Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശതാബ്ദി നിറവിലും തുള്ളല്‍ത്താളം പിഴക്കാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 03:18 pm IST
inVaradyam

വയസ്സ്‌ നൂറായി. ആ ഹൃദയതാളത്തിനു തെല്ലും പിഴവില്ല. കാല്‍ച്ചുവടുകള്‍ക്ക്‌ താളം തെറ്റുകയുമില്ല. കാരണം ശങ്കരമാരാര്‍ എട്ട്‌ പതിറ്റാണ്ടിലേറെ ഓട്ടന്‍തുള്ളല്‍ കലാസപര്യയാക്കി ജീവിതം നയിച്ചയാളാണ്‌.

കണ്ണൂര്‍ എടക്കാട്ടെ പി.എസ്‌. മാരാര്‍ ഇപ്പോള്‍ ശതാഭിഷേക നിറവില്‍. ഓട്ടന്‍ തുള്ളലിന്റെ തലതൊട്ടപ്പന്‍ കുഞ്ചന്‍ നമ്പ്യാര്‍ വള്ളുവനാട്ടിലെ ഒറ്റപ്പാലത്തിനടുത്ത ലക്കിടിയിലാണ്‌ ജനിച്ചത്‌. നമ്പ്യാര്‍ തുള്ളല്‍ ആവിഷ്കരിച്ചതും അരങ്ങേറിയതും മറ്റൊരു ദേശമായ ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍പ്പെട്ട കുട്ടനാട്ടിലെ അമ്പലപ്പുഴയിലും. പക്ഷേ പൊതുവേ തെയ്യത്തിന്റെ നാാ‍യ വടക്കേ മലബാറിലെ ഈ കണ്ണൂര്‍ എടക്കാട്ടുകാരന്‍ മാരാര്‍ക്ക്‌ തുള്ളല്‍ ഹൃദയതാളമാണ്‌, അതൊരു വിസ്മയവുമാണ്‌.

ഓട്ടന്‍ തുളളല്‍ രംഗത്ത്‌ സ്വയം സമര്‍പ്പിതനായി മൂന്നു നാലു വര്‍ഷം മുമ്പുവരെ നിറഞ്ഞുനിന്ന ഇദ്ദേഹം ഈ രംഗത്ത്‌ നല്‍കിയ സംഭാവനകള്‍ കേരളത്തിലെ പ്രത്യേകിച്ച്‌ വടക്കേ മലബാറിലെ കലാ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാന്‍ ആവാത്തതാണ്‌. കലാചാര്യ, കലാരത്നം,വാദിത്രരത്നം എന്നീ പ്രശസ്ത പുരസ്ക്കാരങ്ങളടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുളള പി.എസ്‌.മാരാര്‍ മൃദംഗത്തിലും പാട്ടിലും ഒരേ സമയം വരുത്തിയ പരിഷ്ക്കാരങ്ങള്‍ ഓട്ടന്‍ തുളളല്‍ ചരിത്രത്തില്‍ കുറിക്കപ്പെട്ടിട്ടുണ്ട്‌.

1913 ജനുവരി 21ന്‌ കൊട്ടില വീട്ടില്‍ ശങ്കരമാരാരുടെയും പൊങ്ങിലാട്ട്‌ പാര്‍വ്വതി അമ്മയുടെയും മകനായി പയ്യന്നൂരില്‍ ജനിച്ച മാരാര്‍ക്ക്‌ ഇടയ്‌ക്കയും, ചെണ്ടയും പാണിമാര്‍ഗ്ഗവും ഓടക്കുഴലും കഥകളി സംഗീതവും, സോപാനസംഗീതവും ശാസ്ത്രീയസംഗീതവും കൈയ്യടക്കമായി. എന്നാല്‍, അതില്‍ ഒതുങ്ങിക്കൂടാതെ താളത്തിന്റെയും സംഗീതത്തിന്റെയും സമന്വയ വേദിയായ ഓട്ടന്‍തുള്ളലിനെ ജീവിത സപര്യയാക്കി മാറ്റുകയും ഈ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്യുകയായിരുന്നു മാരാര്‍. തേമനം വീട്ടില്‍ ശങ്കരമാരാരുടെ ശിക്ഷണത്തില്‍ ഓട്ടന്‍ തുളളലിന്റെ ബാല പാഠങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ സ്വയത്തമാക്കിയ ഇദ്ദേഹം തുടര്‍ന്നിങ്ങോട്ട്‌ കേരളത്തിനകത്തും പുറത്തും മലബാറില്‍ പ്രത്യേകിച്ചും നിരവധി വേദികളില്‍ നിറഞ്ഞാടുകയും ഓട്ടന്‍ തുളളല്‍ രംഗത്തെ കുലപതിയായി മാറുകയുമായിരുന്നു.

