Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാലവര്‍ഷക്കെടുതി: അടിയന്തിര ധനസഹായമായി 5.35 കോടി രൂപ അനുവദിക്കണമെന്ന്‌ ജില്ല ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 10:00 am IST
inErnakulam

കൊച്ചി: കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെയുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന്‌ അടിയന്തിര സഹായമായി 5.35 കോടി രൂപ അനുവദിക്കണമെന്ന്‌ ജില്ല ഭരണകൂടം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇതില്‍ അഞ്ചു കോടി രൂപ റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണിക്കാണ്‌. കേടുപാടുണ്ടായ വീടുകള്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുന്നതിന്‌ 25 ലക്ഷവും മറ്റ്‌ ചെലവുകള്‍ക്കായി പത്തു ലക്ഷം രൂപയും അനുവദിക്കണമെന്ന്‌ ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ മുഖ്യമന്ത്രിയോട്‌ അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രിയും ജില്ല കളക്ടര്‍മാരുമായി ഇന്നലെ രാവിലെ നടത്തിയ വിഡീയോ കോണ്‍ഫറന്‍സിലാണ്‌ എറണാകുളം ജില്ലയിലെ നാശനഷ്ടം കളക്ടര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌.

വിവിധ താലൂക്കുകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട്‌ പ്രകാരം ഇതുവരെയുള്ള നാശനഷ്ടം 1.47 കോടി രൂപയോളം വരും. ഏഴ്‌ വീടുകള്‍ പൂര്‍ണമായും 222 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 38.4 ലക്ഷം രൂപയുടെ നഷ്ടമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്‌. 14.7 ഹെക്ടര്‍ പ്രദേശത്ത്‌ കൃഷിനാശമുണ്ടായി. 116.4 ലക്ഷം രൂപയുടെ വിളനാശമാണ്‌ കണക്കാക്കിയിരിക്കുന്നത്‌. കെഎസ്‌ഇബിയുടെ വസ്തുവകകള്‍ക്കുണ്ടായ നാശം 80,000 രൂപയാണ്‌. എട്ട്‌ കിണറുകള്‍ ഇടിഞ്ഞു താണു. മൂവാറ്റുപുഴ താലൂക്കില്‍ രണ്ടു പേരും ആലുവയില്‍ ഒരാളും മരിച്ചു.

മൂന്ന്‌ ദുരിതാശ്വാസ ക്യാമ്പുകളാണ്‌ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതെന്നുംകളക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ക്യാമ്പില്‍ കഴിയുന്ന ഓരോ കുടുംബത്തിനും സമാശ്വാസ സഹായധനമായി രണ്ടായിരം രൂപ അനുവദിച്ചിട്ടുണ്ട്‌. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പിന്‌ ഒരു ലക്ഷം രൂപയും നല്‍കി. കടല്‍ഭിത്തി നിര്‍മാണം തടസപ്പെട്ടിരിക്കുന്ന ചെല്ലാനത്ത്‌ കടലാക്രമണം പ്രതിരോധിക്കാന്‍ മണല്‍ചാക്കുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത്‌ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അടിയന്തിര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും സജ്ജമാണ്‌. കളക്ടറേറ്റിലെ ദുരന്ത നിവാരണ സെല്ലാണ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌. പ്രകൃതിക്ഷോഭത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കുമുള്ള സഹായധനം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ അടിയന്തിരമായി തീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടപ്പള്ളി – അരൂര്‍ ദേശീയപാതയിലെ ജംഗ്ഷനുകളില്‍ റോഡിലെ കുഴികള്‍ മൂലമുണ്ടായ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ ജില്ലാ ഭരണകൂടത്തിന്‌ സ്വമേധയാ സ്വീകരിക്കാവുന്നതാണ്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും 24 മണിക്കൂറും രംഗത്തുണ്ടാകണം. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും അടിയന്തിര ഇടപെടലിനുമായി സര്‍ക്കാരുമായി ഏതു സമയത്തും ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി സിറ്റി പോലീസ്‌ ചീഫ്‌ കെ.ജി. ജയിംസ്‌, റൂറല്‍ പോലീസ്‌ ചീഫ്‌ സതീഷ്‌ ബിനോ, ഡെപ്യൂട്ടി കളക്ടര്‍ പി.വി.പൗളിന്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.