Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെക്സിക്കന്‍ തിരമാലകളെ തകര്‍ത്ത്‌ അസൂറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2013, 09:49 am IST
in Football

റിയോ ഡി ജെയിനെറോ: കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോളിന്റെ സൂപ്പര്‍ സണ്ടേയില്‍ ഇറ്റലിക്കും സ്പെയിനിനും മികച്ച വിജയം. ഗ്രൂപ്പ്‌ എയില്‍ നടന്ന മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലി മെക്സിക്കോയെയും ഗ്രൂപ്പ്‌ ബിയിലെ പോരാട്ടത്തില്‍ നിലവിലെ ലോക-യൂറോ ചാമ്പ്യന്മാരായ സ്പെയിന്‍ ഉറുഗ്വെയെയും ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ തോല്‍പ്പിച്ചത്‌.

ഗ്രൂപ്പ്‌ എയില്‍ നടന്ന വാശിയേറിയ പോരാട്ടത്തിന്റെ അവസാന മിനിറ്റില്‍ സൂപ്പര്‍താരം മരിയോ ബെലോട്ടെല്ലി നേടിയ ഗോളാണ്‌ അസൂറികള്‍ക്ക്‌ വിജയം സമ്മാനിച്ചത്‌. 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ ഇറ്റലി മെക്സിക്കോയെ മറികടന്നത്‌. തുടക്കം മുതല്‍ ആന്ദ്രെ പിര്‍ലോയും ഡാനിയേല ഡി റോസിയും മരിയോ ബലോട്ടെല്ലിയും ഉള്‍പ്പെട്ട ഇറ്റാലിയന്‍ താരനിര മെക്സിക്കന്‍ പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ടിരുന്നു. എന്നാല്‍ മത്സരത്തിലെ ആദ്യ അവസരം മെക്സിക്കോക്കാണ്‌ ലഭിച്ചത്‌. 11-ാ‍ം മിനിറ്റില്‍ ഡോസ്‌ സാന്റോസിന്റെ പാസില്‍ നിന്ന്‌ ആന്ദ്രെ ഗുര്‍ഡാഡോ പായിച്ച തകര്‍പ്പന്‍ ഷോട്ട്‌ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. എന്നാല്‍ മത്സരത്തിലേക്ക്‌ തിരിച്ചുവന്ന ഇറ്റലി തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്റെ 27-ാ‍ം മിനിറ്റില്‍ മുന്നിലെത്തി.

അസൂറികള്‍ക്ക്‌ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ്‌ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്‌. 25 വാര അകലെനിന്ന്‌ ഫ്രീക്കിക്ക്‌ വിദഗ്ധന്‍ ആന്ദ്രെ പിര്‍ലോ എടുത്ത കിക്ക്‌ മെക്സിക്കന്‍ പ്രതിരോധ മതിലിന്‌ മുകളിലൂടെ വളഞ്ഞിറങ്ങി വലയില്‍ പതിച്ചു. മെക്സിക്കന്‍ ഗോളി മുഴുനീളെ പറന്നെങ്കിലും ഗോള്‍ തടയാനായില്ല. ഗോള്‍നേട്ടത്തോടെ ഇറ്റലിക്കായുള്ള തന്റെ നൂറാം രാജ്യാന്തര മത്സരം പിര്‍ലോ അവിസ്മരണീയമാക്കി. എന്നാല്‍ ഇറ്റലിയുടെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. ഏഴു മിനിട്ട്‌ പിന്നിട്ടപ്പോള്‍ മെക്സിക്കോ ഗോള്‍ മടക്കി. ഡോസ്‌ സാന്റോസിനെ ബോക്സിനുള്ളില്‍ വച്ച്‌ ബര്‍സാഗ്ലി വീഴ്‌ത്തിയതിന്‌ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ്‌ മെക്സിക്കോ സമനില പിടിച്ചത്‌. കിക്കെടുത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജാവിയര്‍ ഹെര്‍ണാണ്ടസ്‌ ഇറ്റാലിയന്‍ ഗോളി ബഫണിനെ കബളിപ്പിച്ച്‌ ഗോള്‍വല കുലുക്കി. ആദ്യപകുതിയില്‍ ഇരു ടീമുകളും 1-1ന്‌ സമനിലയില്‍ പിരിഞ്ഞു. അധികം വൈകാതെ ലീഡ്‌ നേടാനുള്ള അവസരം ഇറ്റലിക്ക്‌ കൈവന്നെങ്കിലും പിര്‍ലോക്ക്‌ ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. ഇരു ടീമുകളും പ്രതിരോധം ശക്തമാക്കിയതോടെ ആക്രമണങ്ങളെല്ലാം പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു. മത്സരം സമനിലയിലേക്ക്‌ നീങ്ങുമെന്ന്‌ ഏറെക്കുറെ ഉറപ്പിച്ച സമയത്താണ്‌ ഇറ്റലിയന്‍ വിജയം ഉറപ്പിച്ച ഗോള്‍ പിറന്നത്‌. പന്തുമായി മുന്നേറിയ ഇമ്മാനുവല്‍ ജിയാച്ചെര്‍നി രണ്ട്‌ പ്രതിരോധക്കാര്‍ക്കിടയിലൂടെ പന്ത്‌ ബെല്ലോട്ടെല്ലിക്ക്‌ നീട്ടിനല്‍കി. പന്ത്‌ പിടിച്ചെടുത്ത ബെല്ലോട്ടെല്ലി തന്നെ വളഞ്ഞുവെച്ച മെക്സിക്കന്‍ താരങ്ങളെ കബളിപ്പിച്ച്‌ തകര്‍പ്പന്‍ വലംകാലന്‍ ഷോട്ടിലൂടെ വല കുലുക്കി. തൊട്ടുപിന്നാലെ ബെലോട്ടെല്ലിക്ക്‌ മഞ്ഞകാര്‍ഡ്‌ കിട്ടി. ഗോള്‍ നേടിയശേഷം ജേഴ്സി അഴിച്ച്‌ ആഹ്ലാദം പ്രകടിപ്പിച്ചതിനാണ്‌ ബെലോട്ടെല്ലിക്ക്‌ കാര്‍ഡ്‌ ലഭിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.