Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയ: സംയുക്ത പ്രസ്താവനയ്‌ക്ക്‌ ജി 8 ഉച്ചകോടിയില്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2013, 08:53 pm IST
in World

ഡബ്ലിന്‍: സിറിയന്‍ പ്രശ്നത്തില്‍ ജി-8 ഉച്ചകോടിയില്‍ സമവായത്തിന്‌ ശ്രമം. വിവിധ രാജ്യങ്ങള്‍ക്ക്‌ ഇക്കാര്യത്തിലുള്ള അഭിപ്രായഭിന്നത പരിഹരിച്ച്‌ ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സംയുക്ത പ്രസ്താവന നടത്താനാണ്‌ ജി- 8 ഉച്ചകോടി ശ്രമിക്കുന്നത്‌. അയര്‍ലന്റിലെ ഡബ്ലിനിലാണ്‌ ഉച്ചകോടി.

സിറിയയിലെ വിമതരെ അമേരിക്കയും സര്‍ക്കാരിനെ റഷ്യയും പിന്തുണയ്‌ക്കുമ്പോള്‍ ഇക്കാര്യത്തില്‍ സംയുക്ത പ്രസ്താവന വേണമെന്നാണ്‌ പൊതുവേ ഉയരുന്ന ആവശ്യവും. സമാധാനചര്‍ച്ചയില്‍ സിറിയയിലെ ഇരുവിഭാഗങ്ങള്‍ക്കും സ്വന്തം നിലയില്‍ പ്രതിനിധികളുണ്ടെങ്കില്‍ പ്രസ്താവനയില്‍ ഒപ്പിടാന്‍ തയ്യാറാണെന്ന്‌ റഷ്യ അറിയിച്ചതായും സൂചനയുണ്ട്‌.

പ്രശ്നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ സമവായ ശ്രമങ്ങള്‍ക്കും മുന്‍പന്തിയിലാണ്‌ ബ്രിട്ടന്‍. തുറന്ന ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍ തിങ്കളാഴ്ച രാത്രിയില്‍ നേതാക്കള്‍ക്കായി വിരുന്നൊരുക്കിയിരുന്നു. സിറിയന്‍ പ്രശ്നത്തോടുള്ള തങ്ങളുടെ കാഴ്‌ച്ചപ്പാട്‌ വ്യക്തമാക്കാന്‍ നേതാക്കള്‍ക്ക്‌ അവസരം നല്‍കാനായി ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു സത്ക്കാരം. പ്രശ്നത്തില്‍ ജി-8 ഉച്ചകോടിയുടെ നിലപാട്‌ വ്യക്തമാക്കുന്ന ഒരു സംയുക്ത പ്രസ്താവന ഉടനുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഷ്യയെ ഒഴിവാക്കി പ്രശ്നത്തില്‍ സംയുക്ത പ്രസ്താവന നടത്തുന്നതിനെക്കുറിച്ച്‌ ബ്രിട്ടന്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്‍ ഇപ്പോള്‍ സംയുക്ത പ്രസ്താവന നടത്തുന്നതില്‍ വിട്ടുവീഴ്‌ച്ചക്ക്‌ തയ്യാറായതായും റിപ്പോര്‍ട്ടുണ്ട്‌.

ജെയിനെവയില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചയില്‍ സിറിയന്‍ നിലപാട്‌ വ്യക്തമാക്കുന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. ആഭ്യന്തരകലാപത്തില്‍ നൂറ്‌ കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റെഡ്ക്രോസ്‌ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെയും ജി-8 ഉച്ചകോടി പിന്തുണയ്‌ക്കും. എന്നാല്‍ സിറിയയില്‍ അധികാരകൈമാറ്റത്തെക്കുറിച്ച്‌ ഉച്ചകോടിക്ക്‌ വ്യക്തമായ കാഴ്‌ച്ചപ്പാടില്ല. വിമതരെ സഹായിക്കുമെന്ന്‌ അമേരിക്ക കഴിഞ്ഞയാഴ്‌ച്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബാഷര്‍ അലി സര്‍ക്കാരിന്‌ മതിയായ ആയുധങ്ങള്‍ നല്‍കി സഹായിക്കുമെന്ന നിലപാടാണ്‌ റഷ്യ സ്വീകരിച്ചിരിക്കുന്നത്‌. ഇതിനിടെ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി 300ദശലക്ഷം ഡോളറിന്റെ സഹായം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഇരുരാജ്യങ്ങളും രണ്ടുതട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിനും തിങ്കളാഴ്‌ച്ച പ്രത്യേകം ചര്‍ച്ച നടത്തി.

സ്വന്തം നിലപാടുകളില്‍ ഇരുരാജ്യങ്ങളും ഉറച്ച്‌ നിന്നെങ്കിലും ഒടുവില്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനായി പൊതുവായ തീരുമാനത്തിനാണ്‌ ആഗ്രഹിക്കുന്നതെന്ന അഭിപ്രായത്തിലെത്തിച്ചേര്‍ന്നു.

തങ്ങളുടെ അഭിപ്രായങ്ങള്‍ ഒരുതരത്തിലും ഐക്യപ്പെടില്ലെന്നും എന്നാല്‍ അക്രമം അവസാനിക്കാനാണ്‌ ആഗ്രഹിക്കുന്നതെന്നും ഇതിനായി എല്ലാവരെയും ഒന്നിച്ച്‌ നിര്‍ത്താനാണ്‌ ശ്രമിക്കുന്നതെന്നും ഒബാമയുമായി നടത്തിയ ചര്‍ച്ചക്ക്‌ ശേഷം പുടിന്‍ പ്രതികരിച്ചു.എന്തായാലും സിറിയയില്‍തുടരുന്ന കലാപത്തിന്‌ അന്ത്യം കുറിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട്‌ പോകാനാണ്‌ ജി 8 ഉച്ചകോടി തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

India

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

Astrology

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)
India

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

പുതിയ വാര്‍ത്തകള്‍

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.