Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം; പര്യടനം ഇന്ന്‌ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2013, 09:46 pm IST
inErnakulam

കൊച്ചി: മഴക്കെടുതി വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം കൊച്ചിയിലെത്തി. ഇന്നും നാളെയുമായി വിവിധ സ്ഥലങ്ങളില്‍ സംഘം പര്യടനം നടത്തും. ഇന്ന്‌ രാവിലെ എട്ടിന്‌ ഹോട്ടല്‍ ലെ മെറിഡിയനില്‍ മഴക്കെടുതി സംബന്ധിച്ച അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ്‌ രണ്ട്‌ സംഘങ്ങളായി തിരിഞ്ഞ്‌ പര്യടനം ആരംഭിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറി വി. വംലുന്മാങ്ങാണ്‌ കേന്ദ്ര സംഘത്തിന്റെ തലവന്‍. ധന, കൃഷി, ഗ്രാമവികസനം, പൊതുമരാമത്ത്‌, കുടിവെള്ളം ശുചിത്വം വകുപ്പുകളുടെയും ആസൂത്രണ കമ്മീഷന്റെയും പ്രതിനിധികള്‍ സംഘത്തിലുണ്ട്‌. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ ജില്ലകളാണ്‌ കേന്ദ്ര സംഘത്തിന്റെ പര്യടന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

കാലവര്‍ഷക്കെടുതി നേരിടാന്‍ 481 കോടിയുടെ കേന്ദ്രസഹായമാണ്‌ സംസ്ഥാനം ചോദിച്ചിരുന്നത്‌. കുട്ടനാട്ടിലാണ്‌ ഏറ്റവുമധികം നാശനഷ്ടം. സംസ്ഥാനത്തെ 891 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. 131 പേര്‍ മഴക്കെടുതിയില്‍ മരിച്ചു. 549 വീടുകള്‍ പൂര്‍ണമായും 9499 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ഇതുവരെ 65.84 കോടി രൂപയാണ്‌ ചെലവിട്ടത്‌. ഇതു സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയും നിവേദനത്തെയും തുടര്‍ന്നാണ്‌ സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്‌.

വി. വംലുന്മാങ്ങിന്റെ നേതൃത്വത്തില്‍ ഗ്രാമവികസന മന്ത്രാലയം ജോയിന്റ്‌ ഡയറക്ടര്‍ സിദില്‍ ശശി, കൃഷി മന്ത്രാലയം ഡയറക്ടര്‍ ഡോ.കെ. മനോഹരന്‍, ധനമന്ത്രാലയം അസി. ഡയറക്ടര്‍ വി. ശ്രീകാന്ത്‌ എന്നിവരുള്‍പ്പെട്ട സംഘം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പര്യടനം നടത്തും. കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറി ജി. ബാലസുബ്രഹ്മണ്യം, റോഡ്‌ ട്രാന്‍സ്പോര്‍ട്ട്‌ ആന്റ്‌ ഹൈവേസ്‌ മേഖല ഓഫീസര്‍ ആര്‍. ഇളവരശന്‍, പ്ലാനിങ്‌ കമ്മീഷന്‍ സീനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍ എ. മുരളീധരന്‍ എന്നിവരടങ്ങിയ സംഘത്തിനാണ്‌ എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ ജില്ലകളുടെ ചുമതല.

ഇന്ന്‌ രാവിലെ എട്ടിന്‌ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കുന്ന അവലോകനയോഗത്തില്‍ റവന്യൂ വകുപ്പ്‌ മന്ത്രി അടൂര്‍ പ്രകാശ്‌ അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ്‌ സെക്രട്ടറി, ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍, ജല അതോറിറ്റി മാനേജിങ്‌ ഡയറക്ടര്‍, കൃഷി വകുപ്പ്‌ ഡയറക്ടര്‍, ജലസേചന വകുപ്പ്‌ ചീഫ്‌ എഞ്ചിനീയര്‍, മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ്‌ ഡയറക്ടര്‍, പൊതുമരാമത്ത്‌ വകുപ്പ്‌ ചീഫ്‌ എഞ്ചിനീയര്‍ എന്നിവരടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

പര്യടനം പൂര്‍ത്തിയാക്കി രണ്ട്‌ സംഘങ്ങളും 22ന്‌ വൈകിട്ട്‌ തിരുവനന്തപുരത്തെത്തും. 23ന്‌ രാവിലെ 8.30ന്‌ മാസ്കോട്ട്‌ ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ സംഘവുമായി ചര്‍ച്ച നടത്തും. മന്ത്രിമാരായ അടൂര്‍ പ്രകാശ്‌, പി.ജെ. ജോസഫ്‌, കെ.പി. മോഹനന്‍, ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ ഭൂഷണ്‍, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍, ജലവിഭവ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി, ധനവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി, പൊതുമരാമത്ത്‌ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലാന്‍ഡ്‌ ആന്റ്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ ഡയറക്ടര്‍ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുക്കും.

എറണാകുളം ജില്ലയില്‍ തിരുമാറാടിയിലും കാക്കൂരിലും വിളനാശമുണ്ടായ മേഖലകള്‍ കേന്ദ്രസംഘം ഇന്ന്‌ സന്ദര്‍ശിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.