Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആദിവാസികള്‍ക്കായി കുഫോസ്‌ അലങ്കാര മത്സ്യകൃഷി പരിശീലന കേന്ദ്രം തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 08:59 pm IST
in Ernakulam

കൊച്ചി: ആദിവാസികള്‍ പൊതു സമൂഹത്തിന്റെ ഭാഗമാണെന്നും കേരള ഫിഷറീസ്‌ സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്‌) നടപ്പിലാക്കുന്ന അലങ്കാര മത്സ്യ കൃഷി പദ്ധതി അവരെ സ്വയം പര്യപ്തരാകാന്‍ സഹായിക്കുമെന്നും വൈസ്‌ ചാന്‍സലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ്‌. നബാര്‍ഡിന്റെ ധനസഹായത്തോടെ സംസ്ഥാന വനംവകുപ്പിന്റെയും വനസംരക്ഷണ സമിതിയുടെയും സഹകരണത്തോടെ ചാലക്കുടിപ്പുഴയ്‌ക്ക്‌ സമീപത്തെ പൊകലപ്പാറ ആദിവാസി കോളനിയില്‍ ആരംഭിച്ച അലങ്കാര മത്സ്യകൃഷി യൂണിറ്റിന്റെയും പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഏറെ കച്ചവട സാധ്യതയുള്ളതും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഫലം ലഭിക്കുന്നതുമായ അലങ്കാര മത്സ്യകൃഷി ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാകും. വിദേശത്ത്‌ മികച്ച വിപണിമൂല്യമുള്ള അപൂര്‍വ്വയിനം മത്സ്യയിനങ്ങളടങ്ങിയ ചാലക്കുടി പുഴയുടെ തീരം ഇതിന്‌ ഏറെ അനുയോജ്യമാണ്‌. മത്സ്യപ്രജനനപരിശീലനത്തിലും വിപണി കണ്ടെത്തുന്നതിലും കുഫോസ്‌ ഇവരെ സഹായിക്കുമെന്നും വി.സി. അഭിപ്രായപ്പെട്ടു.

ബി.ഡി. ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. ആദിവാസികള്‍ക്കുള്ള പദ്ധതിയില്‍ ഇടത്തട്ടുകാരുടെ ചൂഷണം തടയുമെന്ന്‌ അദ്ദേഹം പറഞ്ഞു. ദേശീയ ഫിഷറീസ്‌ വികസന ബോര്‍ഡ്‌ (എന്‍എഫ്ഡിബി.) എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഡോ. മധുമിത മുഖര്‍ജി മുഖ്യാതിഥിയായിരുന്നു. ബംഗാളില്‍ ആദിവാസികള്‍ക്കിടയില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടതാണ്‌ അലങ്കാര മത്സ്യകൃഷിയെന്ന്‌ അവര്‍ പറഞ്ഞു. നൂറ്റമ്പതോളം ആദിവാസി യുവതീയുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

അട്ടപ്പാടി വികസന പദ്ധതി സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എന്‍.സി. ഇന്ദുചൂഢന്‍, നബാര്‍ഡ്‌ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ പി.ടി. ഉഷ, ആതിരപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ മുരളി ചക്കന്തറ, ലീഡ്‌ ബാങ്ക്‌ തൃശൂര്‍ ജില്ല മാനേജര്‍ അന്നമ്മ സൈമണ്‍, വാഴച്ചാല്‍ റെയ്ഞ്ച്‌ ഓഫീസര്‍ വീണാദേവി, പൊകലപ്പാറ വനസംരക്ഷണ സമിതി പ്രസിഡണ്ട്‌. കാഞ്ചന, പൊകലപ്പാറ ആദിവാസി കോളനി മൂപ്പന്‍ സുബ്രമണ്യന്‍, സന്തോഷ്‌ ബേബി, ഡോ. പി. കേശവനാഥ്‌, എന്നിവര്‍ പ്രസംഗിച്ചു. വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍ അബ്ദുല്‍ നാസര്‍ കുഞ്ഞ്‌ സ്വാഗതവും പദ്ധതിയുടെ മുഖ്യഗവേഷകനും കുഫോസ്‌ അസിസ്റ്റന്റ്‌ പ്രൊഫസറുമായ ഡോ. കെ. ദിനേശ്‌ നന്ദിയും പറഞ്ഞു.

കേരളത്തിലാദ്യമായാണ്‌ ആദിവാസികളെ സംരംഭകരായി പരിഗണിച്ച്‌ അലങ്കാര മത്സ്യകൃഷി നടത്തുന്നത്‌. അനുയോജ്യമായ മത്സ്യങ്ങളെ മാത്രം കൃഷി ചെയ്യുകയും വിപണനം നടത്തുകയും ചെയ്യുന്നത്‌ വഴി വനമേഖലയില്‍ വലിയ തോതില്‍ നടക്കുന്ന അനധികൃത മത്സ്യവേട്ടയെ തടയിടാനും പ്രകൃതിപരമായ ജൈവമത്സ്യസമ്പത്ത്‌ സംരക്ഷിക്കാനും ഈ പദ്ധതി കൊണ്ട്‌ സാധിക്കും. മറ്റ്‌ ജില്ലകളില്‍ നിന്നുള്ള ആദിവാസി ഗോത്രവര്‍ഗക്കാരെയും പിന്നീടുള്ള ഘട്ടങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുപ്പിക്കും.

മലയോര ജലാശയങ്ങളില്‍ നിന്നുള്ള മത്സ്യബന്ധനത്തിന്‌ നിയമാനുസൃതമായി അധികാരമുള്ള ആദിവാസി ജനവിഭാഗത്തില്‍പെട്ടവര്‍ക്ക്‌ സുരക്ഷിതമായ തൊഴില്‍മേഖല സൃഷ്ടിക്കുന്നതാണ്‌ പദ്ധതി. ഗോള്‍ഡ്‌ ഫിഷ്‌, എയ്ഞ്ചല്‍, ഗപ്പി, മോളി, സോര്‍ഡ്‌ ടെയ്‌ല്‌, ടെട്രസ്‌, ഡിസ്കസ്‌, ഓസ്കര്‍ തുടങ്ങിയ മറുനാടന്‍ അലങ്കാര മത്സ്യങ്ങള്‍ കൂടാതെ ചാലക്കുടി നദിയില്‍ ധാരാളമായി കണ്ടുവരുന്ന വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ആവശ്യക്കാരുള്ള തനതു അലങ്കാര മത്സ്യയിനങ്ങളും ഇവിടെ പ്രജനനം നടത്തി വളര്‍ത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

fire
Kerala

മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമം; വയോധികന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

India

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്‌ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.