ഓട്ടന്‍തുള്ളല്‍ രംഗത്ത്‌ നിറഞ്ഞു നില്‍ക്കുന്ന പി.എസിന്റെ ജീവിതം വടക്കേ മലബാറിലെ കലാചരിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവില്ല. സമാനതകളില്ലാത്ത ഈ കലാകാരനെ തേടി കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ്‌ ,1985ല്‍ നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ പുരസ്ക്കാരം, 1989ല്‍ അഖില കേരള മാരാര്‍ സഭയുടെ കലാചാര്യ പുരസ്ക്കാരം, 2007ല്‍ സരസ്വതി വിദ്യാലയയുടെ സരസ്വതി സംഗീത പുരസ്ക്കാരം, കോട്ടയം കോവിലകം വക കലാരത്നം, 2008ല്‍ കണ്ണൂര്‍ കുഞ്ഞിക്കണ്ണന്‍ ജ്വല്ലറി ഏര്‍പ്പെടുത്തിയ മയില്‍പ്പീലി പുരസ്ക്കാരം, 2009ല്‍ കേരള സംഗീത-നാടക അക്കാദമിയുടെ ഗുരുപൂജഅവാര്‍ഡ്‌, 2011ല്‍ മാരാര്‍ ക്ഷേമസഭയുടെ വാദിത്രരത്നം,പയ്യന്നൂര്‍ പഞ്ചവാദ്യ സംഘത്തിന്റെ സ്വര്‍ണ്ണപ്പതകം,നാദ ബ്രഹ്മം കലാക്ഷേത്ര പുരസ്ക്കാരം, റുശ്ശേരി കലാ സാഹിത്യ വേദി പുരസ്ക്കാരം, ഡല്‍ഹി പൂര മഹോത്സവ അവാര്‍ഡ്‌, സായൂജ്യം കലാ സാഹിത്യ വേദി പുരസ്ക്കാരം, തുഞ്ചത്താചാര്യ പുരസ്ക്കാരം, ക്ഷേത്ര സംസ്കൃതി പുരസ്ക്കാരം തുടങ്ങിയവ എത്തിയിട്ടുണ്ട്‌.

പഠിച്ചതു പരിശീലിക്കുക മാത്രമല്ല, അടുത്ത തലമുറക്കും നാടിനും കൈമാറ്റം ചെയ്യുമ്പോഴാണ്‌ അഭ്യസിച്ചത്‌ അര്‍ത്ഥവത്താകൂ. അങ്ങനെയാണ്‌ ഗുരുക്കളും ശിഷ്യന്മാരും പിറക്കുന്നത്‌. മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമായി എണ്ണിയാല്‍ തീരാത്ത ശിഷ്യഗണങ്ങളാണ്‌ ഇദ്ദേഹത്തിനിപ്പോഴുളളത്‌. കൃഷ്ണമണി പയ്യന്നൂര്‍, രാധ,ശിവദാസ്‌ മാരാര്‍, മണികണ്ഠന്‍, ഗുരു ബാലകൃഷ്ണ മാരാര്‍ ദില്ലി, എടക്കാട്‌ രാധാകൃഷ്ണ മാരാര്‍, വസന്ത, അഖിലാണ്ഡന്‍ എന്നിവരാണ്‌ മക്കള്‍.

പി.എസ്‌.മാരാരുടെ നൂറാം പിറന്നാള്‍ കഴിഞ്ഞ ജനുവരി 26ന്‌ ആരാധകരും ശിഷ്യരും നാട്ടുകാരും ചേര്‍ന്ന്‌ ആഘോഷിച്ചു.ഇദ്ദേഹത്തിന്റെ കലാരംഗത്തെ സംഭാവനകളെ അടിസ്ഥാനമാക്കി ഒരു ഡോക്യുമെന്ററിയും പുറത്തിറക്കിയിട്ടുണ്ട്‌. ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ട ഈ കലാചാര്യനെ ശാരീരിക പ്രശ്നങ്ങള്‍ അലട്ടുന്നുണ്‌. ഭാര്യ ശാരദ മാരസ്യരോടും മകന്‍ ഓട്ടം തുളളല്‍ കലാകാരനായ എടക്കാട്‌ രാധാകൃഷ്ണ മാരാരോടുമൊപ്പം കണ്ണൂര്‍ ജില്ലയിലെ എടക്കാട്‌ പ്രശസ്തമായ ഊര്‍പ്പഴശ്ശി കാവിനു സമീപം തറവാട്ടു വീട്ടിലാണിപ്പോള്‍.

കലാകാരനെന്ന നിലയില്‍ സര്‍ക്കാരുകളുടെ ആനുകൂല്യങ്ങളൊന്നും ഇദ്ദേഹത്തിനു കിട്ടുന്നില്ല. കേന്ദ്ര സര്‍ക്കാറിന്റെ വക 2000 രൂപയുടെ ഫെലോഷിപ്പ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ വരെ ലഭിച്ചിരുന്നു, ഇപ്പോള്‍ അതുമില്ല.

ഗണേഷ്‌ മോഹന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.