Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കാനറികള്‍ ചിറകടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2013, 09:39 pm IST
inFootball

ബ്രസീലിയ: കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ കാനറികള്‍ക്ക്‌ തകര്‍പ്പന്‍ വിജയം. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ഏഷ്യന്‍ കരുത്തുമായെത്തിയ ജപ്പാനെയാണ്‌ സാംബാനൃത്തച്ചുവടുകളുമായി ഇറങ്ങിയ ബ്രസീല്‍ തകര്‍ത്തെറിഞ്ഞത്‌. അരലക്ഷം കാണികളെ ആവേശത്തിലാഴ്‌ത്തിയ മത്സരത്തില്‍ ജപ്പാന്‌ കാര്യമായ വെല്ലുവിളിപോലും ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ബ്രസീലിന്‌ വേണ്ടി സൂപ്പര്‍താരം നെയ്‌മര്‍, പൗളീഞ്ഞോ, ജോ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. വേഗതയേറിയ നീക്കങ്ങള്‍ക്ക്‌ പേരുകേട്ട ജപ്പാനെ അതിലും വേഗതയില്‍ നേരിട്ടാണ്‌ ബ്രസീല്‍ വിജയം സ്വന്തമാക്കിയത്‌. മത്സരത്തില്‍ 65 ശതമാനവും പന്ത്‌ കൈവശം വച്ച ബ്രസീല്‍ തങ്ങളുടെ പ്രതാപകാലത്തിന്റെ പെരുമക്കൊത്ത പ്രകടനമാണ്‌ നടത്തിയത്‌. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ്‌ കാനറികള്‍ ജപ്പാനെതിരെ ആദ്യ അങ്കത്തിനിറങ്ങിയത്‌.

ഹാട്രിക്‌ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീല്‍ ആദ്യ ഗോള്‍ നേടുമ്പോള്‍ മത്സരം മൂന്ന്‌ മിനിറ്റേ ആയിരുന്നുള്ളൂ. ജപ്പാന്‍ പ്രതിരോധമതില്‍ പൊളിച്ച്‌ സൂപ്പര്‍താരം നെയ്‌മറാണ്‌ കാനറികളുടെ ആദ്യഗോള്‍ നേടിയത്‌. മാഴ്സലോ മധ്യവരയ്‌ക്കടുത്ത്‌ നിന്ന്‌ ജപ്പാന്റെ ഗോള്‍ മേലയിലേക്ക്‌ ഏറെ ഉയര്‍ത്താതെ നീട്ടിയ ലോബ്‌ സ്ട്രൈക്കര്‍ ഫ്രെഡ്‌ നെഞ്ചുകൊണ്ട്‌ തടുത്തിട്ടത്‌ എതിര്‍ പ്രതിരോധക്കാര്‍ കാവലിട്ട നെയ്‌മറുടെ മുന്നിലെക്കായിരുന്നു. നിലത്ത്‌ കുത്തി അല്‍പമുയര്‍ന്ന പന്ത്‌ വലങ്കാലന്‍ പാരലല്‍ ആംഗുലര്‍ വോളിയിലൂടെ നെയ്‌മര്‍ പായിച്ചത്‌ ഗോള്‍ നെറ്റിന്റെ വലത്തേ മൂലയിലേക്കാണ്‌ പറന്നത്‌. ജപ്പാന്‍ ഗോളി എയ്ജി കവാഷിക്ക്‌ ചിറകുണ്ടായിരുന്നെങ്കിലും പറന്നു പിടിക്കാന്‍ കഴിയാത്തത്ര വേഗത്തിലും ആംഗിളിലുമായിരുന്നു നെയ്‌മറുടെ ഗോള്‍. നെയ്‌മറുടെ പ്രതിഭ മുഴുവന്‍ വിളിച്ചറിയിക്കുന്നതായിരുന്നു ഈ ഗോള്‍. ഒമ്പത്‌ മത്സരങ്ങളുടെ ഇടവേളക്കുശേഷമാണ്‌ നെയ്‌മര്‍ ദേശീയ ടീമിനായി ഗോള്‍ നേടുന്നത്‌.

