Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മിണ്ടാതെ, കേള്‍ക്കാതെ ഈ സുവര്‍ണ്ണ നേട്ടങ്ങള്‍….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2013, 10:14 pm IST
inLifestyle

കാനാട്ടെ കൊച്ചുമിടുക്കികള്‍ വൈകല്യങ്ങള്‍ വെല്ലുവിളിയാക്കി. ദേശീയ ബധിര – മൂക അത്ലറ്റ്ക്‌ മീറ്റില്‍ മലയോരത്തിന്റെ അഭിമാനമായിമാറിയ ഈ കൊച്ചുമിടുക്കികള്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ചു. മട്ടന്നൂര്‍ കാനാട്‌ ശ്രീനിലയത്തില്‍ കെ.രഘൂത്തമന്‍ – ഇന്ദിര ദമ്പതികളുടെ മക്കളായ സി.കെ.അനുശ്രീ, ശ്രീപ്രിയ,അനുപ്രിയ എന്നിവരാണ്‌ നേട്ടക്കാര്‍.

2012 ല്‍ ജാര്‍ഖണ്ഡിലെ ടാറ്റാ നഗറിലായിരുന്നു ബധിര – മൂക ദേശീയമീറ്റ്‌. ജാവലിംഗ്‌ ത്രോ, ഡിസ്കസ്ത്രോ എന്നിവയില്‍ സ്വര്‍ണ്ണവും ഷോട്ട്പുട്ടില്‍ വെങ്കലവുംനേടി മൂത്തസഹോദരി അനുശ്രീ വിജയ പീഠത്തില്‍ കയറിയപ്പോള്‍ ഈ വര്‍ഷം ബാംഗ്ലൂര്‍ ഖണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന 18 -ാ‍മത്‌ മീറ്റില്‍ ജാവലിംഗ്ത്രോ, ഡിസ്ക്കസ്ത്രോ, ഷോട്ട്പുട്ട്‌ എന്നിവയില്‍ ശ്രീപ്രിയ സ്വര്‍ണ്ണമെഡലുകളും മത്സരിച്ച മൂന്ന്‌ ഇനങ്ങളിലും അനുപ്രിയ വെള്ളിമെഡലുകളും നേടി. ഇവരിലൂടെ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ മട്ടന്നൂര്‍ കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കാനാട്‌ എന്ന കൊച്ചുഗ്രാമത്തില്‍ ശ്രീനിലയം എന്ന വീട്ടിലെത്തിയത്‌ ഒമ്പതു ദേശീയ മെഡലുകളാണ്‌. ഇനിയും മെഡലുകള്‍ വാരികൂട്ടാനുള്ള വാശിയിലാണ്‌ നാടിനഭിമാനമായ ഈ സഹോദരിമാര്‍.

ശ്രീപ്രിയയും അനുപ്രിയയും ഇരട്ടകളാണ്‌. കഠിനാധ്വാനത്തിലൂടെ ഈ സഹോദരിമാര്‍ നേടിയെടുത്ത വിജയം വിവരിക്കാനിവര്‍ക്കു വാക്കു വേണ്ട. പ്രത്യേക ആംഗ്യഭാഷയില്‍ അവര്‍ ആ ആഹ്ലാദം പങ്കിടുന്നു. ദേശീയ മീറ്റുകള്‍ക്ക്‌ പുറമെ സംസ്ഥാന മീറ്റുകളിലും ശ്രദ്ധേയമായ പ്രകടനങ്ങളാണ്‌ ഈ സഹോദരിമാര്‍ കാഴ്ചവെച്ചത്‌. പഠിപ്പിലും മിടുക്കികളായ ഇവര്‍ കലാരംഗത്തും മികച്ച പ്രകടനക്കാരാണ്‌.

കാസര്‍കോട്‌ മാര്‍ത്തോമ സ്പെഷ്യല്‍ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്‌ അനുശ്രി. ശ്രീപ്രിയയും അനുപ്രിയയും ഇരിട്ടി ചാവറ സ്പെഷ്യല്‍ സ്കൂളില്‍ നിന്നും എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഈ വര്‍ഷം മികച്ച വിജയം നേടി. നൂറ്‌ കണക്കിന്‌ ബധിര – മൂക വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മലയോര മേഖലയിലെ പ്രമുഖ വിദ്യാലയമാണ്‌ ഇരിട്ടിയിലെ ചാവറ നിവാസ്‌ സ്കൂള്‍. ഇവിടുത്തെ കായിക അധ്യാപകനായ ബെഞ്ചമിന്‍ മാസ്റ്ററാണ്‌ ഈ സഹോദരിമാരിലെ കായിക പ്രതിഭകളെ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ കഠിന പരിശീലനത്തിലൂടെയാണ്‌ ഇവര്‍ രാജ്യംമുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന കായിക താരങ്ങളായി മാറിയത്‌.

ചാവറയിലെ നിരവധി കുട്ടികള്‍ കലാ – കായിക രംഗത്ത്‌ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്‌. നിരവധി അംഗീകാരങ്ങളും ഈ വിദ്യാലയത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

ജനിച്ചു മൂന്ന്‌ മക്കള്‍ക്കും വാക്കും കേള്‍വിയുമില്ലെന്നറിഞ്ഞ്‌ നെഞ്ഞുരികയ മാതാപിതാക്കള്‍ ഇപ്പോള്‍ മക്കള്‍ രാജ്യാന്തര പ്രശസ്തിയിലെത്തിയതോടെ സന്തോഷത്തിലാണ്‌. സാധാരണ കുട്ടികളുടെ ഒപ്പം മത്സരിച്ച്‌ റവന്യൂ ജില്ലാതലത്തിലും ഈ കുട്ടികള്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌. ശ്രീപ്രിയ നൃത്തരംഗത്തു ശ്രദ്ധേയയാണ്‌. ഒപ്പം പെയിന്റിംഗിലും; സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്‌.

സ്പെഷ്യല്‍ സ്കൂള്‍ ബാന്റ്‌ വാദ്യത്തിലും നൃത്തമത്സരങ്ങളിലും എ ഗ്രേഡ്‌ നേടിയ അനുശ്രിയോടൊപ്പം അനുപ്രിയയും കലാരംഗത്ത്‌ മികവ്‌ തെളിയിച്ചിട്ടുണ്ട്‌. മത്സരങ്ങളില്‍ മാറ്റുരച്ച്‌ മെഡലുകളുമായെത്തുന്ന പ്രതിഭകളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാട്ടുകാര്‍ ആഘോഷപൂര്‍വ്വമായാണ്‌ സ്വീകരിച്ചു വീട്ടിലെത്തിച്ചത്‌. പക്ഷേ സര്‍ക്കാറില്‍ നിന്നും വേണ്ടരീതിയിലുള്ള പരിഗണനയും പ്രോത്സാഹനവും ലഭിക്കുന്നില്ലെന്ന പരാതി ഇവര്‍ക്കുമുണ്ട്‌.

സി.വി.നാരായണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.