Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോള്‍മഴയില്‍ മുങ്ങി താഹിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2013, 07:47 pm IST
in Football

റിയോ ഡി ജെയിനെറോ: താഹിതിയെ ഗോള്‍മഴയില്‍ മുക്കി ലോക ചാമ്പ്യന്മാരായ സ്പെയിന്‍ കോണ്‍ഫെഡറേഷന്‍ കാപ്പില്‍ കുതിപ്പ്‌ തുടര്‍ന്നു. മാരക്കാനയില്‍ നടന്ന മത്സരത്തില്‍ ലോക ഫുട്ബോളിലെ കുഞ്ഞന്മാരായ താഹിതിയെ മറുപടിയില്ലാത്ത പത്ത്‌ ഗോളുകള്‍ക്കാണ്‌ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിന്‍ പരാജയപ്പെടുത്തിയത്‌. ഇതോടെ ഗ്രൂപ്പിലെ രണ്ട്‌ മത്സരങ്ങള്‍ വിജയിച്ച്‌ ആറ്‌ പോയിന്റുമായി സ്പെയിന്‍ സെമിബെര്‍ത്ത്‌ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ നാല്‌ ഗോളുകള്‍ക്ക്‌ മുന്നിട്ടുനിന്ന സ്പെയിന്‍ രണ്ടാം പകുതിയില്‍ ആറ്‌ തവണയാണ്‌ താഹിതി വല കുലുക്കിയത്‌. മധ്യനിരയിലെ സൂപ്പര്‍താരങ്ങളായ സാവി, ഇനിയേസ്റ്റ, ഫാബ്രഗസ്‌ തുടങ്ങിയവരെ സൈഡ്‌ ബെഞ്ചിലിരുത്തിയാണ്‌ സ്പാനിഷ്‌ ടീം കളത്തിലിറങ്ങിയത്‌. സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ്‌ ഹാട്രിക്കുള്‍പ്പെടെ നാലുഗോള്‍ സ്വന്തമാക്കിയപ്പോള്‍ ഡേവിഡ്‌ വിയ്യ ഹാട്രിക്ക്‌ നേടി. ഡേവിഡ്‌ സില്‍വ രണ്ടും യുവാന്‍ മാട്ട ഒരുഗോളും കരസ്ഥമാക്കി.

തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ തഹിതി ടൂര്‍ണമെന്റില്‍ നിന്ന്‌ പുറത്തായി. ആദ്യമത്സരത്തില്‍ നൈജീരിയയോട്‌ ഒന്നിനെതിരെ ആറ്‌ ഗോളുകള്‍ക്ക്‌ താഹിതി പരാജയപ്പെട്ടിരുന്നു. രണ്ട്‌ മത്സരങ്ങളില്‍ നിന്ന്‌ 16 ഗോളുകളാണ്‌ താഹിതിക്കാര്‍ വഴങ്ങിയത്‌. അവസാന മത്സരത്തില്‍ കരുത്തരായ ഉറുഗ്വെയാണ്‌ താഹിതിയുടെ എതിരാളികള്‍. എന്നാല്‍ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിനെതിരെ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത 138-ാ‍ം റാങ്കുകാരായ താഹിതി ടീമിനെ 72,000 ഓളം വരുന്ന കാണികള്‍ എഴുന്നേറ്റ്‌ നിന്ന്‌ കയ്യടിച്ചാണ്‌ യാത്രയയച്ചത്‌.

അഞ്ചാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിന്റെ വകയായിരുന്നു സ്പെയിനിന്റെ ആദ്യ ഗോള്‍. പിന്നാലെ 33, 57, 78 മിനിറ്റുകളിലും ടോറസ്‌ താഹിയതി വലയില്‍ പന്തെത്തിച്ചു. 39-ാ‍ം മിനിറ്റിലാണ്‌ ഡേവിഡ്‌ വിയ തന്റെ ഹാട്രിക്കിന്‌ തുടക്കമിട്ടത്‌. പിന്നീട്‌ 46-ാ‍ം മിനിറ്റിലും 64-ാ‍ം മിനിറ്റിലും വിയ എതിര്‍ വല കുലുക്കി. 31, 89 മിനിറ്റുകളിലായിരുന്നു സില്‍വയുടെ ഗോളുകള്‍. മാട്ടയുടെ ഗോള്‍ പിറന്നത്‌ 66-ാ‍ം മിനിറ്റിലായിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്പെയിന്‍ നൈജീരിയയെ നേരിടും. ഈ മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ മാത്രം മതി സ്പെയിനിന്‌ സെമിയില്‍ കടക്കാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

പുതിയ വാര്‍ത്തകള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.