Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പുനലൂര്‍ പട്ടണത്തിന്‌ തലവേദനയായി പുതിയ ട്രാഫിക്‌ പരിഷ്കരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2013, 09:51 pm IST
inKollam

പുനലൂര്‍: ഗതാഗതക്കുരുക്കില്‍ പുനലൂര്‍ പട്ടണം നട്ടം തിരിയുന്നു. പത്തനാപുരം താലൂക്ക്‌ ആസ്ഥാനമായ പുനലൂരില്‍ മാത്രം സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ക്ക്‌ ഇനിയും കഴിഞ്ഞിട്ടില്ല.

ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയ ട്രാഫിക്‌ പരിഷ്കരണവും താറുമാറായിരിക്കുന്നു. ഇതുമൂലം നഗരത്തിലെ ഗതാഗതക്കുരുക്കും വര്‍ദ്ധിച്ചിരിക്കുകയാണ്‌. ഇതിനിടെയാണ്‌ കഴിഞ്ഞ ദിവസം പുനലൂര്‍ നഗരത്തില്‍ പുതുതായി ട്രാഫിക്‌ പരിഷ്കരണം ഏര്‍പ്പെടുത്തിയത്‌. താലൂക്ക്‌ ആശുപത്രിക്ക്‌ മുന്നിലൂടെയുള്ള കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും വലിയ വാഹനങ്ങള്‍ നിലവിലുള്ള റോഡിലൂടെതന്നെ അയയ്‌ക്കുകയുമാണ്‌ ചെയ്യുന്നത്‌.ഇത്‌ ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നുമുണ്ട്‌. നഗരത്തില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ ഗതാഗതക്കുരുക്ക്‌ ദൃശ്യമായിരുന്നു.

താലൂക്ക്‌ ആശുപത്രി ജംഗ്ഷനില്‍ ഇന്നലെ ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടിമാത്രം രണ്ട്‌ പോലീസുകാരെയാണ്‌ പ്രത്യേകമായി നിയമിച്ചിരിക്കുന്നത്‌. താലൂക്ക്‌ ആശുപത്രി ബസ്‌ സ്റ്റോപ്പ്‌ നിലവിലുണ്ടായിരുന്ന ഭാഗത്തുനിന്നും അല്‍പ്പം കൂടി മുന്നോട്ടു മാറ്റിയതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതുകൂടാതെ ബസ്‌ കാത്ത്‌ നില്‍ക്കുന്നവരെക്കൂടി പുതിയ സ്റ്റോപ്പിലേക്ക്‌ പറഞ്ഞയക്കേണ്ട ഗതികേടും ഡ്യൂട്ടിയ്‌ക്ക്‌ നില്‍ക്കുന്ന പോലീസുകാരെയും വലയ്‌ക്കുന്നു.

ഇതുകൂടാതെ പുതിയ ബസ്സ്‌ സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്ന ഭാഗത്ത്‌ റോഡിന്‌ വീതി കുറവായതിനാല്‍ ട്രാഫിക്‌ ബ്ലോക്കും പതിവ്‌ കാഴ്ചയായി മാറിയിരിക്കുകയാണ്‌. ട്രാഫിക്‌ പരിഷ്കരണത്തിന്റെ പേരില്‍ കുറച്ച്‌ പോലീസുകാര്‍ക്ക്‌ തലവേദനയുണ്ടാക്കുന്ന പണികൊടുത്തതല്ലാതെ പറയത്തക്ക യാതൊരു പുരോഗതിയും പുതിയ പരിഷ്കരണത്തിലൂടെ ഉണ്ടായിട്ടില്ല. മാത്രമല്ല പുതിയ പരിഷ്കരണത്തിലൂടെ അഞ്ചല്‍ റോഡിലേക്ക്‌ പോകേണ്ട ചെറിയ വാഹനക്കാര്‍ക്ക്‌ കച്ചേരി റോഡ്‌ വഴി കടന്നുപോകുന്നതിലൂടെ കോടതിയും,മുനിസിപ്പല്‍ ഓഫീസും,താലൂക്കാശുപത്രിയുമൊക്കെ കണ്‍കുളിര്‍ക്കെ കണ്ടിട്ട്‌ പോകാമെന്നല്ലാതെ അരക്കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കുന്നതുകൊണ്ട്‌ ഇവര്‍ക്കും പറയത്തക്ക നേട്ടമൊന്നുമില്ല.

നിരവധി തവണ ഗതാഗത പരിഷ്കരണം നടത്തിയിട്ടുണ്ടെങ്കിലും യാതൊരു ഫലവുമുണ്ടാകാത്ത നഗരമായി മാറിയിരിക്കുകയാണ്‌ പുനലൂര്‍. ഇതിനെതുടര്‍ന്നാണ്‌ പുതിയ ട്രാഫിക്‌ നടപടികള്‍ സ്വീകരിച്ചത്‌. വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും അറുതിവരുത്താന്‍ വരും ദിവസങ്ങളില്‍ പുതിയ പരിഷ്കരണങ്ങള്‍ ഉണ്ടാകുമെന്ന പ്രഖ്യാപനങ്ങളും അധികൃതര്‍ നല്‍കുന്നുണ്ട്‌. വീതികുറഞ്ഞ കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിടുമ്പോള്‍ ഇവിടെയും ഗതാഗത സ്തംഭനമുണ്ടാകുന്നുണ്ടെന്ന്‌ വ്യക്തമായിക്കഴിഞ്ഞു.

ഗതാഗത സ്തംഭനത്തില്‍ വീര്‍പ്പ്‌ മുട്ടുന്ന പുനലൂരിന്‌ പുതിയ ഗതാഗത പരിഷ്കരണം വലിയ തലവേദനയായി മാറിയിരിക്കുകയാണ്‌. ഫലപ്രദമായ മാര്‍ക്ഷങ്ങള്‍ അവലംബിച്ചതിനുശേഷം ഗതാഗത പരിഷ്ക്കരണം നടപ്പാക്കിയാല്‍ മാത്രമേ ഇത്‌ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുകയുള്ളൂ.

വര്‍ഷങ്ങളായി നഗരത്തില്‍ ഗതാഗതസ്തംഭനം തുടരുമ്പോള്‍ ശാസ്ത്രീയമായ രീതിയില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ കഴിയുന്നില്ല. ഇതേറെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്‌. ഗതാഗത തടസങ്ങള്‍ മൂലം അപകടങ്ങളും നഗരത്തില്‍ കൂടുതലാണ്‌. ദിവസേന നഗരത്തില്‍ നാലും അഞ്ചും വാഹനാപകടങ്ങള്‍ വരെ ഉണ്ടാകാറുണ്ട്‌.

രാവിലെയും വൈകുന്നേരങ്ങളിലും പോസ്റ്റ്‌ ആഫീസ്‌ ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ വിന്യസിക്കണം. ഗതാഗത പരിഷ്കരണം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ്‌ ആവശ്യം ഉയരുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.