Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്‌ നാളെ കാല്‍നൂറ്റാണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 09:15 pm IST
inKollam

കൊല്ലം: റെയില്‍വേക്ക്‌ മാത്രം കാണാന്‍ സാധിച്ച ടൊര്‍ണാഡോ അപഹരിച്ച മനുഷ്യജീവനുകളുടെ ഓര്‍മ്മദിനം നാളെ.

ദേശീയതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഏറ്റവം വലിയ ട്രെയിന്‍ അപകടമായ പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്‌ എട്ടിന്‌ കാല്‍നൂറ്റാണ്ട്‌ പൂര്‍ത്തിയാവുന്നു. 105 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടം നടന്നത്‌ 1988 ജൂലൈ എട്ടിനാണ്‌.

ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മയിലാണ്‌ പെരുമണ്‍ നിവാസികള്‍. ഐലന്റ്‌ എക്സ്പ്രസിന്റെ അഞ്ച്‌ ബോഗികളാണ്‌ അഷ്ടമുടി കായലിലേക്ക്‌ വീണത്‌.

അപകടം നടക്കുന്ന അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ്‌ ദുരന്തത്തിന്‌ കാരണമെന്നായിരുന്നു പഠന റിപ്പോര്‍ട്ട്‌. റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍, റിട്ട. എയര്‍മാര്‍ഷല്‍ സി എസ്‌ നായ്‌ക്ക്‌ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട്‌ അന്വേഷണ കമ്മീഷനെയാണ്‌ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്‌. രണ്ട്‌ കമ്മീഷനുകളുടെയും റിപ്പോര്‍ട്ടില്‍ ദുരന്തകാരണം ചുഴലിക്കാറ്റാണെന്നായിരുന്നു. എന്നാല്‍ ചുഴലിക്കാറ്റല്ല, ചെറിയ രീതിയിലുള്ള കാറ്റ്‌ പോലും ദുരന്തസമയത്ത്‌ ഇവിടെയുണ്ടായിരുന്നില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. കാറ്റിനെ പഴിചാരി റെയില്‍വെ അധികൃതര്‍ ഉത്തരവാദിത്വത്തില്‍ നിന്ന്‌ രക്ഷപ്പെടുമ്പോഴും അപകട കാരണം ഇന്നും അജ്ഞാതമായി തുടരുകയാണ്‌. ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ പോലും വെക്കേണ്ട എന്ന കീഴ്‌വഴ്‌ക്കം ഇത്‌ തങ്ങളില്‍ തന്നെ ഒതുക്കിതീര്‍ക്കാന്‍ റെയില്‍വെക്ക്‌ സഹായകമായി.

ദുരന്തത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഇതുവരെയും ഫലം കണ്ടിട്ടില്ല. മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന പരാതി ഇന്നും നിലനില്‍ക്കുന്നു. 105 പേരാണ്‌ ദുരന്തത്തില്‍ മരണപ്പെട്ടതെന്നിരിക്കെ ഇതില്‍ മുപ്പതോളം പേര്‍ക്ക്‌ ഇനിയും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. ഇത്‌ സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച നിലയിലാണ്‌. മരിച്ചവരുടെ കുടുംബങ്ങള്‍ പരാതിയുയര്‍ത്തുമ്പോള്‍ ഗുരുതരമായി പരുക്കേറ്റ്‌ ജീവിത മാര്‍ഗം നഷ്ടപ്പെട്ട ഒട്ടേറെ പേര്‍ ദുരന്തത്തിന്റെ ബാക്കിപത്രമാണ്‌. ജീവിക്കുന്ന രക്തസാക്ഷികളാണ്‌ ഇവര്‍. മുന്നൂറോളം പേര്‍ക്ക്‌ പെരുമണ്‍ ദുരന്തത്തില്‍ പരുക്കേറ്റുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഇവര്‍ക്കുള്ള ആശ്വാസനടപടികളും എങ്ങുമെത്തിയിട്ടില്ല.