മൂന്നാം മിനിട്ടിലെ ആ ഗോള്‍ ബ്രസീലിന്‌ സ്വപ്നത്തുടക്കമാണ്‌ നല്‍കിയതെങ്കിലും എതിരാളികളുടെ പെരുമയും ചാതുര്യവുമൊന്നും ജപ്പാനെ ഭയപ്പെടുത്തിയതായി തോന്നിയില്ല. കഴിവിനൊത്ത്‌ ആക്രമിച്ച കയറാനും ഇടയ്‌ക്ക്‌ ഗോള്‍ ശ്രമം നടത്താനും അവര്‍ കഠിന പ്രയം ചെയ്തു. ഏഴ്‌ മിനിറ്റിനിടെ അവര്‍ രണ്ടുതവണ ബ്രസീല്‍ ഗോളി ജൂലിയോ സീസറെ പരീക്ഷിച്ചു. വലതുവിംഗില്‍ നിന്ന്‌ കീസുകി ഹോണ്ട എടുത്ത ഫ്രീകിക്ക്‌ ബ്രസീല്‍ ഗോളി ജൂലിയോ സെസാര്‍ സാഹസികമായാണ്‌ രക്ഷപ്പെടുത്തിയത്‌. തൊട്ടുപിന്നാലെ എന്‍ഡോയുടെ ശ്രമവും സെസാര്‍ വിഫലമാക്കി. എന്നാല്‍ കളി പുരോഗമിച്ചതോടെ നിയന്ത്രണം ഏറെക്കുറെ പൂര്‍ണമായും ബ്രസീലിന്റെ കൈകളിലായി. ഹള്‍ക്കും നെയ്‌മറും ഫ്രഡും പൗളീഞ്ഞോയും ഡാനിയല്‍ ആല്‍വേസുമൊക്കെ ജപ്പാന്‍ ഗോളിയെ തുടര്‍ച്ചയായി പരീക്ഷിച്ചെങ്കിലും ലീഡ്‌ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ ഡാനി ആല്‍വസിന്റെ പാസില്‍ ഫ്രെഡ്‌ നിലംപേറ്റ്‌ പായിച്ച ഷോട്ട്‌ ജപ്പാന്‍ ഗോളി വീണുകിടന്ന്‌ വിഫലമാക്കി. ഇതിന്‌ തൊട്ടുമുന്‍പ്‌ ഹള്‍ക്കിന്റെ ഒരു അപ്രതീക്ഷിത ഇടങ്കാലന്‍ വോളി പോസ്റ്റിന്‍ ഉരുമ്മി പുറത്തു പോയി.

ആദ്യപകുതിയെപ്പോലെ രണ്ടാം പകുതി ആരംഭിച്ച്‌ മൂന്ന്‌ മിനിറ്റ്‌ ആയപ്പോഴേക്കും ബ്രസീല്‍ ലീഡ്‌ ഉയര്‍ത്തി. ഡാനി ആല്‍വസിന്റെ പാസ്സില്‍നിന്ന്‌ ഇക്കുറി പൗളീഞ്ഞോയാണ്‌ ലീഡുയര്‍ത്തിയത്‌. ബാഴ്സലോണ താരം ഡാനി ആല്‍വസ്‌ വലതുവശത്തുനിന്ന്‌ ബോക്സിലേക്ക്‌ നല്‍കിയ പന്ത്‌ ലഭിക്കുമ്പോള്‍ പൗളിഞ്ഞോയെ തടയാന്‍ ആരുമുണ്ടായിരുന്നില്ല. ആല്വ്സ്‌ നല്‍കിയ പന്ത്‌ സ്വീകരിച്ച പൊളീഞ്ഞോ വെട്ടിയൊഴിഞ്ഞ്‌ പോസ്റ്റിലേക്ക്‌ തൊടുത്ത ഷോട്ട്‌ ജപ്പാന്‍ ഗോളി കവാഷിമ വീണ്‌ കിടന്ന്‌ തടയാന്‍ ശ്രമിച്ചെങ്കിലും കയ്യില്‍ത്തട്ടി വലയില്‍ കയറി. തൊട്ടുപിന്നാലെ ജപ്പാന്റെ ഒകസാകിയുടെ നല്ലൊരു ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. അധികം വൈകാതെ പകരക്കാരനായി ഇറങ്ങിയ മെയ്ദയുടെ രണ്ട്‌ ശ്രമങ്ങള്‍ ജൂലിയോ സെസാര്‍ കയ്യിലൊതുക്കി. പിന്നീട്‌ നെയ്‌മറെയും ഹള്‍ക്കിനെയും ഫ്രെഡിനെയും പിന്‍വലിച്ച്‌ കോച്ച്‌ സ്ലോരി ലൂക്കാസ്‌ മൗരയെയും ഹെര്‍നാനസിനെയും ജോയെയും കളത്തിലിറക്കി. തുടര്‍ന്ന്‌ ആക്രമണം കൂടുതല്‍ ശക്തിപ്പെടുത്തിയ ബ്രസീല്‍ താരങ്ങള്‍ നിരവധി അവസരങ്ങളാണ്‌ നഷ്ടപ്പെടുത്തിയത്‌. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ച്വറി സമയത്താണ്‌ മൂന്നാം ഗോള്‍ പിറന്നത്‌. സ്വന്തം പകുതിയില്‍ നിന്ന്‌ പന്തുപിടിച്ചെടുത്ത്‌ ഒാ‍ടിക്കയറിയ ഓസ്കര്‍ ബോക്സിലേക്ക്‌ നീട്ടിനല്‍കിയ പാസ്‌ പിടിച്ചെടുത്ത ജോ അഡ്വാന്‍സ്‌ ചെയ്ത്‌ കയറിയ ജപ്പാന്‍ ഗോളിയെ കബളിപ്പിച്ച്‌ വലയിലെത്തിച്ചു. 19ന്‌ മെക്സിക്കോക്കെതിരെയാണ്‌ ബ്രസീലിന്റെ അടുത്ത മത്സരം. അന്ന്‌ തന്നെ ജപ്പാന്‍ ഇറ്റലിയുമായി ഏറ്റുമുട്ടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.