മുണ്ടക്കയം: യാത്രക്കാര്‍ക്ക് തണലേകി അരനൂറ്റാണ്ടിലേറെയായി മുണ്ടക്കയം ബസ്സസ്റ്റാന്റിനുള്ളില്‍ സ്ഥിതിചെയ്യുന്ന പേരാല്‍മരം വികസനത്തിന്റെ പേരില്‍ മുറിച്ചുമാറ്റാന്‍ ശ്രമിച്ച പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നിയമനടപടിസ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
വാഹനങ്ങളുടെ പാര്‍ക്കിംഗിനു ഒരുവിധത്തിലും തടസ്സമാകാത്തവിധത്തില്‍ വെയ്റ്റിങ് ഷെഡിനു സമീപം നിലനില്‍ക്കുന്ന തണല്‍മരമാണ് മുറിച്ചുമാറ്റാന്‍ ശ്രമം നടന്നത്.
മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയശേഷം ചുവടുമൂറിക്കാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാരും ടാക്‌സിക്കാരും സംഘടിച്ച് മരം മുറിക്കുന്നത് നിര്‍ത്തിക്കുകയായിരുന്നു. പരിസ്ഥിതി സംരക്ഷണവും മരംവച്ചുപിടിപ്പിക്കല്ലും അധികൃതര്‍ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ ഇവിടെ നടന്നത് അപലനിയമാണ്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം സാമൂഹികവിരുദ്ധരുടെ താവളമായി മാറിയവെയ്റ്റിംഗ് ഷെഡ് ഉപയോഗശൂന്യമാകുമ്പോള്‍ പൊള്ളുന്നവെയിലത്ത് നിരവധിയാത്രക്കാര്‍ക്ക് തണലേകുന്ന തണല്‍മരം നശിപ്പിക്കാന്‍ ശ്രമിച്ച പഞ്ചായത്ത് സെക്രട്ടറി,പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി അജിത്ത് വേണു ആവശ്യപ്പെട്ടു.
