ദുരന്തത്തില്‍പെട്ട ഏഴു പേരുടെ ജീവന്‍ രക്ഷിച്ച കൊടുവിള സ്വദേശിയായ വിജയന്‌ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ജോലി ഇനിയും ലഭ്യമായിട്ടില്ല. 1988ല്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തിയ അന്നത്തെ കേന്ദ്ര റെയില്‍വെ സഹമന്ത്രി മാധവറാവു സിന്ധ്യയാണ്‌ വിജയന്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്തത്‌. അന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികവും വിജയന്‌ ലഭിച്ചില്ല. സ്വന്തമായി വീടു പോലും ഇല്ലാതെ ഇയാള്‍ രോഗബാധിതനായി ഇപ്പോള്‍ നരകതുല്യമായ ജീവിതം നയിക്കുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ വെറും 5,000 രൂപ മാത്രമാണ്‌ അന്ന്‌ വിജയന്‌ ലഭിച്ചത്‌. അവസാനത്തെ മൃതദേഹം എടുക്കുന്നതിനിടയില്‍ ട്രെയിനിന്റെ ഒരു കമ്പാര്‍ട്ട്‌ മെന്റില്‍ തലയടിച്ച്‌ അബോധാവസ്ഥയിലായ വിജയന്‌ ആഴ്ചകളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നിരുന്നു.

ദുരന്തദിനത്തില്‍ കോരിച്ചൊരിയുന്ന മഴയില്‍ പതിവിലും നേരത്തെയാണ്‌ ഐലന്റ്‌ എക്സ്പ്രസ്‌ എത്തിയിരുന്നത്‌. സംഭവ ദിവസം രാവിലെ തന്നെ പെരുമണ്‍ പാലത്തിന്‌ സമീപം വളവുകളില്‍ ട്രെയിന്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാളം തെറ്റാതിരിക്കാനായുള്ള പണികള്‍ നടന്നിരുന്നു. ജാക്കി വെച്ച്‌ പാളം ഉയര്‍ത്തിയ ശേഷം മെറ്റല്‍ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്‌. ഈ സമയം ട്രെയിനുകള്‍ വന്നാല്‍ ജീവനക്കാരന്‍ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച്‌ എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററില്‍ താഴെയായി കുറയ്‌ക്കുകയും ചെയ്യണമെന്നാണ്‌ നിയമം. എന്നാല്‍ അപകടസമയം ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അടുത്ത കടയില്‍ പോയിരുന്നതായാണ്‌ അറിയുന്നത്‌. ഐലന്റ്‌ എക്സ്പ്രസ്‌ 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു. ട്രെയിനിലെ ഓട്ടോമാറ്റിക്‌ സ്പീഡ്‌ മീറ്ററില്‍ ഇത്‌ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങള്‍ അന്നത്തെ തടി സ്ലീപ്പറില്‍ ഉണ്ടായിരുന്നു. ഇത്‌ അന്നത്തെ റെയില്‍വെ മന്ത്രിയായിരുന്ന മാധവറാവു സിന്ധ്യക്ക്‌ ബോധ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ എം.എ.ബേബിയുടെ ഭാര്യയും ഉള്‍പ്പെടുന്നു.

ദുരന്ത സ്ഥലത്ത്‌ നവീനമായ രീതിയില്‍ സ്മാരക മണ്ഡപം സ്ഥാപിക്കണമെന്ന്‌ വിവിധ കോണുകളില്‍ നിന്ന്‌ ആവശ്യം ഉയര്‍ന്നിട്ടും ഇത്‌ മുഖവിലക്കെടുക്കാന്‍ മാറിവരുന്ന സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. പെരുമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 1990ല്‍ നിര്‍മിച്ച പെരുമണ്‍ ദുരന്ത റിലീഫ്‌ കേന്ദ്രം 23 വര്‍ഷമായിട്ടും അടഞ്ഞുകിടക്കുകയാണ്‌.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.