ചങ്ങനാശേരി: കുറിച്ചിയില്‍ പിണറായി പക്ഷവും വി.എസ്.പക്ഷവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഭരണം അവതാളത്തിലായി. വി.എസ്.പക്ഷക്കാരിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ സോമനെതിരെയാണ് പന്ത്രണ്ടംഗ പിണറായി പക്ഷക്കാരുടെ ആക്രമണം നടത്തുന്നത് പ്രസിഡന്റു സ്ഥാനത്തുനിന്നും ഷൈലജ സോമന് മാറി നില്‍ക്കണമെന്നുള്ളതാണ് ഔദ്യോഗിക പക്ഷം ആവശ്യപ്പെടുന്നത്. വിഭാഗീയത രൂ7മായതോടെ മഹിളാ അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്രെ പ്രവര്‍ത്തനവും മന്ദഗതിയിലായിരിക്കുകയാണ്. പഞ്ചായത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടക്കാതായിട്ടു മാസങ്ങളായി. പഞ്ചായത്തു യോഗങ്ങളിലും പരസ്യമാ.യി പഞ്ചായത്ത് പ്രസിഡന്റിനെ എതിര്‍ക്കുന്ന സമീപനം തുടരാന്‍ ഔദ്യോഗിക പക്ഷം തീരുമാനമെടുത്തതായാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: