Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വനിതാ സമ്മേളനത്തില്‍ കുര്യനെതിരെ അങ്കപ്പുറപ്പാട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2013, 08:45 pm IST
inLifestyle

സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ രാജ്യസഭാ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പി.ജെ.കുര്യനെച്ചൊല്ലി കേരളത്തിലുയര്‍ന്ന കോലാഹലങ്ങള്‍ അവസാനിച്ചെങ്കിലും മലേഷ്യയില്‍ അത്‌ കത്തിപ്പടര്‍ന്നു. മലേഷ്യയില്‍ നടന്ന അന്താരാഷ്‌ട്ര വനിതാ സമ്മേളനത്തില്‍ പി.ജെ. കുര്യനെ ക്ഷണിച്ചതിനെതിരെ വന്‍പ്രതിഷേധമാണുയര്‍ന്നത്‌. പതിനാറ്‌ വയസ്‌ മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായതാണ്‌ വനിതാപ്രതിനിധികളെ രോഷം കൊള്ളിച്ചത്‌.

എന്നാല്‍ പി.ജെ. കുര്യന്‍ ഇത്തരത്തിലൊരു കേസില്‍ ആരോപണ വിധേയനായ വ്യക്തിയാണെന്ന്‌ തങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ്‌ സംഘാടകരുടെ വാദം. പീഡനക്കേസില്‍ പേരു പെട്ട ആളാണ്‌ കുര്യനെന്ന്‌ അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‌ സംസാരിക്കാന്‍ അവസരം നല്‍കുമായിരുന്നില്ലെന്ന്‌ സംഘാടകര്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക്‌ അയച്ച ഈ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനവും അക്രമവുമായിരുന്നു യോഗത്തിലെ പ്രധാനചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്‌. ഇതാണ്‌ പി.ജെ. കുര്യന്‌ വിനയായത്‌. സ്ത്രീപീഡനം തടയുന്നതിനായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ആശയങ്ങളുമായി വിവിധ രാജ്യങ്ങളില്‍ നിന്ന്‌ നൂറ്‌ കണക്കിന്‌ വനിതാപ്രതിനിധികളാണ്‌ എത്തിയിരുന്നത്‌. കുര്യന്‍ ഇന്ത്യയിലെ വലിയ നേതാവാണെന്നതൊന്നും ഇവര്‍ക്ക്‌ ബാധകമല്ലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലായിരുന്നു സമ്മേളനം. സൂര്യനെല്ലിക്കേസ്‌ എന്നൊന്നും ഇവര്‍ കേട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകള്‍ ഇക്കാര്യം സാമാന്യം വിശദമായി തന്നെ വിസ്തരിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ കുര്യന്‍ വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന വിവരം സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെയാണ്‌ പ്രചരിച്ചത്‌. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി കുര്യനെ യോഗത്തില്‍ പങ്കെടുക്കാന്‍ അയച്ച കേന്ദ്രസര്‍ക്കാരും അതിന്‌ അനുവദിച്ച മലേഷ്യന്‍ സര്‍ക്കാരിനുമെതിരെ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പിജെ കുര്യന്റെ പശ്ചാത്തലം അന്വേഷിക്കാതെ സമ്മേളനത്തിലേക്ക്‌ ക്ഷണിച്ച സംഘാടകര്‍ക്കും നിശിതമായ വിമര്‍ശനമേറ്റു വാങ്ങേണ്ടിവന്നു.

ഇതിനിടെ കുര്യന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെതിരെ നൂറിലേറെപ്പേര്‍ ഒപ്പിട്ട്‌ പരാതിയും സമര്‍പ്പിക്കപ്പെട്ടു. പി.ജെ.കുര്യനെ പരിപാടിയില്‍ ഒരു വിഭാഗത്തിലും സംസാരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹത്തെപ്പോലൊരാളെ ഇത്തരമൊരു പരിപാടിയില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്‌ അപലപനീയമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്തായാലും ഏഷ്യന്‍ ഫോറം ഓഫ്‌ പാര്‍ലമെന്റേറിയന്‍സ്‌ ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ്‌ ഡവലപ്പ്മെന്റ്‌ ചെയര്‍പേഴ്സന്‍ പദവി അലങ്കരിക്കുന്ന വ്യക്തികൂടിയാണ്‌ പി.ജെ.കുര്യന്‍. ആ നിലക്കാണ്‌ അദ്ദേഹത്തിന്‌ വനിതാ സമ്മേളനത്തിലേക്ക്‌ ക്ഷണം കിട്ടിയത്‌. വിവിധ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എംപി ശ്രദ്ധിക്കപ്പെട്ടത്‌ ഇങ്ങനെയാണെന്ന്‌ മാത്രം. നോക്കണേ നമ്മുടെ സൂര്യനെല്ലിക്കേസ്‌ പോയ പോക്ക്‌…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.