Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊതുവിതരണ സംവിധാനം കാര്യക്ഷമമല്ല; അരിവില കുതിച്ചുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2013, 11:31 pm IST
in Ernakulam

കൊച്ചി: ആന്ധ്ര, തമിഴ്‌നാട്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ്‌ കുറഞ്ഞതോടെ പൊതുവിപണിയില്‍ അരിവില കുത്തനെ വര്‍ധിക്കുന്നു. ഓഫ്‌ സീസണ്‍ ആരംഭിച്ചതോടെ അയല്‍സംസ്ഥാനങ്ങള്‍ നെല്ല്‌ കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ഇതോടെയാണ്‌ കുത്തരി, കുറുവ, മട്ട, പുഴുക്കലരി എന്നിവയുടെ വില ഒരാഴ്ചക്കിടെ അഞ്ച്‌ രൂപയാണ്‌ വര്‍ധിച്ചത്‌. കേരളത്തിലെ മില്ലുകളുടെ ഉല്‍പ്പാദനം നേര്‍പകുതിയായി കുറഞ്ഞതും അരി വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന്‌ വ്യാപാരികള്‍ പറയുന്നു.

അരിയോടൊപ്പം പച്ചക്കറികളുടെയും വില വിപണിയില്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്‌. ചെറിയ ഉള്ളിക്ക്‌ കിലോ 80 രൂപയാണ്‌ വര്‍ധിച്ചിരിക്കുന്നത്‌. ക്യാരറ്റ്‌ 50 രൂപയാണ്‌ ഇന്നലെ വിലയെങ്കില്‍ മറ്റിനങ്ങള്‍ക്കും 50 ശതമാനത്തോളം വില കൂടി. ഡീസല്‍ വില ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ ചരക്കുകൂലി വര്‍ധിച്ചതും അയല്‍സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞതും വിപണിയില്‍ പച്ചക്കറിക്ക്‌ ക്ഷാമവും വിലവര്‍ധനവും ഉണ്ടാക്കി.

പൊതുവിതരണസംവിധാനം വഴിയുള്ള ഒരു രൂപയുടെയും എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള കുറഞ്ഞ വിലയുടെ അരിയും വിലവര്‍ധനവ്‌ പിടിച്ചുനിര്‍ത്താന്‍ ഉപകരിച്ചില്ല. കരിഞ്ചന്തക്കാരുടെ ഇടപെടല്‍ മൂലം നല്ല അരി മറിച്ചുവില്‍പ്പന നടത്തുന്നതായാണ്‌ സൂചന. ഇതോടെ ഗുണനിലവാരമില്ലാത്ത താണഇനം അരിയാണ്‌ റേഷന്‍കടകളിലെത്തുന്നത്‌. അതിനാല്‍ നല്ല അരി വേണ്ടവര്‍ പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായി.

പൊതുവിതരണ സംവിധാനം കാര്യക്ഷമമാണെന്ന്‌ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും വിപണിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടലിന്‌ കഴിഞ്ഞിട്ടില്ലെന്നാണ്‌ വാണിജ്യകേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള രണ്ട്‌ രൂപയുടെ അരി കഴിഞ്ഞ നാല്‌ മാസത്തോളമായി വെട്ടിച്ചുരുക്കി. പ്രതിമാസം 10 കിലോ അരി കുത്തരി നല്‍കിവന്നിരുന്ന സ്ഥാനത്ത്‌ ആറ്‌ കിലോ മാത്രമാണ്‌ ഇപ്പോള്‍ ലഭിച്ചുവരുന്നത്‌. കേന്ദ്രത്തില്‍നിന്നും ആവശ്യത്തിന്‌ അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കഹ സംസ്ഥാനത്തിന്‌ അനുവദിച്ചിട്ടുണ്ടെന്നാണ്‌ ഭക്ഷ്യ-പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്‌. കൂടാതെ ഇപ്പോഴത്തെ വിഹിതം ഇനിയും വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്നും അറിയിപ്പുണ്ട്‌. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പകുതിപോലും സംസ്ഥാന, സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത്‌ വിതരണം ചെയ്യുന്നില്ലെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആകെ അനുവദിച്ചതിന്റെ പകുതി മാത്രമാണ്‌ ജില്ലാ സപ്ലൈ ഓഫീസുകള്‍ വഴി ഡിപ്പോകളില്‍നിന്നും വിപണിയിലെത്തിയിട്ടുള്ളത്‌. ഇതിന്റെ തന്നെ നല്ലൊരു ഭാഗം കരിഞ്ചന്തക്കാരുടെ കൈകളിലും എത്തിയിട്ടുണ്ടാകാം. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ 35000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ മാത്രമാണ്‌ സിവില്‍സപ്ലൈസ്‌ കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്തത്‌. അരിയുടെയും മറ്റും ഗുണനിലവാരക്കുറവും ഉദ്യോഗസ്ഥരുടെ അഴിമതിയുമാണ്‌ വിപണിയിലെ ഇടപെടല്‍ അട്ടിമറിച്ചതും വിലവര്‍ധന തടയാന്‍ കഴിയാതായതുമെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌.

എം.കെ.സുരേഷ്‌ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.