എരുമേലി: ഖരമാലിന്യ നിക്ഷേപം മൂലം പൊറുതിമുട്ടിയ എരുമേലി ടൗണിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് വിടനല്‍ിക. ഇനി ഇവിടെ നിന്നും പുഷ്പങ്ങളുടെ സുഗന്ധം വിരിയുന്ന ഉദ്യാനമായി മാറും. എരുമേലി റാന്നി സംസ്ഥാന പാതയില്‍ ടൗണില്‍ തന്നെയാണ് സംഭവം. ചുറ്റുപാടുമുള്ള കടകളിലെ മാലിന്യങ്ങള്‍ വ്യാപകമായി നിക്ഷേപിച്ചിരുന്ന ഇവിടെ വ്യാപാരികള്‍ക്കെന്നപോലെ യാത്രക്കാര്‍ക്കും കടുത്ത ദുരിതമായിരുന്നു. മാലിന്യം മൂലമുണ്ടാകുന്ന ദുര്‍ഗന്ധത്താല്‍ വിഷമിച്ച കച്ചവടക്കാര്‍ തന്നെയാണ് മാലിന്യ നി7പേ കേന്ദ്രം വൃത്തിയാക്കി പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. പൂന്തോട്ടം സുഗന്ധം പരത്തുക വഴി മാലിന്യ നിക്ഷേപത്തിന് നിയന്ത്രണം വരുമെന്നും വ്യാപരി വ്യവസായി എരുമേലി യൂണീറ്റ് പ്രസിഡന്റ് മുജീബ് റഹ്്മാന്‍ പറഞ്ഞു.
















