Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വാതുവെയ്‌പ്‌: ഉന്നതര്‍ പുറത്തെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2013, 11:05 pm IST
inCricket

ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിവിവാദം സംബന്ധിച്ച അന്വേഷണം ഉന്നതതലങ്ങളിലേക്ക്‌ വ്യാപിക്കുന്നു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട്‌ നടക്കുന്ന വാതുവെയ്‌പില്‍ പിടിയിലായ ശ്രീശാന്ത്‌ നിസാരനാണെന്നും വന്‍സ്രാവുകള്‍ പുറത്തുണ്ടെന്നും ഉള്ള തിരിച്ചറിവാണ്‌ ഇപ്പോള്‍ അന്വേഷണസംഘത്തിനുള്ളത്‌. അന്വേഷണം ബിസിസിഐ പ്രസിഡന്റിന്റെ മരുമകനിലേക്കും എത്തിയതോടെ ക്രിക്കറ്റ്‌ ആരാധകര്‍ അന്തംവിടുകയാണ്‌.

ബിസിസിഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ്‌ മെയപ്പനോട്‌ ക്രൈംബ്രാഞ്ചിന്‌ മുന്നില്‍ ഹാജരാകാന്‍ മുംബൈ പോലീസ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകുന്നേരം വരെ ഗുരുനാഥ്‌ പോലീസിന്‌ മുമ്പില്‍ ഹാജരായിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ക്രൈംബ്രാഞ്ച്‌ ജോയിന്റ്‌ കമ്മീഷണര്‍ ഹിമാന്‍ഷു റോയിയാണ്‌ പുറപ്പെടുവിച്ചിരുന്നത്‌. വ്യാഴാഴ്ച ക്രൈം ബ്രാഞ്ചിലെ നാലംഗ അന്വേഷകസംഘം ഗുരുനാഥിന്റെ വസതിയിലെത്തിയിരുന്നു. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ സിഇഒ ആണ്‌ ഗുരുനാഥ്‌.

തമിഴ്‌നാട്‌ പോലീസിന്റെ ക്യു ബ്രാഞ്ചിന്റെ സഹായത്തോടെയാണ്‌ അന്വേഷകസംഘം ഗുരുനാഥിന്റെ വസതിക്ക്‌ സമീപം എത്തിയത്‌. എന്നാല്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ബിസിസിഐ ചീഫ്‌ എന്‍. ശ്രീനിവാസനും അദ്ദേഹത്തിന്റെ വസതിയിലുണ്ടായിരുന്നില്ല. ഗുരുനാഥുമായി ബന്ധപ്പെടാന്‍ പോലീസിന്‌ കഴിഞ്ഞുമില്ല.

ചെന്നൈ സൂപ്പര്‍കിംഗ്സ്‌ സിഇഒയുടെ പേര്‌ ഒത്തുകളിയുമായി ബന്ധപ്പെട്ട്‌ പുറത്തുകേട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ്‌ രംഗംതന്നെ ഞെട്ടിയിട്ടുണ്ട്‌. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിന്റെ സിഇഒ ഒത്തുകളിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ടു എന്ന്‌ തെളിഞ്ഞാല്‍ ഐപിഎല്ലിന്റെ വിശ്വാസ്യത അപ്പാടെ തകരും. ഐപിഎല്ലിന്റെ ആറാം എഡിഷനാണിത്‌. ഇതില്‍ അഞ്ചുതവണയും ചെന്നൈ ഫൈനലില്‍ എത്തിയിരുന്നു. ഗുരുനാഥിന്‌ വാതുവെപ്പുസംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം മുംബൈ പോലീസ്‌ അന്വേഷിച്ചുവരികയാണ്‌. കഴിഞ്ഞ ദിവസം അറസ്റ്റിലായ നടന്‍ വിന്ദു ധാരാസിംഗുമായി ചെന്നൈ സൂപ്പര്‍കിംഗ്സ്‌ മേധാവിക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുകയാണ്‌. അതേസമയം ചെന്നൈ സൂപ്പര്‍കിംഗ്സ്‌ സിഇഒ ഗുരുനാഥിനെപ്പറ്റി പെട്ടെന്നൊരു തീരുമാനത്തിലെത്തരുതെന്ന്‌ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ്‌ ശുക്ല സൂചിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ ധാരണകളില്‍ എത്തരുതെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു.

അതിനിടെ വാതുവെയ്‌പ്‌ സംബന്ധിച്ച്‌ ഒരു കമ്പനിതന്നെ തുടങ്ങാന്‍ ശ്രീശാന്ത്‌ തയ്യാറായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്‌. വാതുവെയ്‌പുകാരില്‍നിന്നും കൂടുതല്‍ തുക ശ്രീശാന്ത്‌ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്‌. ഇതോടെ താന്‍ നിരപരാധിയാണെന്ന ശ്രീശാന്തിന്റെ വാദം പൊളിയുകയാണ്‌. വിവാദമായ മൊഹാലിയിലെ മത്സരത്തിനുശേഷം ശ്രീശാന്ത്‌ ഒത്തുകളിക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വാതുവെയ്‌പുസംഘം ശ്രീശാന്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത പുറത്തുവന്നു.

അതേസമയം വാതുവെയ്‌പുമായി ബന്ധപ്പെട്ട്‌ രാജ്യവ്യാപകമായ അറസ്റ്റാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. മറ്റ്‌ കളികളില്‍ വാതുവെയ്‌പ്‌ നടത്തുന്നവരും പോലീസ്‌ നിരീക്ഷണത്തിലാണ്‌. കൊല്‍ക്കത്തയില്‍ 10 പേര്‍ പോലീസ്‌ പിടിയിലായിട്ടുണ്ട്‌. ഇവര്‍ക്ക്‌ ക്രിക്കറ്റിലെ വാതുവെയ്‌പുമായി ബന്ധമുണ്ടോയെന്ന്‌ അന്വേഷിച്ചുവരികയാണ്‌.

അന്വേഷണം വ്യാപിച്ചതോടെ മറ്റ്‌ മൂന്ന്‌ താരങ്ങള്‍കൂടി പോലീസിന്റെ നിരീക്ഷണത്തിലാണെന്ന്‌ സൂചനയുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.