Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അറവുശാലയ്‌ക്കെതിരെ ലങ്കന്‍ ബുദ്ധമതക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2013, 10:17 pm IST
inWorld

കൊളംബോ: ബുദ്ധമതക്കാര്‍ ഭൂരിപക്ഷമായ രാജ്യത്ത്‌ അറവുശാലകള്‍ നിരോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന്‌ സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കി ബുദ്ധമതക്കാരുടെ പടുകൂറ്റന്‍ പ്രതിഷേധ റാലി. മുസ്ലിങ്ങള്‍ കന്നുകാലികളെ ഭക്ഷണത്തിന്‌ വേണ്ടി കൊല്ലുന്നതിലും ബുദ്ധമതക്കാരെ ക്രിസ്തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നതിലും പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം 30കാരനായ ഇന്ദ്രരത്ന തെര ശനിയാഴ്ച തീകൊളുത്തി ആത്മാഹുതി ചെയ്തതാണ്‌ ഈ ആവശ്യം ശക്തമാകാന്‍ കാരണം.

ബുദ്ധദന്തം സൂക്ഷിച്ചിരിക്കുന്ന ദലാഡ മലിഗാവ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന്‌ സമീപമാണ്‌ ബുദ്ധസന്ന്യാസി സ്വയം തീ കൊളുത്തിയത്‌. രാഷ്‌ട്രപതിക്കും രാജ്യത്തെ ബുദ്ധസന്ന്യാസിമാരുടെ തലവനും കന്നുകാലികളെ കൊല്ലുന്നതിനും മതപരിവര്‍ത്തനത്തിനും എതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം നല്‍കുമെന്ന്‌ ബുദ്ധസംഘടനകളുടെ കൂട്ടായ്‌മയായ സിംഹള റവായയുടെ ചെയര്‍മാന്‍ അക്മീമാനാ ദയാരത്നെ തെര പറഞ്ഞു. ആത്മാഹുതി ചെയ്ത ബുദ്ധസന്ന്യാസി രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗത്തിലേക്ക്‌ ന്യൂനപക്ഷങ്ങളുടെ മതവിഭാഗങ്ങളുടെ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞവര്‍ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മൃഗങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനായി തന്റെ ജീവിതം ബലിയര്‍പ്പിച്ച ബുദ്ധസന്ന്യാസിയുടെ ലക്ഷ്യം സാധിക്കാനായി എല്ലാ ബുദ്ധ സംഘടനകളെയും ഒരുമിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധ കഴിഞ്ഞ ഏതാനും മാസങ്ങളായി വര്‍ധിച്ചുവരികയാണ്‌. ഇറച്ചിവെട്ട്‌ കടകളും മറ്റ്‌ മാംസ ഉത്പന്നങ്ങളും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബുദ്ധമതക്കാര്‍ നിരവധി പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൊളംബോ നഗരത്തിന്റെ പ്രാന്തപ്രദേശമായ പെപിലിയാനയിലെ മുസ്ലിങ്ങളുടെ കടകള്‍ക്ക്‌ മാര്‍ച്ച്‌ മുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ പ്രതിഷേധിച്ചിരുന്ന ബുദ്ധമതാനുയായികള്‍ മുസ്ലിങ്ങളുടെ കെട്ടിടത്തിന്‌ തീവയ്‌ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും തുടര്‍ന്ന്‌ സൈന്യത്തെ കല്ലെറിഞ്ഞ്‌ ആക്രമിക്കുകയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്‌. മൃഗങ്ങളെ കൊല്ലുന്നതിന്‌ വിലക്കുള്ള ശ്രീലങ്കയിലെ ബുദ്ധമതവിശ്വാസികള്‍ക്കിടയില്‍ ബീഫ്‌ ഭക്ഷണം വ്യാപകമാകാന്‍ തുടങ്ങിയിരുന്നു.

കന്നുകാലികളെ ഭക്ഷണത്തിനായി കൊല്ലുന്നതിനെ താന്‍ എതിര്‍ക്കുന്നുണ്ടെന്നും എന്നാല്‍ അതിനായി നിയമം കൊണ്ടുവന്നാല്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുമെന്നും പൊതുഭരണവകുപ്പ്‌ മന്ത്രി ജോണ്‍ സെനവിരത്നെ പറഞ്ഞു.

അതേസമയം ബുദ്ധസന്ന്യാസിയുടെ ആത്മാഹുതി ചിത്രീകരിച്ച പത്രപ്രവര്‍ത്തകനെതിരെ കൊളംബോ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കേസെടുത്തു. സന്ന്യാസിയുടെ ആത്മാഹുതി സംബന്ധിച്ച്‌ നേരത്തെ വിവരം ലഭിച്ചിട്ടും തടയാനായി പോലീസിനെ അറിയിക്കാതിരുന്നതിനാണ്‌ കേസെടുത്തത്‌. സന്ന്യാസിയുടെ ലക്ഷ്യമെന്താണെന്ന്‌ അറിയാമായിരുന്ന പത്രപ്രവര്‍ത്തകന്‍ ആ വിവരം പോലീസില്‍ അറിയിക്കേണ്ടതായിരുന്നെന്ന്‌ മാധ്യമ മന്ത്രാലയ സെക്രട്ടറി ചാരിത ഹെരാത്‌ പറഞ്ഞു. ഒരു ദുരന്തം ഒഴിവാക്കാനായി ആ വിവരം പോലീസിനെ അറിയിക്കാമായിരുന്നെന്ന്‌ ഹെരാത്‌ പറഞ്ഞതായി ബിബിസിയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌. താന്‍ ആത്മാഹുതി ചെയ്യുകയല്ലെന്നും ജീവന്‍ ബലിയര്‍പ്പിക്കുകയാണെന്നും ഇന്ദ്രരത്നെ തെര സ്വയം തീ കൊളുത്തും മുമ്പ്‌ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, കത്തോലിക്ക തുടങ്ങി പ്രധാന മതങ്ങളോട്‌ തങ്ങള്‍ക്ക്‌ എതിര്‍പ്പില്ലെന്നും തങ്ങള്‍ മതങ്ങളുടെ സഹവര്‍ത്തിത്വത്തിലാണ്‌ വിശ്വസിക്കുന്നതെന്നും എന്നാല്‍ എല്ലാവരും രാജ്യത്തെ ഭരണഘടനയെ ബഹുമാനിക്കുകയും ബുദ്ധമതത്തിന്‌ ഉന്നത സ്ഥാനം നല്‍കുകയും വേണമെന്ന്‌ രത്നെ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

Thiruvananthapuram

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്
India

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.