്രാലയത്തിലെ മേഖല ഓഫീസര്‍ ആര്‍.ഇളവരശന്‍, പ്ലാനിങ്‌ കമ്മിഷനിലെ സീനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍ എ.മുരളീധരന്‍ എന്നിവരാണുള്ളത്‌. സംഘം രാവിലെ പിറവം കാക്കൂര്‍ വെള്ളേരിപ്പാടത്ത്‌ മഴക്കെടുതിയിലായ രണ്ടരയേക്കര്‍ വാഴക്കൃഷി നേരില്‍ കണ്ടു. ഭക്ഷ്യമന്ത്രി അനൂപ്‌ ജേക്കബും സ്ഥലത്തെത്തിയിരുന്നു. എ.ഡി.എം. ബി.രാമചന്ദ്രന്‍, ദുരന്ത നിവാരണവിഭാഗം ഡപ്യൂട്ടി കളക്ടര്‍ പൗളി, മൂവാറ്റുപുഴ ആര്‍.ഡി.ഒ. എസ്‌. ഷാനവാസ്‌ എന്നിവരും സംഘത്തെ അനുഗമിച്ചു.

ഓണത്തിനായി കൃഷിയിറക്കിയ വെള്ളേരിപ്പാടത്തെ 2.75 ഏക്കര്‍ ഭൂമിയിലെ വാഴക്കൃഷിയാണ്‌ സംഘം ആദ്യം കണ്ടത്‌. 10 ലക്ഷം രൂപ വിലമതിക്കുന്ന കുലച്ച വാഴകള്‍ നശിച്ചുകിടക്കുന്നത്‌ സംഘം കണ്ടു. 18 പേരടങ്ങിയ സ്വയം സഹായക സംഘമാണ്‌ ഈ ഭുമിയില്‍ പാട്ടക്കൃഷി നടത്തുന്നത്‌. ഓരോരുത്തര്‍ക്കും ഒന്നര ലക്ഷം രൂപ വീതം സഹകരണ ബാങ്കില്‍ നിലവില്‍ കടമുണ്ട്‌. സമീപത്തുള്ള ഉഴവൂര്‍ തോടില്‍ ക്രമാതീതമായി വെള്ളമുയര്‍ന്നതിനെത്തുടര്‍ന്നാണ്‌ ഇവരുടെ കൃഷിയിടത്തിലെ കുലച്ച വാഴകള്‍ ഉള്‍പ്പടെയുള്ളവയെ വെള്ളത്തില്‍ മുക്കിയ നാശനഷ്ടമുണ്ടായത്‌. 45 ദിവസത്തോളം വെള്ളം കെട്ടി നിന്നയിവിടെ നിന്ന്‌ വെള്ളം ഇറങ്ങിയിട്ട്‌ രണ്ടു ദിവസമേ ആയുള്ളു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ ചൂണ്ടിക്കാട്ടുമെന്ന്‌ സംഘനേതാവ്‌ കര്‍ഷകരെ അറിയിച്ചു.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായാണ്‌ ഈ ഭാഗത്ത്‌ ഇത്തരമൊരു വെള്ളക്കെടുതി ഉണ്ടാകുന്നതെന്ന്‌ സ്വയം സഹായ സംഘത്തിലെ കര്‍ഷകര്‍ സംഘത്തെ ധരിപ്പിച്ചു. ജില്ലയില്‍ 57.53 ഹെക്ടര്‍ ഭൂമിയിലെ വാഴക്കൃഷിയില്‍ 80 ശതമാനവും നശിച്ചതായി കൃഷി വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.
വെള്ളേരിപ്പാടത്തെ കൃഷിയിടത്തില്‍ മാത്രം 2300-ലേറെ നേന്ത്രവാഴകളാണ്‌ നശിച്ചത്‌. തിരുമാറാടി പഞ്ചായത്തില്‍ മാത്രം കൃഷി നാശമുണ്ടായതില്‍ 12.42 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്‌. കുലച്ചതും കുലക്കാത്തതുമായ 11.50 ലക്ഷം രൂപ വില വരുന്ന 13500 വാഴകളാണ്‌ നശിച്ചത്‌. 10 ഹെക്ടറിലെ നെല്ലും നാല്‌ ഹെക്ടര്‍ വീതമുള്ള പച്ചക്കറിയും കപ്പയും നശിച്ചവയില്‍ പെടും.

ജില്ലയില്‍ വീട്‌, കൃഷി, വൈദ്യുതി, കിണര്‍ എന്നിവയ്‌ക്കുണ്ടായ നഷ്ടമായി 14.89 കോടി രൂപയും റോഡിനു മാത്രമായുണ്ടായ നഷ്ടമായി 11 കോടി രൂപയും ഉള്‍പ്പടെ 25.89 കോടി രൂപ വരുമെന്ന്‌ ജില്ല കളക്ടര്‍ ഷെയ്‌ക്‌ പരീത്‌ പറഞ്ഞു. 19 വീടുകള്‍ പൂര്‍ണമായി നശിച്ചതില്‍ 22.5 ലക്ഷം രൂപയും 421 വീടുകള്‍ ഭാഗികമായി നശിച്ചിതില്‍ 36.8 ലക്ഷം രൂപയുമാണ്‌ നഷ്ടം കണക്കാക്കുന്നത്‌. 345.7 ഹെക്ടര്‍ ഭൂമിയിലെ കൃഷി നശിച്ചതിലൂടെ 14.17 കോടി രൂപയുടെ നഷ്ടമുണ്ടായി.

യോഗത്തില്‍ തെക്കന്‍മേഖല സംഘം നേതാവ്‌ വും ലുന്‍മാങ്ങ്‌, സിദ്ധി ശശി, ഡോ.കെ.മനോഹരന്‍, വി. ശ്രീകാന്ത്‌, റവന്യു സെക്രട്ടറി ടി.ജെ.മാത്യു, ലാന്റ്‌ റവന്യു കമ്മിഷണര്‍ മോഹന്‍ദാസ്‌, വിവിധ ജില്ലാതല വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെക്കന്‍ മേഖല സംഘം യോഗത്തിനു ശേഷം ആലപ്പുഴയ്‌ക്കും വടക്കന്‍ മേഖല സംഘം കാക്കുരിലെ സന്ദര്‍ശനത്തിനുശേഷം തൃശൂരിലേക്കും പോയി. അതത്‌ ജില്ലകളില്‍ പര്യടനത്തിനു മുന്നോടിയായി ജില്ല ഭരണകൂടവുമായി സംഘം ചര്‍ച്ച നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.