പാരീസ്: യാഹുവിന്റെ പുതിയ സേര്‍ച്ച് പേജ് ബുധനാഴ്ച പുറത്തിറങ്ങും. ഗൂഗിളുമായി ഒരു അങ്കത്തിനു തയ്യാറായി തന്നെയാണ് യാഹു തങ്ങളുടെ പുതിയ സെര്‍ച്ച് പേജ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ഇതോടുകൂടി തുറന്ന യുദ്ധത്തിനായി യാഹു വഴി തുറന്നിരിക്കുകയാണ്. ഇന്റര്‍നെറ്റ് ലോകത്തില്‍ അധികായന്‍മാരായിരുന്ന യാഹുവിന് ഗൂഗിളിന്റെ കടന്നുവരവോടു കൂടി നിറം മങ്ങുകയായിരുന്നു.
വളരെ എളുപ്പവും വേഗതയാര്‍ന്നതുമായ സെര്‍ച്ച് പേജായിരിക്കും തങ്ങളുടെതെന്ന് യാഹുവിന്റെ വൈസ് പ്രസിഡന്റായ ലവുറി മാനന്‍ ബ്ലോഗിലൂടെ അറിയിച്ചു. ആകര്‍ഷണീയത ഉളവാക്കുന്നതും, ഇന്നത്തെ കാലത്തിനു അനുയോജ്യമായ ഫീച്ചറുകളും, പുതിയ ട്രെന്‍ന്റുകള്‍ അംഗീകരിച്ചുമാണ് യാഹു ഉപഭോക്താക്കളുടെ വിരല്‍ തുമ്പിലെത്തുന്നത്. പേജിലെ തിരയുന്ന സംവിധാനം മധ്യഭാഗത്തായി ക്രമീകരിച്ചാണ് പുതിയ യാഹുവിന്റെ വരവ്. വളരെ വേഗം പേജുകള്‍ ലോഡ് ചെയ്യുന്നതിനും അപ്പലോഡ് ചെയ്യുന്നതിനും പുതിയ സെര്‍ച്ച് പേജ് മികവു തെളിയിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഏപ്രല്‍ 2013 വരെയുള്ള കണക്കനുസരിച്ച് ഗൂഗിളിനു 66.5 ശതമാനം മാര്‍ക്കറ്റാണ് ഉള്ളത് . മൈക്രോ സോഫ്റ്റിനു 17.3 ഉും യാഹുവിനു 12.00 ശതമാനവുമാണ് മാര്‍ക്കറ്റ് . ഒന്നാം സ്ഥാനത്തു നിന്നിരുന്ന യാഹു മത്സരത്തിനായി അനേകം കമ്പനികള്‍ വന്നതോടുകൂടി മത്സരത്തില്‍ നിന്നും പുറത്തു പോകുകയായിരുന്നു.
പഴയ പ്രതാപം വീണ്ടെടുക്കുന്നതിനായി പുതിയ സെര്‍ച്ച് പേജുമായി മത്സരത്തില്‍ ഒരു കൈ നോക്കാമെന്ന പുറപ്പാടിലാണ് യാഹു. ഉല്‍പ്പന്നം വിജയിച്ചാല്‍ യാഹുവിന്റെ മറ്റു സേവനങ്ങളും നവീകരിച്ച് രംഗത്തിറക്കാനുള്ള പദ്ധതി കമ്പനിക്കുണ്ട്്. ഏതായാലും യാഹു രണ്ടും കല്‍പ്പിച്ച് കച്ചമുറുക്കിയ സ്ഥിതിക്ക് തീ പാറും മത്സരത്തിനു വേദിയാകുകയാണ് ഇന്റര്‍നെറ്റ് ലോകം.
















